കാഞ്ഞിരപ്പള്ളി ,ആനക്കല്ല് കിഴക്കേത്തലയ്ക്കൽ ( അയലൂപറമ്പിൽ ) ശ്രീമതി.മോളി ഈപ്പൻ (81) നിര്യാതയായി . സ്വിറ്റ്സർലൻഡിലെ ബുർഗ്ഗ് (ലൊയ്‌ക്കരൺ ) നിവാസി ശ്രീ . ബിനോ കിഴക്കേത്തലയ്ക്കലിൻ്റെയും (അയലൂപറമ്പിൽ ) ബേൺ നിവാസി ശ്രീമതി. ബിജി വെളുത്തേടത്തിൻ്റെയും മാതാവാണു പരേത . മരുമകൾ ഡയാന കിഴക്കേത്തലയ്ക്കൽ ,മരുമകൻ റെജി വെളുത്തേടം .പരേത പിണ്ണാക്കിനാട് തറപ്പേൽ കുടുംബാംഗമാണ്. സംസ്കാരകർമ്മങ്ങൾ പിന്നീട്..
Kerala
ബീ ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ സ്വിസ്സ്മിനിയാത്തോറിലേക്ക് മാതൃദിനത്തിൽ മാതൃദിനാഘോഷയാത്ര സംഘടിപ്പിച്ചു .
ബീ ഫ്രണ്ട്സ് വനിതാ ഫോറം ഈ വർഷത്തെ മാതൃദിനം മനോഹരവും സന്തോഷകരവും അവിസ്മരണീയവുമായ ഒരു ദിന യാത്രയോടെ ആഘോഷിച്ചു. രാവിലെ 8:30 ഓടെ, പന്ത്രണ്ട് അമ്മമാർ സൂറിച്ച് ട്രെയിൻസ്റ്റെഷനിൽ ഒത്തുകൂടി, അവരുടെ പ്രത്യേക യാത്ര ആരംഭിച്ചു. ബീ ഫ്രണ്ട്സ് വനിതാ ഫോറം കോർഡിനേറ്റേഴ്‌സ് ശ്രദ്ധാപൂർവ്വം തയ്യാറാക്കി വിതരണം ചെയ്ത മനോഹരമായ മദേഴ്‌സ് ഡേ സമ്മാന പാക്കറ്റുകളോടെയാണ് ദിവസം ആരംഭിച്ചത്, ഇത് ഈ ദിവസത്തെ കൂടുതൽ അർത്ഥവത്താക്കി. ലുഗാനോയിലേക്കും മെലൈഡിലേക്കും ഉള്ള ട്രെയിൻ യാത്ര സന്തോഷം, ചിരി, പാട്ടുകൾ, […]
കഴിഞ്ഞ ദിവസം നിര്യാതയായ സൂറിച് ,വിയന്നാ നിവാസികളുടെ മാതാവ് റോസമ്മ ആന്റണി പാലത്തിങ്കലിന്റെ സംസ്‌കാരകർമ്മങ്ങൾ മെയ് 13 ന് 10 മണിക്ക് ചങ്ങനാശേരി ,കൊടിനാട്ടുംകുന്ന് സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ .
സൂറിച് നിവാസി ടോമിച്ചൻ പാലത്തിങ്കൽ വിയന്ന നിവാസികളായ തങ്കച്ചൻ പാലത്തിങ്കൽ ,റോസമ്മ ആയിരമല ,ലിസമ്മ കൊഴുപ്പകളം ,ഔസേപ്പച്ചൻ പാലത്തിങ്കൽ ,ബാംഗ്ലൂർ നിവാസി ശാന്തമ്മ കൊച്ചുപുരക്കൽ ,പൂനെ നിവാസി അന്നമ്മ മണലിപറമ്പിൽ എന്നിവരുടെ കഴിഞ്ഞ ദിവസം നിര്യാതയായ പ്രിയ മാതാവ് റോസമ്മ ആന്റണി പാലത്തിങ്കലിന്റെ സംസ്‌കാരകർമ്മങ്ങൾ മെയ് 13 ന് 10 മണിക്ക് ചങ്ങനാശേരി ,കൊടിനാട്ടുംകുന്ന് സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ നടത്തപ്പെടുന്നതാണ് .. ലൈവ് സ്ട്രീമിങ്ങും ഉണ്ടായിരിക്കുന്നതാണ്. . LIVE STREAMING – സ്വിറ്റസർലണ്ടിലെയും ,വിയന്നയിലെയും വിവിധ സാമൂഹിക […]
ശ്രീമതി മേരി മിർനർ (75), ചേന്നംപറമ്പിൽ ഓസ്ട്രിയയിൽ അന്തരിച്ചു. സ്വിറ്റ്സർലൻഡ് നിവാസികളായ എബ്രഹാം ചെന്നംപറമ്പിൽ, കുര്യാക്കോസ് ചെന്നംപറമ്പിൽ (പരേതൻ)ജോസഫ് ചെന്നംപറമ്പിൽ, ജയ മാളിയേക്കൽ,ഓസ്ട്രിയ നിവാസി ലിസി ചെറുകാട് എന്നിവരുടെ സഹോദരിയാണ് പരേത .
ഓസ്ട്രിയൻ നിവാസി ശ്രീമതി മേരി മിർനർ (75), ചേന്നംപറമ്പിൽ 2026 മെയ് 4 ന് ഓസ്ട്രിയയിലെ യൂണിവേഴ്സിറ്റി ക്രീമിൽ വച്ച് അന്തരിച്ചു .പരേതനായ പ്രൊഫ. ഫ്രെഡി മിർനറുടെ ഭാര്യയായിരുന്നു അവർ. സുധ വർഗീസ് (ബീഹാർ), ലിസി ചെറുകാട് (ഓസ്ട്രിയ), എബ്രഹാം ചെന്നംപറമ്പിൽ, പരേതനായ കുര്യാക്കോസ് ചെന്നംപറമ്പിൽ ,ജോസഫ് ചെന്നംപറമ്പിൽ, ജയ മാളിയേക്കൽ, (സ്വിറ്റ്സർലൻഡ് )ജോസ്ന കൈതമറ്റത്തിൽ (കേരളം )എന്നിവരുടെ സഹോദരിയാണ് പരേത . സംസ്കാരകർമ്മങ്ങൾ പിന്നീട് നടത്തപ്പെടും … സ്വിറ്റസർലണ്ടിലെയും ,ഓസ്ട്രിയയിലെയും വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ […]
ഇന്ത്യൻ സിനിമയുടെ ഇതിഹാസം, മലയാളികളുടെ അഹങ്കാരം,സൂപ്പര്‍സ്റ്റാര്‍ ഭരത് മോഹന്‍ലാലും ,വാനമ്പാടി കെ എസ് ചിത്രയും വൻ താരനിരയുമായി ജൂൺ 26നു ജർമനിയിൽ എത്തുന്നു … ടിക്കറ്റ് വിതരണം ആരംഭിച്ചു .
ZURICH : മലയാള സിനിമ പൂര്‍ത്തിയാവണമെങ്കില്‍ അതില്‍ ആദ്യം ചേര്‍ത്ത് വായിക്കേണ്ട പേരുകളില്‍ ഒന്നാണ് മോഹന്‍ലാല്‍. ലോകത്തിലെ ആദ്യ പത്ത് മികച്ച നടന്‍മാരുടെ പേരുകള്‍ ചേര്‍ത്താല്‍ അതില്‍ ആദ്യം വരുന്ന പേരാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ നേട്ടങ്ങളും അംഗീകാരങ്ങളും ഒരിക്കലും താരതമ്യപ്പെടുത്താനാവാത്തതാണ് എന്നതില്‍ സംശയം വേണ്ട. തിരനോട്ടത്തില്‍ തുടങ്ങി ഇന്ന് തുടരും വരെ എത്തി നില്‍ക്കുന്ന സിനിമാ ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ അദ്ദേഹം നേരിട്ടിട്ടുണ്ട്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനും സംഘവും താരനിശയുമായി ജൂൺ […]
സ്വിറ്റസർലണ്ടിലെ ആദ്യകാല മലയാളിയും പരേതനായ പാസ്കൽ ചേറ്റാനിയുടെ ഭാര്യയുമായ മേരി ചേറ്റാനി (75) ഇന്ന് ഫ്രെയ്‌ബുർഗിലെ ബെൽഫോക്സിൽ നിര്യാതയായി .
പരേതനായ പാസ്കൽ ചേറ്റാനിയുടെ ഭാര്യ മേരി ചേറ്റാനി (75) ഇന്ന് ഫ്രെയ്‌ബുർഗിലെ ബെൽഫോക്സിൽ നിര്യാതയായി . ഡോ. രാജേഷ് ചേറ്റാനി, തൂൺ , ബേൺ , സാന്ദ്ര ചേറ്റാനി, ഫ്രാൻസ് എന്നിവരുടെ മാതാവാണ് പരേത . പരേത ശ്രീ ജോസഫ് ആർത്തോട്ട് (മെയ്ക്ക്രിച്ച്, ബേൺ), ത്രേസിയമ്മ സ്രാമ്പിക്കൽ (എംബ്രാഹ് -സൂറിച് ), റോസിലി നമ്പുശേരിൽ (ഗ്രെൻഹെൻ -സോളോതൂൺ ), ജെയ്‌സി എബ്രഹാം (ജനീവ) എന്നിവരുടെ സഹോദരിയും മേഴ്സി പാറശേരി (ഊസ്റ്റർ-സൂറിച് ), ജാൻസി കുര്യൻ മേനാച്ചേരി (ബസ്‌വിൽ-TG […]
സോഷ്യൽ മീഡിയയിൽ മുക്തകണ്ഡം ശ്രദ്ധനേടിയ സംഗീതശില്പം “ഓണക്കൊലുസിനു” ശേഷം ആൽഫിൻ ടി സെബാൻ അണിയിച്ചൊരുക്കുന്ന “കടിയൻ ” ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു .
ഓണകൊലുസ്, തുഷാരം എന്നീ മ്യൂസിക് ആൽബങ്ങൾക്ക് ശേഷം സ്വിറ്റസർലണ്ടിൽ നിന്നും ആൽഫിൻ ടി സെബാൻ അണിയിച്ചൊരുക്കുന്ന,പ്രശസ്ഥസിനിമതാരം ജിയോ ബേബി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന – “കടിയൻ ”എന്ന് നാമകരണം ചെയ്തിരിക്കുന്ന ഷോർട്ട് ഫിലിം ഏപ്രിൽ അവസാന വാരത്തിൽ ഷൂട്ടിംഗ് ആരംഭിക്കുന്നു. സിനിമയുടെ ചരിത്രം ആരംഭിക്കുന്നത് ലഘുചിത്രങ്ങളില്‍ നിന്നാണ്. ഇന്ന് ലോകസിനിമയിലെ സജീവവിഭാഗമാണ് ഷോര്‍ട്ട്ഫിലിം. ഡിജിറ്റല്‍ക്കാലത്ത് മലയാളത്തിലും ധാരാളം ഷോര്‍ട്ട്ഫിലിമുകള്‍ പിറവിയെടുക്കുന്നു.ഷോർട്ട് ഫിലിമുകളിൽ നിന്നാണ് ഒരു മുഴുനീള സിനിമയിലേക്കുള്ള തുടക്കം . ഓണകൊലുസ് എന്ന സഗീത ശിൽപ്പത്തിന്റെ ആശയവും […]
ചെറിയ ചുവടുകൾ… വലിയ ആരോഗ്യം – ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് സംഘടിപ്പിച്ച ബി ഫ്രണ്ട്‌സ് ഫിറ്റ്നസ് സ്റ്റെപ്പ് ചലഞ്ചിൽ അറുപത്തിരണ്ടു വിജയികൾ.
അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റും പ്രഗല്‍ഭ രാജ്യതന്ത്രജ്ഞനുമായിരുന്ന തോമസ് ജഫേഴ്സണ്‍ പറയുമായിരുന്നു:എല്ലാ വ്യായാമങ്ങളിലുംവെച്ച് നടപ്പാണ് ഏറ്റവും ഉത്തമംഎന്ന് കുട്ടികള്‍ക്കും യുവാക്കള്‍ക്കും വൃദ്ധര്‍ക്കും ഒരുപോലെ ചെയ്യാവുന്ന ഈ വ്യായാമം ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിനും ശാരീരികശേഷികള്‍ വര്‍ധിപ്പിക്കുന്നതിനും വളരെ ഫലപ്രദമാണ് എന്നത് പൊതുവേ അംഗീകരിക്കപെട്ടിരിക്കുന്നു . Heroes of behind the Step Challenge -Ratheesh Ramanathan & Manzoor Sakkeena ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് കഴിഞ്ഞ വര്ഷം ഇദംപ്രദമായി തുടക്കമിട്ട സ്റ്റെപ്പ് ചലഞ്ചിന്റെ ആദ്യ വേർഷൻ ഈ വർഷം ഫെബ്രുവരി 12 നു ആരംഭിച്ചു മാർച്ച് 14 നു പൂർത്തിയാക്കി …പതിനായിരം സ്റ്റെപ്പുകൾ ദിവസവും നടക്കുക എന്നതായിരുന്നു ചലഞ്ച് ..21 ദിവസം കൊണ്ട് പതിനെണ്ണായിരം സ്റ്റെപ്പുകൾ പൂർത്തിയാക്കുക എന്നതായിരുന്നു ലക്‌ഷ്യം … നൂറ്റി പത്തോളം നടപ്പുകാർ തുടക്കമിട്ട ഈ വേർഷനിൽ 62 പേര് ചലഞ്ച് പൂർത്തീകരിച്ചു എന്നുള്ളതിൽ നിന്നും സ്റ്റെപ്പ് ചലഞ്ചിനെ സ്വിസ് മലയാളീകൾ ഇതിനോട് വളരെ അധികം താൽപ്പര്യം കാണിക്കുന്നു എന്ന് മനസിലാക്കാം .. Rekha Girish & Pallavi Kanchana for the Best Photography Award – From day 19 of the Challenge. ചലഞ്ചിൽ പങ്കെടുക്കുന്നവർക്കായി പ്രേത്യേക ഗ്രൂപ്പിലൂടെ ആയിരുന്നു ദിവസവും ,ടിപ്പുകളും നിർദേശങ്ങളും കോർഡിനേറ്ററും സംഘടനാ സെക്രട്ടറിയുമായ രതീഷ് രാമനാഥനും ,കോർഡിനേറ്റർ ആയ മൻസൂർ സക്കീനയും നല്കികൊണ്ടിരുന്നത് . നമ്മൾ ചിന്തിക്കുന്നതിനേക്കാൾ ശക്തമായ വ്യായാമം ആരോഗ്യകരമായ ജീവിതത്തിലേക്ക് ഒരു ചെറിയ ചുവടുവെയ്പ്പ് ആണെന്നും ,ദിവസവും നിശ്ചിതമായ സ്റ്റപ്പുകൾ നേടുക എന്നത് ശരീരസൗഖ്യം മെച്ചപ്പെടുത്തുകയും നമ്മൾ ഇന്നെടുക്കുന്ന ചുവടുകൾ, നാളെയുടെ ആരോഗ്യത്തെ രൂപപ്പെടുത്തുന്നതാണെന്നും .ഇന്നത്തെ ഓരോ ചുവടും,നാളെയുടെ നല്ല ആരോഗ്യത്തിന്റെ അടിസ്ഥാനമാണെന്നും കോഓർഡിനേറ്റർ രതീഷ് രാമനാഥൻ അഭിപ്രായപ്പെട്ടു .ചലഞ്ചിനൊടൊപ്പം മറ്റു ചെറിയ മത്സരങ്ങളും നടപ്പുകാർക്കുവേണ്ടി തയ്യാറാക്കിയിരുന്നു .. ഈ ചലഞ്ചിലെ നടപ്പിനിടയിലും രസകരമായ തമാശകൾക്കും ,സൗഹൃദങ്ങൾക്കും ഗ്രൂപ്പിലെ ചാറ്റിലൂടെ വേദിയൊരുങ്ങുകയായിരുന്നു . Link to the snaps from the award ceremony https://www.facebook.com/share/1D2AXf6krc/?mibextid=WC7FNe ബി ഫ്രണ്ട്‌സ് തുടക്കമിട്ട ഈ സ്റ്റെപ്പ് ചലഞ്ചിന്റെ ആദ്യ വേർഷന്റെ വിജയികൾക്ക് മാർച്ച് 22 നു സൂറിച്ചിൽകൂടിയ പൊതുയോഗത്തിൽ വെച്ച് മെഡലുകൾ നൽകി ആദരിച്ചു …ചലഞ്ചിൽ വിജയികളായവരെയും ,പങ്കെടുത്തവരെയും എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ടോമി തൊണ്ടാംകുഴി അഭിനന്ദനമറിയിച്ചു .. അടുത്ത സ്റ്റെപ്പ് ചലഞ്ച് വേർഷൻ 2 ജൂൺ ഏഴാം തിയതി ആരംഭിക്കുമെന്നും ,സംഘടനാ തുടക്കമിട്ട ഹെൽത്ത് ക്ലബിൽ അംഗങ്ങളാകുവാൻ താല്പര്യമുള്ളവർ എത്രയും വേഗം എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങളെ അറിയിക്കണമെന്നും സെക്രെട്ടറി അറിയിച്ചു. സ്റ്റെപ്പ് ചലഞ്ചിൽ പങ്കെടുത്തവരുടെയും ,വിജയികളായവരുടെയും ചലഞ്ചിനെക്കുറിച്ചു ഗ്രൂപ്പിൽ പങ്കുവെച്ച കമന്റുകൾ … This 21-day […]
ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഹെൽത്ത് ക്ലബിന് ഔപചാരികമായ തുടക്കവും ,സ്റ്റെപ്പ് ചലഞ്ച് വിജയികൾക്ക് ആദരവും ..പ്രൊഫസർ ,ഡോക്ടർ അജു പഴേൻങ്കോട്ടിൽ ഹെൽത്ത് ക്ലബിന്റെ ഉൽഘാടനം നിർവഹിച്ചു .
എന്നും പുതിയ കാൽവെപ്പുകൾക്കു തുടക്കമിടുന്ന ബി ഫ്രണ്ട്സ് സ്വിസ് സമൂഹത്തിനുവേണ്ടി സാംസ്കാരിക,സാമൂഹിക ,ചാരിറ്റി പ്രവർത്തങ്ങളോടൊപ്പം മറ്റൊരു മേഖലയിലേക്കുകൂടി പ്രവേശിക്കുകയാണ് . ഒരു സംഘടനയെ സംബന്ധിച്ചും അതിലെ അംഗങ്ങളെ സംബന്ധിച്ചും എന്നും അഭിമാനമാണ് സംഘടനയുടെ ഓരോ ചുവടുവെപ്പുകളും . ആരോഗ്യം എന്നത് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്താണ്. ആരോഗ്യകരമായ ശരീരവും മനസ്സും ഇല്ലെങ്കിൽ, നമുക്ക് ജീവിതത്തിലെ യാതൊരു നേട്ടവും ആസ്വദിക്കാൻ സാധിക്കില്ല. എന്നാൽ, ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ പലരും ആരോഗ്യത്തെ അവഗണിക്കുന്നതാണ് സത്യമെന്നും ഇത്തരം സാഹചര്യത്തിലാണ് ഹെൽത്ത് ക്ലബ്ബുകളുടെ […]
ജന്മനാട്ടിൽ മിനിമം വേതനത്തിനായി സമരം ചെയ്യുന്ന ആതുര സേവകർക്ക് ഹലോ ഫ്രണ്ട്‌സ് സ്വിറ്റസർലാൻഡിന്റെ ഐക്യദാർഢ്യവും ,അഭിവാദനങ്ങളും .
ആനുകാലിക പ്രേശ്നങ്ങളിൽ വ്യക്തമായ നിലപാടുകൾ എടുത്ത് മുൻകാലങ്ങളിലും ആതുരസേവകർക്കായി നിലകൊണ്ടിട്ടുള്ള സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പായ ഹലോ ഫ്രണ്ട്‌സ് സ്വിറ്റസർലാൻഡ് ഗവേർണിംഗ് ബോഡി ഓൺലൈൻ മീറ്റിങ്ങിലൂടെ കരുണക്കുവേണ്ടി വേണ്ടി സമരം ചെയുന്ന നമ്മുടെ സഹോദരി സഹോദരന്മാർക്ക് അഭിവാദനങ്ങളും ,ഐക്യദാർഢ്യവും അർപ്പിച്ചു. ഏതു സംഘടനാ സമരത്തെ നയിക്കുന്നു എന്നതിലുപരി ,ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നത് നമ്മുടെ കടമ കൂടിയായി കരുതുന്നു. പതിറ്റാണ്ടുകളായി ആശുപത്രി മാനേജ്‌മെന്റുകളാൽ കഠിനമായി ചൂഷണം ചെയ്യപ്പെട്ടു പോരുന്ന ഒരു മേഖല വേറെ കാണില്ല. മൂന്ന് […]












