Latest news

‘മഹല്ല് കമ്മിറ്റി അധ്യക്ഷന്‍ രാധാഗോപി മേനോന്‍’; 74വര്‍ഷം പഴക്കമുള്ള മുട്ടിലിന്റെ മതേതര കഥ

ഒരേ സമയം മുട്ടില്‍ മുസ്ലിം പള്ളി മഹല്ല് കമ്മിറ്റിയുടെയും മഹാവിഷ്ണു ക്ഷേത്രത്തിന്റെയും ഭരണസാന്നിധ്യത്തിലുണ്ടായിരുന്ന വ്യക്തിയാണ് രാധാഗോപി മേനോന്‍. ഓര്‍മയായിട്ട് പതിറ്റാണ്ടുകളായെങ്കിലും രാധാഗോപി മേനോന്റെയും കുടുംബത്തിന്റെയും സാന്നിധ്യം ഇപ്പോഴും ഒരു നാടിന്റെ മുഴുവന്‍ ഹൃദയത്തിലുണ്ട്. 1949ലെ മുട്ടില്‍ മുസ്ലിം പള്ളി മഹല്ല് കമ്മിറ്റിയുടെ മിനിറ്റ്സ് ബുക്കില്‍ ഒരു ഹൈന്ദവനാമം കാണാം. അതാണ് രാധാഗോപിമേനോന്റേത്. വയനാട് മുട്ടിലിന്റെ മതേതര ചരിത്രത്തിന്റെ സുവര്‍ണ അധ്യായം. മതവും ജാതിയും വര്‍ണവുമെല്ലാം രാഷ്ട്രീയം പോലെ തന്നെ പരിഗണിക്കപ്പെടുന്ന ഇക്കാലത്ത് ഒരു മുസ്ലിം പള്ളിയുടെ മഹല്ല് […]

India Kerala Latest news

ശബരിമല മണ്ഡലകാല ഭക്ഷണവില നിശ്ചയിച്ചു, വെജിറ്റേറിയൻ ഭക്ഷണം കുറഞ്ഞ നിരക്കിൽ: പുതിയ വില വിവരങ്ങൾ ഇങ്ങനെ

ശബരിമല തീർത്ഥാടകർക്കായി മണ്ഡലകാലത്തെ വെജിറ്റേറിയൻ ഭക്ഷണശാലകൾക്കുള്ള വിവിവര പട്ടിക പ്രസിദ്ധീകരിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജി. നിർമ്മൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ഭാരവാഹികളുടെ യോഗത്തിലായിരുന്നു തീരുമാനം. എരുമേലിയിലെയും മറ്റു പ്രധാന ഇടത്താവളങ്ങളിലെയും വെജിറ്റേറിയൻ ഹോട്ടലുകളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കും. ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ടാണ് പുതിയ വില നിലവിൽ വരുന്നത്. ശബരിമല തീർഥാടകരിൽ നിന്ന് നിശ്ചയിച്ച വിലയേക്കാൾ അധിക വില ഈടാക്കുന്ന ഹോട്ടലുകൾക്കെതിരേ കർശന നടപടി സ്വീകരിക്കും. അമിതവില ഈടാക്കുന്നത് തടയാനും ഭക്ഷണത്തിന്റെ […]

India Latest news National

ദീപവലി നിയന്ത്രണങ്ങള്‍ ലംഘിച്ച് പടക്കംപൊട്ടിക്കൽ; ഡല്‍ഹിയില്‍ വായു ഗുണനിലവാരം ഗുരുതരനിലയിൽ

ഡല്‍ഹിയില്‍ വായുഗുണനിലവാര തോത് വീണ്ടും മോശമായി. ദീപാവലി ആഘോഷത്തിന് പിന്നാലെയാണ് പലയിടങ്ങളിലും കനത്ത പുകമഞ്ഞ്‌ അനുഭവപ്പെട്ടത്. മിക്കയിടങ്ങളിലും വായു ഗുണനിലവാര സൂചിക 500-ന് മുകളിലാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ച് ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാന്‍ കാരണം. ഡല്‍ഹിയില്‍ മലിനീകരണം രൂക്ഷമായിക്കൊണ്ടിരിക്കെ ആശ്വാസം പകര്‍ന്ന് മികച്ച വായുനിലവാരം ഞായറാഴ്ച രേഖപ്പെടുത്തിയിരുന്നു. എയര്‍ ക്വാളിറ്റി മോണിറ്ററിങ് ഏജന്‍സിയുടെ കണക്കുപ്രകാരം കഴിഞ്ഞദിവസത്തെ ശരാശരി വായുനിലവാരസൂചിക 218 ആയിരുന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ദീപാവലി ദിനത്തിലുള്ള ഏറ്റവുംമികച്ച വായുനിലവാരമായിരുന്നു ഇത്. […]

Crime News India Latest news Must Read National

ദീപാവലി പൂജയ്ക്ക് പോയ സ്ത്രീകള്‍ക്ക് വെടിയേറ്റു; പരുക്ക് ഗുരുതരമെന്ന് ഡൽഹി പൊലീസ്

വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഖേര ഖുർദ് ഗ്രാമത്തിൽ വെടിയേറ്റ് രണ്ട് സ്ത്രീകൾക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ദീപാവലി പൂജയ്ക്ക് പോയ സ്ത്രീകൾക്ക് നേരെ അജ്ഞാതർ വെടിയുതിർക്കുകയും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. സ്വത്ത് തർക്കമാകാം സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും വിഷയം അന്വേഷണത്തിലാണ്. സ്ത്രീകളുടെ കുടുംബവുമായി ബന്ധപ്പെട്ട് ചില സ്വത്ത് തര്‍ക്കങ്ങള്‍ നിലവിലുണ്ടെന്നും അതാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. സംഭവ സ്ഥലത്തിന് സമീപമുള്ള ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും. നില ഗുരുതരമാണ്. ഇതുവരെ ആരെയും അറസ്റ്റ് […]

Health India Kerala Latest news

ശബരിമല തീര്‍ത്ഥാടനം; വിപുലമായ ആരോഗ്യ അവബോധ പ്രവര്‍ത്തനങ്ങള്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഇത്തവണ വിപുലമായ ആരോഗ്യ അവബോധ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍, അപ്പാച്ചിമേട്, നീലിമല, ചരല്‍മേട്, എരുമേലി എന്നിവിടങ്ങളിലെ ആശുപത്രികളിലൂടെയും ഇതിനിടയിലുള്ള 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളിലൂടെയും പ്രത്യേക സേവനങ്ങളാണ് ആരോഗ്യ വകുപ്പ് സജ്ജമാക്കുന്നത്. ഇതുകൂടാതെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ക്കായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് എന്നീ 6 ഭാഷകളില്‍ അവബോധ പോസ്റ്ററുകളും ഓഡിയോ സന്ദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആരോഗ്യ […]

Latest news World

‘വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം’: കമലാ ഹാരിസിന്റെ ഔദ്യോഗിക വസതിയിലെത്തിയത് നിരവധി പ്രമുഖർ

യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഔദ്യോഗിക വസതിയിൽ ദീപാവലി ആഘോഷിച്ചു. മുന്നൂറോളം അതിഥികൾ പരിപാടിയിൽ പങ്കെടുത്തു. “നമ്മൾ ദീപാവലി ആഘോഷിക്കുന്നത് ലോകത്തെ ഇരുട്ടു വലയം ചെയ്യുന്ന നിരവധി സംഭവങ്ങൾ നടക്കുന്ന നേരത്താണ്. ഈ സമയത്ത് വെളിച്ചത്തിന്റെ ഉത്സവം എത്ര പ്രധാനമാണെന്ന് നമ്മൾ ഓർമിക്കണം.”- കമല ഹാരിസ് പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്‌. ഇന്ത്യൻ ശൈലിയിലുള്ള അലങ്കാരങ്ങളും വർണ്ണപ്പകിട്ടും ആഘോഷങ്ങളുടെ പ്രത്യേകതയായി. ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ചാണ് പല അതിഥികളും എത്തിയത്. ഭക്ഷണത്തിൽ സമൂസ, […]

India Kerala Latest news

കുസാറ്റിൽ കൂട്ടത്തല്ല്; SFI – KSU സംഘര്‍ഷം

കൊച്ചി കുസാറ്റില്‍ എസ്എഫ്ഐ – കെഎസ്യു സംഘര്‍ഷം. സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സംഭവം. സംഘർഷം പുലർച്ചെ ഒരുമണിയോടെയാണ്. 14 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. കെ എസ് യു കാലുവാരി തോല്‍പ്പിച്ചു എന്ന് എംഎസ്എഫ് ആരോപിച്ചു. കളമശേരി പൊലീസ് ഇടപെട്ടതോടെ സംഘര്‍ഷത്തിന് അയവുവന്നു. അതേസമയം തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ സമ്പൂര്‍ണ്ണ വിജയം കൈവരിച്ചിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ എംഎസ്എഫ് കെ എസ് യുവുമായുള്ള മുന്നണി ബന്ധം അവസാനിപ്പിച്ചു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്ന് എംഎസ്എഫ് എറണാകുളം ജില്ലാ […]

India Kerala Latest news

ഭിക്ഷയെടുത്ത് പ്രതിഷേധിച്ച രണ്ട് അമ്മമാർക്ക് പണവും ഭക്ഷ്യക്കിറ്റും നൽകി

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് മൂലം ഇടുക്കി അടിമാലിയില്‍ ഭിക്ഷയാചിച്ച അമ്മമാർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്. അവർക്ക് മുടങ്ങിയ പെൻഷൻ തുകയ്ക്ക് തത്തുല്യമായ പണവും ഭക്ഷ്യക്കിറ്റും നല്കിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. നിങ്ങൾ ന്യായികരണമാകുമ്പോൾ, ഞങ്ങൾ സാന്ത്വനമാകുന്നുവെന്നും അദ്ദേഹം കുറിച്ചു. സർക്കാർ ധൂർത്ത് കാരണം ക്ഷേമ പെൻഷൻ മുടങ്ങിയതിനാൽ ജീവിക്കാൻ നിവർത്തിയില്ലാതെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച രണ്ട് അമ്മമാരുടെ വാർത്ത നമ്മൾ രാവിലെ മുതൽ കാണുന്നു. വൈകുന്നേരം DYFI നേതാവ് ആ രണ്ട് […]

India Kerala Latest news

മാധ്യമപ്രവർത്തകയെ അപമാനിച്ചു; സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്

മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്. ഈ മാസം 18ന് മുമ്പ് ഹാജരാകണമെന്ന് നടക്കാവ് പൊലീസിന്റെ നോട്ടീസ്. കോഴിക്കോട് കെ.പി.എം ട്രൈസെൻഡ ഹോട്ടലിന് മുന്നിൽ വാർത്തക്കായി ബൈറ്റ് എടുക്കുമ്പോഴായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവർത്തകയെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു. തുടർന്ന് ഇവർ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോൾ വീണ്ടും തോളിൽ കൈവച്ചു. അപ്പോള്‍ തന്നെ സുരേഷ് ഗോപിയുടെ കൈതട്ടി മാറ്റിയ മാധ്യമപ്രവര്‍ത്തക പിന്നീട് പൊലീസിനെ […]

India Kerala Latest news Must Read

‘ശബരിമല ആചാര മര്യാദകൾ മുതൽ അത്യാവശ്യ സേവനങ്ങൾ വരെ ലഭ്യം’; അയ്യൻ ആപ്പ് പുറത്തിറക്കി

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പന്മാർക്ക് സഹായമാകുന്ന തരത്തിൽ അയ്യൻ മൊബൈൽ ആപ്പ് പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു. പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിലാണ് ആപ്പ് നിർമിച്ചത്. പമ്പ, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പമ്പ-നീലിമല -സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്പ, സത്രം – ഉപ്പുപാറ -സന്നിധാനം എന്നീ പാതകളിൽ ലഭിക്കുന്ന സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാണ്. പരമ്പരാഗത കാനന പാതകളിലെ സേവന കേന്ദ്രങ്ങൾ, മെഡിക്കൽ എമർജൻസി […]