Cricket Sports

ബ്രാഡ്മാന്‍റെ അവസാന മത്സരവും സച്ചിന്‍റെ കന്നി സെഞ്ചുറിയും…

1928 മുതല്‍ 1948 വരെ നീണ്ടുനീന്ന ക്രിക്കറ്റ് കരിയറില്‍ 52 മത്സരങ്ങളിലെ 80 ഇന്നിങ്സുകളിലായി 6996 റണ്‍സാണ് ‘ദി ഡോണ്’‍ എന്ന വിളിപേരുള്ള ബ്രാഡ്മാന്‍ സ്വന്തമാക്കിയത്.

ക്രിക്കറ്റ് ചരിത്രത്തിലെ അത്യപൂർവ ദിനങ്ങളിൽ ഒന്നാണ് ആഗസ്ത് 14. രണ്ട് ക്രിക്കറ്റ് ഇതിഹാസങ്ങൾ ചരിത്രത്തിൻെറ രണ്ട് വഴികളിലായി കൂട്ടിമുട്ടിയ ദിനം. ക്രിക്കറ്റിലെ ഇതിഹാസ താരം ഡൊണാള്‍ഡ് ബ്രാഡ്മാൻ കളി അവസാനിപ്പിച്ചതും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആദ്യ സെഞ്ചുറി നേടിയതും 72 വര്‍ഷം മുന്‍പ് ഇതേ ദിവസമാണ്.

1928 മുതല്‍ 1948 വരെ നീണ്ടുനീന്ന ക്രിക്കറ്റ് കരിയറില്‍ 52 മത്സരങ്ങളിലെ 80 ഇന്നിങ്സുകളിലായി 6996 റണ്‍സാണ് ‘ദി ഡോണ്’‍ എന്ന വിളിപേരുള്ള ബ്രാഡ്മാന്‍ സ്വന്തമാക്കിയത്. അവസാന മത്സരം കളിക്കുപ്പോള്‍ അദ്ദേഹത്തിന് പ്രായം 40 വയസ്സ്. 52 ടെസ്ററുകളില് നിന്ന് 29 സെഞ്ചുറികളും 13 അര്‍ധ സെഞ്ചുറികളും,101.39 ശരാശരിയും. എന്നാല്‍ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ പൂജ്യത്തിന് പുറത്തായതോടെ 99.94 എന്ന ബാ​​​​​റ്റിം​​​​​ഗ് ശരാശരിയോടെ അദ്ദേഹത്തിന് കളം വിടേണ്ടിവന്നു. ബാ​​​​​റ്റിം​​​​​ഗ് ശ​​​​​രാ​​​​​ശ​​​​​രി​​​​​യി​​​​​ൽ 100 എ​​​​​ന്ന മാ​​​​​ജി​​​​​ക് സം​​​​​ഖ്യ​​​​​യി​​​​​ലേ​​​​​ക്ക് എ​​​​​ത്തി​​​​​ക്കാ​​​​​ൻ ബ്രാ​​​​​ഡ്മാ​​​​​ന് അ​​​​​പ്പോ​​​​​ൾ വേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന​​​​​ത് ഒ​​രേ​​യൊ​​രു ബൗ​​​​​ണ്ട​​​​​റി മാ​​​​​ത്രം. ടെസ്റ്റ് ക്രിക്കറ്റിലെ ഈ അപൂര്‍വ ബാ​​​​​റ്റിം​​​​​ഗ് റെക്കോര്‍ഡ് ഇതുവരെ ആരും മറികടന്നിട്ടില്ല.

ബ്രാഡ്മാന്‍ യുഗത്തിന് 41 വര്‍ഷത്തിന് ശേഷം പാകിസ്താനിലെ കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ പാകിസ്താന്റെ ലോകോത്തര പേസ് പടക്കെതിരെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന 16 വയസുകാരന്‍ പാഡണിഞ്ഞു. ആദ്യകളിയില്‍ പക്ഷെ 15 റണ്‍സുമായി അയാള്‍ക്ക് മടങ്ങേണ്ടിവന്നു. എന്നാല്‍ ആ പതിനാറുകാരന്‍ സാക്ഷാല്‍ ബ്രാഡ്മാന്റെ പിന്മുറക്കാരനായി വളര്‍ന്നത് പിന്നീടുള്ള ചരിത്രം. ഇംഗ്ലണ്ടിനെതിരെ സച്ചിൻ ടെണ്ടുൽക്കറുടെ ആദ്യ സെഞ്ച്വറി. 1990 ആഗസ്ത് 14ന്, ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ 119 റൺസാണ് സച്ചിൻ നേടിയത്. ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി സച്ചിൻ റെക്കോർഡിട്ടു. ആ മത്സരത്തില്‍ ഇന്ത്യക്കായിരുന്നു ജയവും.

വിരമിക്കുമ്പോഴേക്കും ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാനായി സച്ചിൻ മാറി. ടെസ്റ്റിൽ 15921 റൺസും ഏകദിനത്തിൽ 18426 റൺസുമാണ് സച്ചിൻ നേടിയത്. ഏറ്റവും കൂടുതൽ സെഞ്ച്വറികൾ എന്ന റെക്കോർഡും അദ്ദേഹം സ്വന്തം പേരിലാക്കി. ഏകദിന ക്രിക്കറ്റില്‍ ആദ്യമായി ഇരട്ട സെഞ്ചുറി കുറിച്ച താരവും സച്ചിന്‍തന്നെ.

ബ്രാഡ്മാന്‍ 2001 ല്‍ തന്റെ ലോക ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ സച്ചിന്‍ ഇടം നേടുകയും ചെയ്തു. തന്റെ പിന്മുറക്കാരനെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചാണ് ബ്രാഡ്മാന്‍ സച്ചിനിലെ പ്രതിഭയെ അംഗീകരിച്ചത്.