International

തലയിൽ ഫുട്ബോൾ ബാലൻസ് ചെയ്തുകൊണ്ട് റേഡിയോ ടവർ കയറി; ലോക റെക്കോർഡ് നേടി നൈജീരിയക്കാരൻ

നമ്മളിൽ ഭൂരിഭാഗം പേർക്കും ഒരു പന്ത് തലയിൽ വച്ചുകൊണ്ട് നേരെ നടക്കാൻ പോലും കഴിയില്ല. എന്നാൽ തലയിൽ ഫുട്ബോൾ ബാലൻസ് ചെയ്തുകൊണ്ട് റേഡിയോ ടവർ കയറി ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് നൈജീരിയക്കാരൻ. ടോണി സോളമൻ, എന്ന യുവാവ് ഫുട്ബോൾ തലയിൽ ബാലൻസ് ചെയ്ത് 250 അടി ഉയരമുള്ള റേഡിയോ ടവറിന്റെ മുകളിലേക്ക് 150 പടികൾ കയറിയാണ് റെക്കോർഡ് നേടിയത്. “സ്വയം വെല്ലുവിളിക്കാനും മറ്റുള്ളവരെ വലിയ കാര്യങ്ങൾ ചെയ്യാൻ പ്രചോദിപ്പിക്കാനും” ഈ റെക്കോർഡിലൂടെ താൻ ശ്രമിക്കുന്നതെന്നും ടോണി പറഞ്ഞു. […]

International

ലക്ഷ്യം വലുത്; യാത്രയും; രാജേഷിന്റെ ലണ്ടനില്‍ നിന്നും പത്തനംതിട്ടയിലേക്കുള്ള കാര്‍ യാത്ര

കാന്‍സര്‍ രോഗം ബാധിച്ച കുട്ടികളെ സഹായിക്കുന്നതിനായി ലണ്ടനില്‍ നിന്നും പത്തനം തിട്ടയിലേക്ക് ഒരു കാര്‍ യാത്ര നടത്തുകയാണ് യുകെ മലയാളിയും സിനിമാ നിര്‍മാതാവുമായ രാജേഷ് കൃഷ്ണ. റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റി എന്ന സംഘടനയുടെ പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടിയുള്ള ധന സമാഹരണത്തിന്റെ ഭാഗമായാണ് രാജേഷിന്റെ ഈ യാത്ര. ജൂലൈ 26 നു ലണ്ടനില്‍ നിന്നും ആരംഭിച്ച യാത്ര ഇപ്പോള്‍ തുര്‍ക്കിയില്‍ എത്തിയിരിക്കുകയാണ്.വോള്‍വോ എക്സി 60 ആണ് യാത്രയ്ക്കായി ഉപയോഗിക്കുന്ന വാഹനം. 55 ദിവസം കൊണ്ട് വിവിധ രാജ്യങ്ങളിലെ 75 […]

International

ഇന്റർനെറ്റ് ഉപയോഗത്തിൽ കുട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ചൈന; പ്രതിദിനം 40 മിനിറ്റ് മാത്രം

നമ്മുടെ കുട്ടികൾ നല്ലൊരു സമയവും ഇന്റർനെറ്റിൽ ചെലവിടുന്നവരാണ്. പഠനവും കളിയും വിനോദവുമെല്ലാം ഇന്ന് നാലിഞ്ച് സ്ക്രീനിലേക്ക് ചുരുങ്ങി എന്ന് പറയാം. കുട്ടികളുടെ വാശിപിടിച്ചുള്ള കരച്ചിലും മാതാപിതാക്കൾക്ക് മറ്റു ജോലികൾ ചെയ്യേണ്ട തിരക്കുകൊണ്ടും കുട്ടികൾക്ക് സ്മാർട്ട്ഫോൺ കൊടുത്ത് ശീലിപ്പിക്കുമ്പോൾ ആരും ചിന്തിക്കുന്നില്ല, സമൂഹത്തിൽ നിന്നും അകന്നൊരു തുരുത്തിലേക്കാണ് ഇവർ ചേക്കേറുന്നത് എന്ന്. കുട്ടിക്കാലം മുതലുള്ള ഇന്റർനെറ്റ് ഉപയോഗം കുട്ടികളെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ട് കുട്ടികളിലെ നെറ്റ് ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് ആവശ്യമാണ്. ഇപ്പോൾ 18 വയസ്സുവരെയുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് […]

Football International

ഉറുഗ്വെ മുൻ നായകൻ ഡിയെഗോ ഗോഡിൻ വിരമിച്ചു

ഉറുഗ്വെ മുൻ നായകൻ ഡിയെഗോ ഗോഡിൻ ഫുട്ബോളിൽ നിന്ന് വിരമിച്ചു. അർജൻ്റൈൻ ക്ലബ് വെലെസ് സാർസ്ഫീൽഡ് താരമായ ഗോഡിൻ ലീഗിലെ അവസാന മത്സരം കളിച്ചതിനു ശേഷമാണ് കളി നിർത്തുകയാണെന്നറിയിച്ചത്. 37 വയസുകാരനായ താരം അത്‌ലറ്റിക്കോ മാഡ്രിഡിൻ്റെ ഇതിഹാസതാരമായിരുന്നു. 2003ൽ ഉറുഗ്വെ ക്ലബ് സിഎ സെറോയിലൂടെയാണ് താരത്തിന്റെ പ്രൊഫഷൺ ഫുട്‌ബോൾ കരിയറിന്റെ തുടക്കം. 2006 മുതൽ 2007 വരെ ഉറുഗ്വെ ക്ലബ് നാസിയോണലിൽ കളിച്ചു. 2007ൽ ലാ ലിഗ ക്ലബ് വിയ്യാറയലിലെത്തി. 2010ൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ. ഒൻപത് സീസണുകളിൽ […]

International

വനിതാ ലോകകപ്പിൽ ന്യൂസിലൻഡിനെ ഞെട്ടിച്ച് ഫിലിപ്പീൻസിന് ആദ്യ ജയം

ഫിഫ വനിതാ ലോകകപ്പിൽ സഹ-ആതിഥേയരായ ന്യൂസിലൻഡിനെ ഞെട്ടിച്ച് ഫിലിപ്പീൻസിന് ആദ്യ ജയം. ഗ്രൂപ്പ് എ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. അതേസമയം മത്സരത്തിൽ ന്യൂസിലൻഡ് ഒരു ഗോൾ നേടിയെങ്കിലും ഇത് അനുവദിക്കപ്പെട്ടില്ല. ഫിലിപ്പീൻസിന്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയമാണിത്. ലോകകപ്പിൽ ആദ്യമായി നോക്കൗട്ടിലേക്ക് മുന്നേറുക എന്ന ലക്ഷ്യത്തോടെയാണ് കിവീസ് വനിതകൾ കളത്തിലിറങ്ങിയത്. ആദ്യ വിസിൽ മുതൽ ബോൾ പൊസഷനിൽ ആധിപത്യം പുലർത്തിയ ന്യൂസിലൻഡ്, ഗോൾ നേടാനുള്ള നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ സറീന ബോൾഡന്റെ 24-ാം […]

Cultural International

ഉംറക്ക് ഓൺലൈൻ വിസ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ്​-ഉംറ മന്ത്രാലയം

ഉംറക്ക് ഓൺലൈൻ വിസ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ്​-ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ തീർഥാടനത്തിന് ലോകത്തി​ന്റെ വിവിധ ഭാഗങ്ങളിൽനിന്ന്​​ കൂടുതൽ ആളുകളെ രാജ്യത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ്​​ ഇത്​. വിസ ഓൺലൈനിൽ ആകുന്നതോടെ പ്രവേശന നടപടിക്രമങ്ങളും എളുപ്പമാകും. ‘നുസുക്’ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിസക്ക്​ അപേക്ഷിക്കേണ്ടത് മുഹറം ഒന്ന്​ (ജൂലൈ 19) മുതൽ ഓൺലൈൻ വിസയിലുള്ള ഉംറ തീർഥാടകരുടെ വരവ്​ ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Cricket International Sports Travel

ഇനി കളി സിംബാബ്‌വെയിലെന്ന് ശ്രീശാന്ത്: ആശംസകൾ നേർന്ന് ലോകമലയാളികൾ

ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്ത്, സിംബാബ് വേ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമാകുന്നു. ഇതിനകം ലോകപ്രശസ്തി ആർജിച്ച ‘സിം ആഫ്രോ T -10 ‘ ക്രിക്കറ്റ് ടൂർണമെന്റിലാണ് എസ്. ശ്രീശാന്ത് പങ്കെടുക്കുക. ഈ ടൂർണമെന്റിലെ പ്രമുഖ ടീമായ ‘ഹരാരെ ഹരിക്കേയ്ൻസിലാണ് ശ്രീശാന്ത് കളിക്കുക. പ്രമുഖ ബോളിവുഡ് താരം സഞ്ജയ് ദത്തും ഹോളിവുഡ് ഡയറക്ടറും യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒയുമായ സർ സോഹൻ റോയിയും ചേർന്നാണ് ‘ഹരാരെ ഹരിക്കേയ്ൻസ് ‘ ടീമിനെ സ്വന്തമാക്കിയിരിക്കുന്നത്. ശ്രീശാന്തിനൊപ്പം […]

International World

ഗൂഗിൾ പണിമുടക്കി; യൂട്യൂബ് ഉൾപ്പെടെയുള്ള സേവനങ്ങൾ തകരാറിൽ

ഗൂഗിൾ പണിമുടക്കി. ലോകമെമ്പാടുമുള്ള നിരവധി ഉപഭോക്താക്കൾക്ക് യൂട്യൂബ്, ഡ്രൈവ്, ജി-മെയിൽ എന്നീ സേവനങ്ങളിൽ തകരാർ അനുഭവപ്പെടുന്നുണ്ട്. ഡൗൺ ഡിടെക്ടർ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ( google down right now ) ഇന്ന് രാവിലെ 11 മണിയോടെയാണ് ഗൂഗിൾ സേവനങ്ങളിൽ തകരാർ അനുഭവപ്പെട്ട് തുടങ്ങിയത്. 82% പേർക്ക് സർവർ കണക്ഷനിലാണ് തകരാർ അനുഭവപ്പെട്ടതെങ്കിൽ 12% പേർക്ക് ലോഗ് ഇൻ ചെയ്യാൻ ബുദ്ധിമുട്ടും, 6% പേർക്ക് ഇ-മെയിൽ ലഭിക്കുന്നതിൽ വീഴ്ചയും അനുഭവപ്പെട്ടു. ഗൂഗിൾ വർക്ക്‌സ്‌പേസ്, ഗൂഗിൾ ഡോക്‌സ് എന്നിവയും ലഭ്യമല്ല. […]

International UAE World

മദീന മുനവറ പദ്ധതിയില്‍ ലുലു ഗ്രൂപ്പും; ഹൈപ്പര്‍ മാര്‍ക്കറ്റിന് ധാരണ

മസ്ജിദ് ഖുബ്ബ വികസനത്തിന്റെ ഭാഗമായി മദീനാ മുനവ്വറയില്‍ നിര്‍മിക്കാന്‍ പോകുന്ന വിശാലമായ കൊമേഴ്സ്യല്‍ സെന്റര്‍ പദ്ധതിയുമായി ലുലു ഗ്രൂപ്പ് കൈകോര്‍ക്കുന്നു. ഇതിന്റെ പ്രാരംഭഘട്ടമായി ആസര്‍ ഗള്‍ഫ് കൊമേഴ്സ്യല്‍ കമ്പനിയുമായി ലുലു ഗ്രൂപ്പ് ധാരണാപത്രം ഒപ്പ് വെച്ചു. 200 ദശലക്ഷം സൗദി റിയാല്‍ ചെലവിട്ട് ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഉയരാന്‍ പോകുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, കൊമേഴ്സ്യല്‍ സമുച്ചയത്തിന്റെ സവിശേഷതയായിരിക്കും. (Lulu Group and Madina Munawara project) ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ എം.എ […]

International World

തടവുകാർ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ചുമര് തുരന്ന് ജയിൽചാടി; കയ്യോടെ പിടികൂടി പൊലീസ്

ജയിലിൽ നിന്ന് ചുമര് തുരന്ന് രക്ഷപ്പെട്ട തടവുപുള്ളികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്. വിർജീനിയയിലെ ന്യൂപോർട്ട് ന്യൂസിലെ ജയിലിലാണ് സംഭവം. ജോണ്‍ ഗാര്‍സ, ആര്‍ലെ നെമോ എന്നിവരാണ് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. സമീപത്തുള്ള നഗരത്തിലെ റെസ്‌റ്റോറന്റിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ജയില്‍ അധികൃതര്‍ രാത്രി തടവുകാരുടെ എണ്ണമെടുക്കുന്നതിനിടെയാണ് ഇരുവരെയും കാണാനില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ സെല്ലിലെ ചുമര്‍ തുരന്നനിലയിൽ കണ്ടെത്തി. ഇതോടെ പൊലീസ് സംഘം തെരച്ചില്‍ ആരംഭിക്കുകയും പുലര്‍ച്ചെ സമീപനഗരമായ ഹാംടണില്‍ നിന്ന് രണ്ടുപേരെയും […]