‘അത്യുന്നതൻ രാജാധിരാജൻ ” സുന്ദരവും ഹൃദ്യവുമായ ഈ ക്രിസ്‌മസ്സ് ഗാനത്തിൻറെ വരികൾ കുറിച്ചിരിക്കുന്നത് ഓസ്ട്രിയയിലുള്ള ഷെവലിയാർ കുര്യാക്കോസ് തടത്തിൽ ആണ് ..ഗാനത്തിന്റെ പ്രകാശനം 24 ന് വിയന്നയിൽവെച്ചു വെരി.റെവ.ജോഷുവ റമ്പാച്ചൻ നടത്തുകയുണ്ടായി .സൂറിച്ചിൽ താമസിക്കുന്ന ശ്രീ ബോബ് തടത്തിലിന്റെ സഹോദരനാണ് ഗാനരചയിതാവ് . അത്യുന്നതൻ എന്ന നാമത്തിൽ പ്രകാശനം ചെയ്ത ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് സാംജി ആറാട്ടുപുഴയാണ് . രമേഷ് മുരളി ,ബഷീർ ,ശ്രീകാന്ത് ,മെലിൻ ,സിജി ,ഏയ്ഞ്ചൽ എന്നിവരുടെ ഹൃദയഹാരിയായ ആലാപനത്തിൽ മനോഹരമായിരിക്കുന്നു .സാക്‌സ് ക്രിയേഷൻസാണ് ഗാനം പ്രേക്ഷകരിൽ എത്തിക്കുന്നത് .ഈ സംഗീതസംരംഭത്തിൻറെ റിക്കോർഡിങ്ങ് നിർവഹിച്ചിരിക്കുന്നത് കൊച്ചിയിലെ സാംജി ഓഡിയോ ട്രാക്കിലാണ് https://youtu.be/pPnPV409PVc?si=2v36tdQdE-dYjREh ഭക്തിസാന്ദ്രമായ വരികളും ഹൃദയത്തിൽ പതിയുന്ന സംഗീതവും കൊണ്ടു ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. സുന്ദരവും ഹൃദ്യവുമായാണ് പാട്ടൊരുക്കിയിരിക്കുന്നതെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. ഇതിനോടകം ശ്രദ്ധേയമായ പാട്ട് നിരവധി ആസ്വാദകരെയും സ്വന്തമാക്കി. കൂടാതെ പിന്നണിപ്രവർത്തകരെ പ്രശംസിച്ചു പ്രതികരണങ്ങളുമായി പലരും രംഗത്തെത്തി. … സ്‌നേഹവും കരുണയും സമാധാനവും നിറയുന്ന ക്രിസ്മസ്സ് രാവ്. പാലപ്പൂമണം പടരുന്ന രാത്രികളില്‍ മഞ്ഞിന്‍തുള്ളികള്‍ വീണ വഴിയിലൂടെ പാതിരാകുര്‍ബാനയ്ക്കുള്ള യാത്ര. എങ്ങും നക്ഷത്രവിളക്കുകളും പുല്‍ക്കൂടുകളും ക്രിസ്മസ്സ് ട്രീകളും. ആഘോഷപൂര്‍വ്വം തെരുവീഥിയിലേക്കിറങ്ങുന്ന കാരള്‍ സംഘങ്ങള്‍. ലോകത്തെവിടെയായാലും ചില ഗാനങ്ങള്‍ ഒന്നു തന്നെയാണ്. കാലത്തെയും ദേശത്തെയും മതങ്ങളെയും വരെ ഉല്ലംഘിച്ച് ദേശയാത്ര നടത്തിയ ചില കാരള്‍ ഗാനങ്ങള്‍ ആണ് നമ്മുടെ ഓർമ്മകളിൽ ഉള്ളത് ഓസ്ട്രിയയിലെ ഒബേന്‍ഡോര്‍ഫ് എന്ന കൊച്ചു ഗ്രാമത്തിലെ ചെറിയ ചാപ്പൽ .അതാണ് സൈലന്റ് നൈറ്റ് ഹോളി നൈറ്റ് (Silent night ! Holy night )എന്ന ഗാനം പിറവികൊണ്ട സൈലന്റ് നൈറ്റ് സ്മാരക ചാപ്പല്‍. ഇരുന്നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ സംഭവമാണ് 1818 ഡിസംബറിലെ ക്രിസ്മസ്സിനോടടുത്ത രാവുകളിലൊന്നില്‍ ഒബേന്‍ഡോര്‍ഫ് ബായിസാസ് ബര്‍ഗിലെ പള്ളി വികാരി ഫാ. ജോസഫ് മോര്‍ ക്രിസ്മസ്സ് രാത്രിയില്‍ പാടാന്‍ കുത്തിക്കുറിച്ച ചില വരികള്‍. പള്ളി സ്‌കൂളിലെ ഓര്‍ഗന്‍ വിദ്വാന്‍ ഫ്രാന്‍സ് സേവര്‍ ഗ്രൂബറുടെ സഹായത്തോടെ വരികളില്‍ സംഗീതം നിറഞ്ഞു. അവരുടെ സൃഷ്ടിയായ ആ ജര്‍മ്മന്‍ പാട്ട് പാതിരാ കുര്‍ബാനയില്‍ ആലപിക്കപ്പെട്ടു.അതിനു ശേഷം ലോകം മുഴുവൻ ആ ഗാനം പകർന്നൊഴുകി . രണ്ടു നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ ഓസ്ട്രിയയിൽ നിന്നും ഇറങ്ങിയിരിക്കുന്ന മറ്റ് കൃസ്സ്മസ്സ് ഗാനങ്ങളോടൊപ്പം മലയാളിയുടെ രചനയിൽ വീണ്ടുമൊരു ക്രിസ്സ്മസ്സ് ഗാനം ജനഹൃദയങ്ങളിൽ എത്തിയിരിക്കുന്നു ..പിന്നണി പ്രവർത്തകർക്ക് ആശംസകൾ …
Europe
സ്വിറ്റസർലണ്ടിലെ സിറോ മലബാർ കമ്മ്യൂണിറ്റി കൂട്ടായ്മയുടെ സമ്മേളനമായ ഐൻസീഡൽ തീർത്ഥാടനം മെയ് മുപ്പതിന് ,ഒരുക്കങ്ങളെല്ലാം പൂർത്തിയായി . ആത്മീയ സമ്മേളനത്തിന് നേതൃത്വമേകാൻ എത്തിച്ചേർന്ന തട്ടിൽ പിതാവിന് ഹൃദ്യമായ സ്വീകരണമേകി .പ്രോഗ്രാമിന്റെയും ആദ്യമായി നടത്തുന്ന പ്രേദക്ഷിണത്തിന്റെയും ക്രെമീകരണങ്ങൾ..
ഐന്‍സീഡല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള വാര്‍ഷിക തീര്‍ത്ഥാടനം മെയ് 30 – ന് നടക്കും. ഈ ആത്മീയ സംഗമത്തിന് സീറോ മലബാര്‍ സഭയുടെ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പങ്കെടുക്കും . സ്വിറ്റ്സർലൻഡിലെ ഏറ്റവും പ്രശസ്തമായ മരിയൻ തീർത്ഥാടന കേന്ദ്രമാണ് ഐൻസീഡൽ (Einsiedeln Abbey). സൂറിച്ചിൽ നിന്ന് ഏകദേശം 40 മിനിറ്റ് മാത്രം യാത്രാദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ബെനഡിക്ടിൻ ആശ്രമം, നൂറ്റാണ്ടുകളായി ക്രൈസ്തവ വിശ്വാസികളുടെ പ്രധാന പ്രാർത്ഥനാ കേന്ദ്രമാണിത് .എല്ലാവർഷവും സൂറിച്ചിൽ നിന്നും […]
കൂർ രൂപതയുടെ രൂപതാ വർഷം മെയ് 31 ന് സൂറിച്ചിലെ പ്രധാന ട്രെയിൻ സ്റ്റേഷനിൽ സമാപിക്കും. വികാരി ജനറൽ ഫാദർ ലൂയിസ് വരാന്ദാസ് എല്ലാ കത്തോലിക്കരെയും ഈ മഹനീയ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു.
2025 ജൂൺ 15 ന്, ബിഷപ്പ് ജോസഫ് മരിയ 2025/2026 രൂപതാ വർഷം കൂറിൽ സന്തോഷപൂർവ്വം ഉദ്ഘാടനം ചെയ്തു. “കേൾക്കുക – പ്രവർത്തിക്കുക – പ്രത്യാശ” എന്ന മുദ്രാവാക്യത്തിന് കീഴിൽ, ഒരു വർഷത്തേക്ക് രൂപതയിലെ സഭയുടെ ജീവിതം രൂപപ്പെടുത്തി. 2025 സെപ്റ്റംബർ 27 ന്, രൂപതയുടെ സെൻട്രൽ സ്വിറ്റ്സർലൻഡ് മേഖല രണ്ടാമത്തെ പ്രചോദനാത്മക പരിപാടി സംഘടിപ്പിച്ച ഇൻഗെൻബോളിൽ ഒത്തുകൂടി. രൂപതയുടെ സൂറിച്ച്-ഗ്ലാറസ് മേഖലയിൽ സമാപന പരിപാടി നടത്താനുള്ള ബഹുമതിയുണ്ട്. ഇത് 2026 മെയ് 31 ന്, സമൂഹത്തിന്റെ […]
പാലാട്ടി ഡെന്റൽ പ്രാക്ടീസ് പുതിയ അധ്യായത്തിലേക്ക് : അപ്പൻസെല്ലിലെ ഡോ. ഡ്രാഗോമിർ ബോജോവിക് ഡെന്റൽ പ്രാക്ടീസ് ഏറ്റെടുത്തുകൊണ്ട് രണ്ടാമത്തെ ക്ലിനിക്കിന് തുടക്കമായി.. .
സ്വിറ്റസർലണ്ടിൽ ജിഷാ പാലാട്ടിയുടെയും ,അന്റോണിയോ ഇലഞ്ഞിക്കലിന്റെയും ഉടമസ്ഥതയിൽ വിജയകരമായി പ്രവർത്തിച്ചുവരുന്ന പാലാട്ടി ഡെന്റൽ പ്രാക്ടീസ് ഒരു പുതിയ അധ്യായത്തിലേക്ക് കടക്കുന്നു: മുൻകാല ഏക ഉടമസ്ഥാവകാശം പാലാട്ടി ഡെന്റൽ പ്രാക്ടീസ് ഗെയ്‌സ് എജിയായി മാറുകയാണ് – സുസ്ഥിര വളർച്ച, ഗുണനിലവാരം, ദീർഘകാല വികസനം എന്നിവയെ പ്രതിനിധീകരിക്കുന്ന ഒരു സുപ്രധാന ഘട്ടം. അപ്പൻസെല്ലിലെ ഡോ. ഡ്രാഗോമിർ ബോജോവിക് ഡെന്റൽ പ്രാക്ടീസ് എജിയുടെ ഏറ്റെടുക്കലാണ് മറ്റൊരു പ്രത്യേകത. പുതിയ സ്ഥലം പാലാട്ടി ഡെന്റൽ പ്രാക്ടീസ് അപ്പൻസെൽ എജിയായി പ്രവർത്തിക്കുകയും നിലവിലുള്ള സേവനങ്ങളെ […]
ഇന്ത്യൻ സിനിമയുടെ ഇതിഹാസം, മലയാളികളുടെ അഹങ്കാരം,സൂപ്പര്‍സ്റ്റാര്‍ ഭരത് മോഹന്‍ലാലും ,വാനമ്പാടി കെ എസ് ചിത്രയും വൻ താരനിരയുമായി ജൂൺ 26നു ജർമനിയിൽ എത്തുന്നു … ടിക്കറ്റ് വിതരണം ആരംഭിച്ചു .
ZURICH : മലയാള സിനിമ പൂര്‍ത്തിയാവണമെങ്കില്‍ അതില്‍ ആദ്യം ചേര്‍ത്ത് വായിക്കേണ്ട പേരുകളില്‍ ഒന്നാണ് മോഹന്‍ലാല്‍. ലോകത്തിലെ ആദ്യ പത്ത് മികച്ച നടന്‍മാരുടെ പേരുകള്‍ ചേര്‍ത്താല്‍ അതില്‍ ആദ്യം വരുന്ന പേരാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ നേട്ടങ്ങളും അംഗീകാരങ്ങളും ഒരിക്കലും താരതമ്യപ്പെടുത്താനാവാത്തതാണ് എന്നതില്‍ സംശയം വേണ്ട. തിരനോട്ടത്തില്‍ തുടങ്ങി ഇന്ന് തുടരും വരെ എത്തി നില്‍ക്കുന്ന സിനിമാ ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ അദ്ദേഹം നേരിട്ടിട്ടുണ്ട്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനും സംഘവും താരനിശയുമായി ജൂൺ […]
AI ഒഴിവാക്കിക്കൊണ്ട് ഇനിയൊരു ജീവിതം നടക്കില്ല – ഫൈസൽ കാച്ചപ്പള്ളി
AI ഒഴിവാക്കിക്കൊണ്ട് ഇനിയൊരു ജീവിതം നടക്കില്ല-എങ്ങിനെ ഇതിനെ വെച്ച് ജീവിക്കാം എന്ന് പഠിക്കാം എന്നെ വഴി ഉളളൂ പണ്ടൊക്കെ മാസത്തിൽ ഒരു സ്റ്റേബിൾ ടെക് സൊല്യൂഷൻ പുറത്തു വരുന്നിടത്ത്, ഇന്ന് ഒരൊ ദിവസവും എണീക്കുന്നതു തന്നെ ഞെട്ടിക്കുന്ന AI അപ്ഡേറ്റോടു കൂടിയാണ് ഒരു ചോദ്യത്തിന് ഒരു ഉത്തരം എന്ന് പറഞ്ഞിടത്തു നിന്ന്, ഓരോ ആവശ്യത്തിന് ഒരു ഏജന്റ് എന്ന നിലയിൽ എത്തി, ഇന്ന് ഇതൊന്നും സിലിക്കൺ വാലിയിൽ ഉള്ളവർക്ക് മാത്രമല്ല, ഏതൊരാളുടെയും വിരൽ തുമ്പിൽ കിട്ടും ഇത്രയും […]
സ്വിറ്റസർലണ്ടിലെ ആദ്യകാല മലയാളിയും പരേതനായ പാസ്കൽ ചേറ്റാനിയുടെ ഭാര്യയുമായ മേരി ചേറ്റാനി (75) ഇന്ന് ഫ്രെയ്‌ബുർഗിലെ ബെൽഫോക്സിൽ നിര്യാതയായി .
പരേതനായ പാസ്കൽ ചേറ്റാനിയുടെ ഭാര്യ മേരി ചേറ്റാനി (75) ഇന്ന് ഫ്രെയ്‌ബുർഗിലെ ബെൽഫോക്സിൽ നിര്യാതയായി . ഡോ. രാജേഷ് ചേറ്റാനി, തൂൺ , ബേൺ , സാന്ദ്ര ചേറ്റാനി, ഫ്രാൻസ് എന്നിവരുടെ മാതാവാണ് പരേത . പരേത ശ്രീ ജോസഫ് ആർത്തോട്ട് (മെയ്ക്ക്രിച്ച്, ബേൺ), ത്രേസിയമ്മ സ്രാമ്പിക്കൽ (എംബ്രാഹ് -സൂറിച് ), റോസിലി നമ്പുശേരിൽ (ഗ്രെൻഹെൻ -സോളോതൂൺ ), ജെയ്‌സി എബ്രഹാം (ജനീവ) എന്നിവരുടെ സഹോദരിയും മേഴ്സി പാറശേരി (ഊസ്റ്റർ-സൂറിച് ), ജാൻസി കുര്യൻ മേനാച്ചേരി (ബസ്‌വിൽ-TG […]
സോഷ്യൽ മീഡിയയിൽ മുക്തകണ്ഡം ശ്രദ്ധനേടിയ സംഗീതശില്പം “ഓണക്കൊലുസിനു” ശേഷം ആൽഫിൻ ടി സെബാൻ അണിയിച്ചൊരുക്കുന്ന “കടിയൻ ” ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു .
ഓണകൊലുസ്, തുഷാരം എന്നീ മ്യൂസിക് ആൽബങ്ങൾക്ക് ശേഷം സ്വിറ്റസർലണ്ടിൽ നിന്നും ആൽഫിൻ ടി സെബാൻ അണിയിച്ചൊരുക്കുന്ന,പ്രശസ്ഥസിനിമതാരം ജിയോ ബേബി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന – “കടിയൻ ”എന്ന് നാമകരണം ചെയ്തിരിക്കുന്ന ഷോർട്ട് ഫിലിം ഏപ്രിൽ അവസാന വാരത്തിൽ ഷൂട്ടിംഗ് ആരംഭിക്കുന്നു. സിനിമയുടെ ചരിത്രം ആരംഭിക്കുന്നത് ലഘുചിത്രങ്ങളില്‍ നിന്നാണ്. ഇന്ന് ലോകസിനിമയിലെ സജീവവിഭാഗമാണ് ഷോര്‍ട്ട്ഫിലിം. ഡിജിറ്റല്‍ക്കാലത്ത് മലയാളത്തിലും ധാരാളം ഷോര്‍ട്ട്ഫിലിമുകള്‍ പിറവിയെടുക്കുന്നു.ഷോർട്ട് ഫിലിമുകളിൽ നിന്നാണ് ഒരു മുഴുനീള സിനിമയിലേക്കുള്ള തുടക്കം . ഓണകൊലുസ് എന്ന സഗീത ശിൽപ്പത്തിന്റെ ആശയവും […]
ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഹെൽത്ത് ക്ലബിന് ഔപചാരികമായ തുടക്കവും ,സ്റ്റെപ്പ് ചലഞ്ച് വിജയികൾക്ക് ആദരവും ..പ്രൊഫസർ ,ഡോക്ടർ അജു പഴേൻങ്കോട്ടിൽ ഹെൽത്ത് ക്ലബിന്റെ ഉൽഘാടനം നിർവഹിച്ചു .
എന്നും പുതിയ കാൽവെപ്പുകൾക്കു തുടക്കമിടുന്ന ബി ഫ്രണ്ട്സ് സ്വിസ് സമൂഹത്തിനുവേണ്ടി സാംസ്കാരിക,സാമൂഹിക ,ചാരിറ്റി പ്രവർത്തങ്ങളോടൊപ്പം മറ്റൊരു മേഖലയിലേക്കുകൂടി പ്രവേശിക്കുകയാണ് . ഒരു സംഘടനയെ സംബന്ധിച്ചും അതിലെ അംഗങ്ങളെ സംബന്ധിച്ചും എന്നും അഭിമാനമാണ് സംഘടനയുടെ ഓരോ ചുവടുവെപ്പുകളും . ആരോഗ്യം എന്നത് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്താണ്. ആരോഗ്യകരമായ ശരീരവും മനസ്സും ഇല്ലെങ്കിൽ, നമുക്ക് ജീവിതത്തിലെ യാതൊരു നേട്ടവും ആസ്വദിക്കാൻ സാധിക്കില്ല. എന്നാൽ, ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ പലരും ആരോഗ്യത്തെ അവഗണിക്കുന്നതാണ് സത്യമെന്നും ഇത്തരം സാഹചര്യത്തിലാണ് ഹെൽത്ത് ക്ലബ്ബുകളുടെ […]
ജന്മനാട്ടിൽ മിനിമം വേതനത്തിനായി സമരം ചെയ്യുന്ന ആതുര സേവകർക്ക് ഹലോ ഫ്രണ്ട്‌സ് സ്വിറ്റസർലാൻഡിന്റെ ഐക്യദാർഢ്യവും ,അഭിവാദനങ്ങളും .
ആനുകാലിക പ്രേശ്നങ്ങളിൽ വ്യക്തമായ നിലപാടുകൾ എടുത്ത് മുൻകാലങ്ങളിലും ആതുരസേവകർക്കായി നിലകൊണ്ടിട്ടുള്ള സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പായ ഹലോ ഫ്രണ്ട്‌സ് സ്വിറ്റസർലാൻഡ് ഗവേർണിംഗ് ബോഡി ഓൺലൈൻ മീറ്റിങ്ങിലൂടെ കരുണക്കുവേണ്ടി വേണ്ടി സമരം ചെയുന്ന നമ്മുടെ സഹോദരി സഹോദരന്മാർക്ക് അഭിവാദനങ്ങളും ,ഐക്യദാർഢ്യവും അർപ്പിച്ചു. ഏതു സംഘടനാ സമരത്തെ നയിക്കുന്നു എന്നതിലുപരി ,ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നത് നമ്മുടെ കടമ കൂടിയായി കരുതുന്നു. പതിറ്റാണ്ടുകളായി ആശുപത്രി മാനേജ്‌മെന്റുകളാൽ കഠിനമായി ചൂഷണം ചെയ്യപ്പെട്ടു പോരുന്ന ഒരു മേഖല വേറെ കാണില്ല. മൂന്ന് […]












