Association Switzerland

KCSC BASEL YOUTH സംഘടിപ്പിച്ച മൂന്നാമത് MIXED YOUTH VOLLEYBALL CHAMPIONSHIP ഏപ്രിൽ 6 2024 ശനിയാഴ്ച ബാസലിൽ വച്ച് നടക്കുകയുണ്ടായി.

KCSC BASEL YOUTH ന്റെ ആഭിമുഖ്യത്തിൽ രാവിലെ 8 മണിക്ക് തുടക്കം കുറിച്ച വോളിബോൾ ടൂർണമെന്റിൽ സ്വിറ്റ്സർലൻഡിലെ വിവിധ മേഖലകളിൽ നിന്നായി 20 ടീമുകൾ പങ്കെടുത്തു. ഓരോ മത്സരങ്ങളും വോളിബോൾ പ്രേമികളായ കാണികളെ അത്യധികം ആകാംക്ഷാഭരിതരാക്കി. ആവേശത്തിരയിളക്കം സൃഷ്ടിച്ചുകൊണ്ട് നടന്ന ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ 2 ഗെയിമുകൾക്ക് VOLLEY ALL STARS SCHAFFHAUSEN നെ പരാജയപ്പെടുത്തി KARASUNO BASEL വിജയികളായി. MALLUSQUAD ZURICH മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കളിക്കളത്തിലെ മികച്ച പ്രകടനത്തിനുള്ള ട്രോഫിക്ക് KARASUNO BASEL ടീമിലെ എബിൻ കാക്കനാട്ട്, കരീന തെക്കനത്ത് എന്നിവർ അർഹരായി.

KCSC YOUTH COORDINATORS:
FENLIN CHIRAKKAL
KEVIN POOTHULLIL

BENU THOTTUKADAVIL DON KIZHAKKEVEETIL EBIN KAKKANATTU THISHANTH എന്നിവരുടെ നേതൃത്വത്തിൽ നടന്ന ടൂർണമെൻറ് സമ്മാനദാനചടങ്ങുകളോടെ വൈകുന്നേരം 7 മണിയോടുകൂടി പര്യവസാനിച്ചു.

.