International UAE World

മദീന മുനവറ പദ്ധതിയില്‍ ലുലു ഗ്രൂപ്പും; ഹൈപ്പര്‍ മാര്‍ക്കറ്റിന് ധാരണ

മസ്ജിദ് ഖുബ്ബ വികസനത്തിന്റെ ഭാഗമായി മദീനാ മുനവ്വറയില്‍ നിര്‍മിക്കാന്‍ പോകുന്ന വിശാലമായ കൊമേഴ്സ്യല്‍ സെന്റര്‍ പദ്ധതിയുമായി ലുലു ഗ്രൂപ്പ് കൈകോര്‍ക്കുന്നു. ഇതിന്റെ പ്രാരംഭഘട്ടമായി ആസര്‍ ഗള്‍ഫ് കൊമേഴ്സ്യല്‍ കമ്പനിയുമായി ലുലു ഗ്രൂപ്പ് ധാരണാപത്രം ഒപ്പ് വെച്ചു. 200 ദശലക്ഷം സൗദി റിയാല്‍ ചെലവിട്ട് ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഉയരാന്‍ പോകുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, കൊമേഴ്സ്യല്‍ സമുച്ചയത്തിന്റെ സവിശേഷതയായിരിക്കും. (Lulu Group and Madina Munawara project) ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ എം.എ […]

Pravasi UAE

യുഎഇയില്‍ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

യുഎഇയില്‍ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അന്തരീക്ഷം മേഘാവൃതമോ പൊടിനിറഞ്ഞതോ ആയിരിക്കും. രാജ്യത്ത് താപനില 26 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. അബുദാബിയില്‍ 21 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 22 ഡിഗ്രി സെല്‍ഷ്യലും താപനില ഉയരും അബുദാബിയിലും ദുബായിലും പര്‍വത പ്രദേശങ്ങളില്‍ താപനില യഥാക്രമം 16 ഡിഗ്രി സെല്‍ഷ്യസും 11 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.പകല്‍ സമയത്ത് 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ പൊടിക്കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുമുണ്ട്. ഇന്ന് […]

UAE

നിലമ്പൂർ പാരമ്പര്യ വൈദ്യൻ കൊലക്കേസ്; പ്രതി ഷൈബിൻ അഷ്‌റഫ്‌ പ്രതിയായ അബുദാബിയിലെ രണ്ട് ദുരൂഹ മരണങ്ങൾ സിബിഐ അന്വേഷിക്കും

നിലമ്പൂർ പാരമ്പര്യ വൈദ്യൻ കൊലക്കേസ് പ്രതി ഷൈബിൻ അഷ്‌റഫ്‌ പ്രതിയായ അബുദാബിയിലെ രണ്ട് ദുരൂഹ മരണങ്ങൾ സിബിഐ അന്വേഷിക്കും. കുറ്റകൃത്യം അന്വേഷിച്ച  നിലമ്പൂർ ഡിവൈഎസ്പി സാജു കെ.ഏബ്രഹാം കേസിൻ്റ ഫയൽ ഡിജിപി മുഖേന  സിബിഐ തിരുവനന്തപുരം യൂണിറ്റിന് കൈമാറും. ഷൈബിന്റെ ബിസിനസ് പങ്കാളി കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസ്, സഹപ്രവർത്തക ചാലക്കുടി സ്വദേശിനി ഡെൻസി എന്നിവരാണ് അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.ഡെൻസിയെ കൊലപ്പെടുത്തി ഹാരിസ് ആത്മഹത്യ ചെയ്തെന്ന നിഗമനത്തിൽ അബുദാബി പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഹാരിസിൻ്റ […]

UAE World

ഇ-സ്‌കൂട്ടര്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്താല്‍ 200 ദിര്‍ഹം പിഴ

ദുബൈയില്‍ ഇ-സ്‌കൂട്ടര്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്താല്‍ 200 ദിര്‍ഹം പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. ദുബൈ ആര്‍.ടി.എയാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇ-സ്‌കൂട്ടറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കൃത്യമായ പ്രദേശങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ട്. അവിടെ മാത്രമെ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളൂവെന്നും അധികൃതര്‍ പറഞ്ഞു. അതിനിടെ, ഇ-സ്‌കൂട്ടര്‍ ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കാന്‍ നിരവധി പേരാണ് തയാറെടുക്കുന്നത്. ഈ മാസാവസാനം മുതല്‍ ആര്‍.ടി.എയുടെ വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ ടെസ്റ്റും പരിശീലനവും പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കും. ദുബൈയിലെ തെരഞ്ഞെടുത്ത സൈക്കിള്‍ ട്രാക്കിലൂടെ […]

Association Cultural Kerala Pravasi Switzerland Technology UAE UK Volley Ball Weather

പ്രശസ്ത ഗാന രചയിതാവായ ശ്രീ ബേബി കാക്കശേരിയുടെ ക്രിസ്മസ് ഗാനമായ “കാത്തിരിപ്പിന്റെ രാത്രി “പ്രകാശനം ചെയ്‌തു ..

രക്ഷനുവേണ്ടിയുള്ള കാത്തിരിപ്പാണ് പലരുടേയും ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. കുറച്ച് നാളായി ലോക മലയാളികൾ കാത്തിരുന്ന ബേബി കാക്കശ്ശേരിയുടെ കാത്തിരിപ്പിന്റെ രാത്രിയെന്ന ക്രിസ്തുമസ്സ് ആൽബം കാത്തിരുന്നവരുടെ കാതിലേയ്ക്ക് എത്തിക്കുകയാണ് Aduppum Veppum Vlog. പ്രശസ്ത ഗായിക രഞ്ജിനി ജോസ് ആലപിച്ച ഈ മനോഹരഗാനത്തിന് ഈണമിട്ടിരിക്കുന്നത് വളരെക്കാലമായ് സംഗീതരംഗത്ത് പ്രവർത്തിക്കുന്ന ബിജു മൂക്കന്നൂരാണ്. കുരിയാക്കോസ് വർഗ്ഗീസിന്റേതാണ് ഓർക്കസ്ട്രേഷൻ.

UAE

ടൂറിസ്​റ്റ്​ വിസയിൽ ദുബൈയിൽ പ്രവേശനം: ഇന്ത്യക്കാർക്ക്​ നേരിട്ടല്ലാതെ ദുബൈയിലെത്താം

ഇന്ത്യൻ പാസ്​പോർട്ടുള്ള യാത്രക്കാർക്ക്​ ടൂറിസ്​റ്റ്​ വിസയിൽ ദുബൈയിലേക്ക്​ വരാം. എന്നാൽ 14 ദിവസത്തിനിടയിൽ ഇന്ത്യയിൽ സന്ദർശനം നടത്താത്തവർക്കാണ്​ യാത്ര ചെയ്യാൻ അനുമതി. ഇന്ത്യയിൽ നിന്ന്​ ​അധികം വൈകാതെ നേരിട്ട്​ ടൂറിസ്​റ്റ്​ വിസയിൽ യു.എ.ഇയിൽ എത്താൻ കഴിയും എന്ന പ്രതീക്ഷയിലാണ്​ ആയിരങ്ങൾ. ഇന്ത്യയിൽ നിന്നല്ലാതെ ടൂറിസ്​റ്റ്​ വിസയിൽ ദുബൈയിൽ എത്താൻ അനുമതിയുണ്ടെന്ന്​ വിമാന കമ്പനികളാണ്​ അറിയിച്ചത്​. എമിറേറ്റ്​സ്​ എയർലൈനും ഫ്ലൈ ദുബൈയും ​യാത്രക്കാരുടെ സംശയത്തിന്​ മറുപടി നൽകിക്കൊണ്ടാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. ഇന്ത്യക്ക്​ പുറമെ പാകിസ്​താൻ, നേപ്പാൾ, നൈജീരിയ, ശ്രീലങ്ക, […]

UAE

കോവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകി സൗദി അറേബ്യ

കോവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകി സൗദി അറേബ്യ. ഇന്ത്യയിൽ വിതരണം ചെയ്ത് വരുന്ന കോവിഷീൽഡും സൗദിയിൽ അംഗീകരിച്ച ഓക്‌സ്‌ഫോർഡ് ആസ്ട്രസെനക്ക വാക്‌സിനും ഒന്നാണെന്ന് സൗദി അംഗീകരിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യയിൽ നിന്ന് വാക്‌സിനെടുത്ത് സൗദിയിലേക്ക് വരുന്നവർ മുഖീം പോർട്ടലിലാണ് വാക്‌സിൻ സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടത്. ഇനിമുതൽ ഇന്ത്യയിൽ നിന്ന് വാക്‌സിനെടുത്ത് വരുന്നവരുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ കോവിഷീൽഡ് എന്ന് മാത്രമാണെങ്കിലും, സൗദിയിൽ അംഗീകരിക്കപ്പെടും. ഇന്ത്യൻ എംബസിയുടെ ഇടപെടലിലൂടെയാണ് ഇത് സാധ്യമായത്. അതേസമയം ഇന്ത്യയിൽ നിന്ന് കോവാക്‌സിൻ സ്വീകരിച്ചവരുടെ […]

UAE

നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ശ്രമം തുടങ്ങി: യുഎഇയിലെ ഇന്ത്യൻ അംബാസഡർ

നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാരെ യുഎഇയിലേക്ക് തിരിച്ചെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ. ഇക്കാര്യത്തിൽ യുഎഇ അധികൃതരുമായും വിദേശകാര്യ ഓഫിസുമായും ചർച്ചകൾ തുടരുകയാണ്. എന്നാൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് യുഎഇ ദേശീയ ദുരന്ത നിവാരണ സമിതിയാണ്. ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് പ്രാബല്യത്തിൽ വന്നത്. ഇതു മൂലം ആയിരങ്ങളാണ് നാട്ടിൽ കുടുങ്ങിയത്. ഇന്ത്യയിലെ കോവിഡ് സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തിൽ അധികം വൈകാതെ എയർ ബബ്ൾ കരാർ പ്രകാരമുള്ള വിമാന സർവീസ് തുടരാൻ […]

UAE

ദുബൈക്ക് ഔദ്യോഗിക ക്രിപ്റ്റോകറൻസി ഇല്ല; പ്രചരിക്കുന്ന ദുബൈ കോയിന് ഒരു അംഗീകാരവുമില്ലെന്ന് ദുബൈ സർക്കാർ

ദുബൈയുടെ ഔദ്യോഗിക ക്രിപ്റ്റോകറൻസി എന്ന പേരിൽ പ്രചരിക്കുന്ന ദുബൈ കോയിന് ഒരു അംഗീകാരവുമില്ലെന്ന് ദുബൈ സർക്കാർ. ഇത് വിറ്റഴിക്കുന്ന വെബ്സൈറ്റ് സ്വകാര്യ വിവരങ്ങൾ ചോർത്തുന്ന പിഷിങ് സൈറ്റാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ദുബൈക്ക് നിലവിൽ ഔദ്യോഗിക ക്രിപ്റ്റോകറൻസി ഇല്ലെന്ന് സർക്കാർ വിശദീകരിച്ചു. സൈബർ ലോകത്ത് നിക്ഷേപം നടത്തി സ്വന്തമാക്കാൻ കഴിയുന്ന ഡിജിറ്റൽ സ്വത്തിനെയാണ് ക്രിപ്റ്റോ കറൻസി എന്ന് വിളിക്കുന്നത്. കഴിഞ്ഞദിവസമാണ് ദുബൈ സർക്കാർ ദുബൈ കോയിൻ എന്ന പേരിൽ ഔദ്യോഗിക ക്രിപ്റ്റോ കറൻസി പുറത്തിറക്കി എന്ന വാർത്തകൾ […]

UAE World

ഖത്തറിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; മൂന്ന് പേർ കൂടി മരിച്ചു

ഖത്തറിൽ കോവിഡ് ബാധിച്ചുള്ള മരണവും പുതിയ രോഗികളുടെ എണ്ണവും വീണ്ടും കുത്തനെ ഉയരുന്നു. കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. 910 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. നിലവിലുള്ള രോഗികളുടെ എണ്ണം പതിനേഴായിരം കടന്നു. ആരോഗ്യവകുപ്പിന് കീഴിലുള്ള പ്രൈമറി ഹെൽത്ത് സെന്ററുകളിൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടിയന്തര രോഗ ചികിത്സ മാത്രമേ ഉണ്ടാകൂവെന്ന് അധികൃതർ അറിയിച്ചു.