അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റും പ്രഗല്ഭ രാജ്യതന്ത്രജ്ഞനുമായിരുന്ന തോമസ് ജഫേഴ്സണ്‍ പറയുമായിരുന്നു:എല്ലാ വ്യായാമങ്ങളിലുംവെച്ച് നടപ്പാണ് ഏറ്റവും ഉത്തമം.’എന്ന് കുട്ടികള്‍ക്കും യുവാക്കള്‍ക്കും വൃദ്ധര്‍ക്കും ഒരുപോലെ ചെയ്യാവുന്ന ഈ വ്യായാമം ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിനും ശാരീരികശേഷികള്‍ വര്‍ധിപ്പിക്കുന്നതിനും വളരെ ഫലപ്രദമാണ് എന്നത് പൊതുവേ അംഗീകരിക്കപെട്ടിരിക്കുന്നു .
ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് കഴിഞ്ഞ വര്‍ഷം ഇദംപ്രദമായി തുടക്കമിട്ട സ്റ്റെപ്പ് ചലഞ്ചിന്റെ ആദ്യ വേർഷൻ ഈ വർഷം ഫെബ്രുവരി 12 നു ആരംഭിച്ചു മാർച്ച് 14 നു പൂർത്തിയാക്കി …പതിനായിരം സ്റ്റെപ്പുകൾ ദിവസവും നടക്കുക എന്നതായിരുന്നു ചലഞ്ച് ..21 ദിവസം കൊണ്ട് പതിനെണ്ണായിരം സ്റ്റെപ്പുകൾ പൂർത്തിയാക്കുക എന്നതായിരുന്നു ലക്ഷ്യം … നൂറ്റി പത്തോളം നടപ്പുകാർ തുടക്കമിട്ട ഈ വേർഷനിൽ 62 പേര് ചലഞ്ച് പൂർത്തീകരിച്ചു എന്നുള്ളതിൽ നിന്നും സ്റ്റെപ്പ് ചലഞ്ചിനെ സ്വിസ് മലയാളീകൾ ഇതിനോട് വളരെ അധികം താൽപ്പര്യം കാണിക്കുന്നു എന്ന് മനസിലാക്കാം ..
ചലഞ്ചിൽ പങ്കെടുക്കുന്നവർക്കായി പ്രേത്യേക ഗ്രൂപ്പിലൂടെ ആയിരുന്നു ദിവസവും ,ടിപ്പുകളും നിർദേശങ്ങളും കോർഡിനേറ്ററും സംഘടനാ സെക്രട്ടറിയുമായ രതീഷ് രാമനാഥനും ,കോർഡിനേറ്റർ ആയ മൻസൂർ സക്കീനയും നല്കികൊണ്ടിരുന്നത് .

നമ്മൾ ചിന്തിക്കുന്നതിനേക്കാൾ ശക്തമായ വ്യായാമം ആരോഗ്യകരമായ ജീവിതത്തിലേക്ക് ഒരു ചെറിയ ചുവടുവെയ്പ്പ് ആണെന്നും ,ദിവസവും നിശ്ചിതമായ സ്റ്റപ്പുകൾ നേടുക എന്നത് ശരീരസൗഖ്യം മെച്ചപ്പെടുത്തുകയും നമ്മൾ ഇന്നെടുക്കുന്ന ചുവടുകൾ, നാളെയുടെ ആരോഗ്യത്തെ രൂപപ്പെടുത്തുന്നതാണെന്നും .ഇന്നത്തെ ഓരോ ചുവടും,നാളെയുടെ നല്ല ആരോഗ്യത്തിന്റെ അടിസ്ഥാനമാണെന്നും കോഓർഡിനേറ്റർ രതീഷ് രാമനാഥൻ അഭിപ്രായപ്പെട്ടു .
ചലഞ്ചിനൊടൊപ്പം മറ്റു ചെറിയ മത്സരങ്ങളും നടപ്പുകാർക്കുവേണ്ടി തയ്യാറാക്കിയിരുന്നു .. ഈ ചലഞ്ചിലെ നടപ്പിനിടയിലും രസകരമായ തമാശകൾക്കും ,സൗഹൃദങ്ങൾക്കും ഗ്രൂപ്പിലെ ചാറ്റിലൂടെ വേദിയൊരുങ്ങുകയായിരുന്നു .

Rekha Girish & Pallavi Kanchana for the Best Photography Award – From day 19 of the Challenge.
ബി ഫ്രണ്ട്സ് തുടക്കമിട്ട ഈ സ്റ്റെപ്പ് ചലഞ്ചിന്റെ ആദ്യ വേർഷന്റെ വിജയികൾക്ക് മാർച്ച് 22 നു സൂറിച്ചിൽകൂടിയ പൊതുയോഗത്തിൽ വെച്ച് മെഡലുകൾ നൽകി ആദരിച്ചു …ചലഞ്ചിൽ വിജയികളായവരെയും ,പങ്കെടുത്തവരെയും എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ടോമി തൊണ്ടാംകുഴി അഭിനന്ദനമറിയിച്ചു ..
അടുത്ത സ്റ്റെപ്പ് ചലഞ്ച് വേർഷൻ 2, ജൂൺ ഏഴാം തിയതി ആരംഭിക്കുമെന്നും ,സംഘടനാ തുടക്കമിട്ട ഹെൽത്ത് ക്ലബിൽ അംഗങ്ങളാകുവാൻ താല്പര്യമുള്ളവർ എത്രയും വേഗം എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങളെ അറിയിക്കണമെന്നും സെക്രെട്ടറി അറിയിച്ചു





