സ്വിറ്റ്‌സർലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളിയുടെ പൊന്നോണം 2024 സെപ്റ്റംബർ 21 നു സൂറിച്ചിലെ വിശാലമായ ബ്യൂലാഹിലെ ഹാളിൽ അരങ്ങേറും
Uncategorized
ചെറിയ ചുവടുകൾ… വലിയ ആരോഗ്യം – ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് സംഘടിപ്പിച്ച ബി ഫ്രണ്ട്‌സ് ഫിറ്റ്നസ് സ്റ്റെപ്പ് ചലഞ്ചിൽ അറുപത്തിരണ്ടു വിജയികൾ.
അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റും പ്രഗല്‍ഭ രാജ്യതന്ത്രജ്ഞനുമായിരുന്ന തോമസ് ജഫേഴ്സണ്‍ പറയുമായിരുന്നു:എല്ലാ വ്യായാമങ്ങളിലുംവെച്ച് നടപ്പാണ് ഏറ്റവും ഉത്തമം.’എന്ന് കുട്ടികള്‍ക്കും യുവാക്കള്‍ക്കും വൃദ്ധര്‍ക്കും ഒരുപോലെ ചെയ്യാവുന്ന ഈ വ്യായാമം ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിനും ശാരീരികശേഷികള്‍ വര്‍ധിപ്പിക്കുന്നതിനും വളരെ ഫലപ്രദമാണ് എന്നത് പൊതുവേ അംഗീകരിക്കപെട്ടിരിക്കുന്നു . ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് കഴിഞ്ഞ വര്ഷം ഇദംപ്രദമായി തുടക്കമിട്ട സ്റ്റെപ്പ് ചലഞ്ചിന്റെ ആദ്യ വേർഷൻ ഈ വർഷം ഫെബ്രുവരി 12 നു ആരംഭിച്ചു മാർച്ച് 14 നു പൂർത്തിയാക്കി …പതിനായിരം സ്റ്റെപ്പുകൾ ദിവസവും നടക്കുക എന്നതായിരുന്നു ചലഞ്ച് ..21 ദിവസം കൊണ്ട് പതിനെണ്ണായിരം സ്റ്റെപ്പുകൾ പൂർത്തിയാക്കുക എന്നതായിരുന്നു ലക്‌ഷ്യം … നൂറ്റി പത്തോളം നടപ്പുകാർ തുടക്കമിട്ട ഈ വേർഷനിൽ 62 പേര് ചലഞ്ച് പൂർത്തീകരിച്ചു എന്നുള്ളതിൽ നിന്നും സ്റ്റെപ്പ് ചലഞ്ചിനെ സ്വിസ് മലയാളീകൾ ഇതിനോട് വളരെ അധികം താൽപ്പര്യം കാണിക്കുന്നു എന്ന് മനസിലാക്കാം .. ചലഞ്ചിൽ പങ്കെടുക്കുന്നവർക്കായി പ്രേത്യേക ഗ്രൂപ്പിലൂടെ ആയിരുന്നു ദിവസവും ,ടിപ്പുകളും നിർദേശങ്ങളും കോർഡിനേറ്ററും സംഘടനാ സെക്രട്ടറിയുമായ രതീഷ് രാമനാഥനും ,കോർഡിനേറ്റർ ആയ മൻസൂർ സക്കീനയും നല്കികൊണ്ടിരുന്നത് . നമ്മൾ ചിന്തിക്കുന്നതിനേക്കാൾ ശക്തമായ വ്യായാമം ആരോഗ്യകരമായ ജീവിതത്തിലേക്ക് ഒരു ചെറിയ ചുവടുവെയ്പ്പ് ആണെന്നും ,ദിവസവും നിശ്ചിതമായ സ്റ്റപ്പുകൾ നേടുക എന്നത് ശരീരസൗഖ്യം മെച്ചപ്പെടുത്തുകയും നമ്മൾ ഇന്നെടുക്കുന്ന ചുവടുകൾ, നാളെയുടെ ആരോഗ്യത്തെ രൂപപ്പെടുത്തുന്നതാണെന്നും .ഇന്നത്തെ ഓരോ ചുവടും,നാളെയുടെ നല്ല ആരോഗ്യത്തിന്റെ അടിസ്ഥാനമാണെന്നും കോഓർഡിനേറ്റർ രതീഷ് രാമനാഥൻ അഭിപ്രായപ്പെട്ടു . ചലഞ്ചിനൊടൊപ്പം മറ്റു ചെറിയ മത്സരങ്ങളും നടപ്പുകാർക്കുവേണ്ടി തയ്യാറാക്കിയിരുന്നു .. ഈ ചലഞ്ചിലെ നടപ്പിനിടയിലും രസകരമായ തമാശകൾക്കും ,സൗഹൃദങ്ങൾക്കും ഗ്രൂപ്പിലെ ചാറ്റിലൂടെ വേദിയൊരുങ്ങുകയായിരുന്നു . Rekha Girish & Pallavi Kanchana for the Best Photography Award – From day 19 of the Challenge. ബി ഫ്രണ്ട്‌സ് തുടക്കമിട്ട ഈ സ്റ്റെപ്പ് ചലഞ്ചിന്റെ ആദ്യ വേർഷന്റെ വിജയികൾക്ക് മാർച്ച് 22 നു സൂറിച്ചിൽകൂടിയ പൊതുയോഗത്തിൽ വെച്ച് മെഡലുകൾ നൽകി ആദരിച്ചു …ചലഞ്ചിൽ വിജയികളായവരെയും ,പങ്കെടുത്തവരെയും എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ടോമി തൊണ്ടാംകുഴി അഭിനന്ദനമറിയിച്ചു .. അടുത്ത സ്റ്റെപ്പ് ചലഞ്ച് വേർഷൻ 2, ജൂൺ ഏഴാം തിയതി ആരംഭിക്കുമെന്നും ,സംഘടനാ തുടക്കമിട്ട ഹെൽത്ത് ക്ലബിൽ അംഗങ്ങളാകുവാൻ താല്പര്യമുള്ളവർ എത്രയും വേഗം എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങളെ അറിയിക്കണമെന്നും സെക്രെട്ടറി അറിയിച്ചു
സൂറിച് നിവാസി ശ്രീ സാൻ്റി പള്ളിക്കമാലിൻ്റെ പ്രിയ മാതാവ് അന്നക്കുട്ടി മാത്യു നിര്യാതയായി.
കോതമംഗലം ,നാടുകാണി പരേതനായ മാത്യു പള്ളിക്കമാലിൻ്റെ ഭാര്യ ശ്രീമതി അന്നക്കുട്ടി മാത്യു നിര്യാതയായ വിവരം വ്യസന സമേതം അറിയിക്കുന്നു.. സൂറിച് നിവാസി സാന്റി പള്ളിക്കമാലിൻ്റെ മാതാവാണ് പരേത. തൊടുപുഴ പുൽപ്പറമ്പിൽ കുടുംബാഗമാണ് പരേത. സംസ്കാര ശുശ്രൂഷ 25.01.2026 (ഞായർ) ഉച്ചകഴിഞ്ഞ് 3:00 മണിക്ക് കോതമംഗലം നാടുകാണി സെന്റ് തോമസ് പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടും. സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ പരേതയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു
സൂറിച് നിവാസി ടൈറ്റസ് പുത്തൻവീട്ടിലിന്റെയും ,വിയന്ന നിവാസി ടെൻസിങ്ങ് പുത്തൻവീട്ടിലിന്റെയും പ്രിയ മാതാവ് കോഴിക്കോട് പുല്ലൂരാംപാറ ശ്രീമതി സിസിലി മാത്യു നിര്യാതയായി .
കോഴിക്കോട് പുല്ലൂരാംപാറ ശ്രീമതി സിസിലി മാത്യു (ലിസിയമ്മ ) നിര്യാതയായ വിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു .സൂറിച് നിവാസി ടൈറ്റസ് പുത്തൻവീട്ടിലിന്റെയും ,വിയന്ന നിവാസി ടെൻസിങ്ങ് പുത്തൻവീട്ടിലിന്റെയും മാതാവാണു പരേത . സംസ്കാരകർമ്മങ്ങൾ ശനിയാഴ്ച്ച ( 20.12 ) രാവിലെ പതിനൊന്നരക്ക് പുല്ലൂരാംപാറ സെൻറ് ജോസഫ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ .. സ്വിറ്റസർലണ്ടിലെയും ,ഓസ്ട്രിയയിലെയും വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ കുടുംബാഗങ്ങളെ അനുശോചനമറിയിക്കുകയും പ്രിയ മാതാവിന് ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്തു .
ഇത് സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയമോ? ഇന്നത്തെ വിലയറിയാം
സംസ്ഥാനത്തെ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5760 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46080 രൂപയുമായി തുടരുകയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് 4775 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറഞ്ഞിരുന്നു.15ന് 45,520 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്നുള്ള […]
ഓസ്‌ട്രേലിയൻ ഓപ്പൺ; വനിതാ സിംഗിൾസ് കിരീടം നിലനിർത്തി അരീന സബലെങ്ക
ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നിലനിർത്തി അരീന സബലെങ്ക. മെൽബൺ, റോഡ് ലാവർ അരീനയിൽ നടന്ന കലാശപ്പോരിൽ ചൈനയുടെ ക്വിൻവെൻ ഷെങ്ങിനെ തോൽപ്പിച്ചു. ഒരു മണിക്കൂറും 16 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ 6-3, 6-2 എന്ന സ്കോറിനായിരുന്നു ബെലാറഷ്യൻ താരത്തിൻ്റെ ജയം. അക്ഷരാർത്ഥത്തിൽ, എതിരാളിയെ ഒരു ഘട്ടത്തിൽ പോലും മുന്നേറാൻ അനുവദിക്കാതെയുള്ള പ്രകടനമായിരുന്നു അരീനയുടേത്. ആദ്യ സെറ്റിൽ തന്നെ ഷെങ്ങിനെതിരെ ആധിപത്യം സ്ഥാപിച്ചു. പിന്നീട് ഈ ആധിപത്യം തുടരാനും താരത്തിന് കഴിഞ്ഞു. കിരീടം നഷ്ടമായെങ്കിലും തല […]
10,000 സിസിടിവി ക്യാമറകൾ; പ്രത്യേക ഡ്രോൺ നിരീക്ഷണം; NSG സ്‌നിപ്പർ ടീം; അയോധ്യ കനത്ത സുരക്ഷാ വലയത്തിൽ
രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോധ്യ കനത്ത സുരക്ഷാ വലയത്തിൽ. നഗരത്തിൽ 10,000 സിസിടിവി ക്യാമറകളും പ്രത്യേക ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസിനും കേന്ദ്രസേനകൾക്കും പുറമേ എൻഎസ്ജി സ്‌നിപ്പർ ടീമുകളും സുരക്ഷയൊരുക്കാൻ അയോധ്യയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ, മത, രാഷ്ട്രീയ, ചലച്ചിത്ര, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിനെത്തും. അയോധ്യയിലെ യെലോ സോണിൽ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുള്ള എഐ അധിഷ്ഠിത ക്യാമറകളും വിന്യസിച്ചു. ബോംബ്– ഡോഗ് സ്ക്വാഡുകൾ, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന […]
അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങ്; അക്ഷതവും, ക്ഷണക്കത്തും സ്വീകരിച്ച് എംഎസ് ധോണി
രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിലേക്ക് എംഎസ് ധോണിക്ക് ക്ഷണം ലഭിച്ചു. അയോദ്ധ്യയിൽ പൂജിച്ച അക്ഷതവും , പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്‌ക്കുള്ള ക്ഷണക്കത്തും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ് ധോണി ഏറ്റുവാങ്ങി.റാഞ്ചിയിലെ വസതിയിൽ വച്ചാണ് ധോനിക്ക് അക്ഷതം കൈമാറിയത്. എൻഡിടിവി ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കർമ്മവീർ സിങ്ങിന്റെ സാന്നിധ്യത്തിൽ ആർഎസ്എസ് സഹപ്രവിശ്യാ സെക്രട്ടറി ധനഞ്ജയ് സിംഗാണ് ധോണിയെ ചടങ്ങിലേക്ക് ക്ഷണിച്ചത് . ദിവസങ്ങൾക്ക് മുമ്പ്, ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർക്കും […]
തമിഴ്‌നാട്ടിൽ വീണ്ടും മഴ കനക്കുന്നു; 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തമിഴ്‌നാട്ടിൽ വീണ്ടും കനത്ത മഴ ശക്തമാകുന്നു. കടലൂർ, വില്ലുപുരം ഉൾപ്പെടെയുള്ള ജില്ലകളിലാണ് മഴ തുടരുന്നത്. 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂർ, വില്ലുപുരം, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂർ, റാണിപ്പേട്ട്, തിരുവണ്ണാമലൈ, തിരുവാരൂർ, കല്ല്കുറിച്ചി, ചെങ്കൽപട്ട് തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകൾക്കും കോളജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.കനത്ത മഴയെ തുടർന്ന് അണ്ണാമലൈ യൂണിവേഴ്സിറ്റി നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. പുതുച്ചേരിയിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. മിക്കയിടങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇപ്പോൾ […]
‘കോടിക്കണക്കിന് മനുഷ്യരെ സഹായിച്ച അവരുടെ പുരട്ചി കലൈഞ്ജർ’; വിജയകാന്തിന്റെ ഓര്‍മകളില്‍ വികാരാധീനനായി സൂര്യ
വിജയകാന്തിന് അന്തിമോപചാരവുമായി അദ്ദേഹത്തിന്‍റെ സ്മാരകത്തില്‍ എത്തിയ നടന്‍ സൂര്യയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കാര്‍ത്തിയും ഒപ്പമുണ്ടായിരുന്നു. വിജയകാന്തിന്‍റെ മരണസമയത്ത് സൂര്യ വിദേശത്ത് ആയിരുന്നു. വിജയകാന്തിന്‍റെ സ്മാരകത്തിലെത്തിയ സൂര്യ വികാരാധീനനാവുന്നതും കരയുന്നതും വിഡിയോയില്‍ കാണാം. വിജയകാന്തിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും സൂര്യ സന്ദര്‍ശിച്ചു. സൂര്യയുടെ കരിയറിലെ തുടക്കകാലത്തെ ചിത്രമായ പെരിയണ്ണയിലെ ടൈറ്റില്‍ കഥാപാത്രമായ എക്സ്റ്റന്‍ഡഡ് കാമിയോ റോളില്‍ എത്തിയത് വിജയകാന്ത് ആയിരുന്നു. ‘കോടിക്കണക്കിന് മനുഷ്യരെ സഹായിച്ച് അവരുടെ പുരട്ചി കലൈഞ്ജറായി മാറിയ എന്‍റെ സഹോദരന്‍ വിജയകാന്തിന്‍റെ വിയോഗത്തില്‍ എന്‍റെ […]










