Cricket Sports

‘സച്ചിന്‍ മോശം ക്യാപ്റ്റനായത് സ്വന്തം പ്രകടനത്തില്‍ ഏറെ ശ്രദ്ധിച്ചതുകൊണ്ട്’

നായകനെന്ന നിലയില്‍ സച്ചിന്‍ പരാജയമായിരുന്നു. അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും കളിക്കാരനുമായ മദന്‍ലാല്‍…

ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് സച്ചിന്‍ തെണ്ടുല്‍ക്കറെന്ന് പറഞ്ഞാല്‍ അധികമാരും എതിര്‍ക്കാനുണ്ടാവില്ല. ഏറെ ആഘോഷിക്കപ്പെട്ട കരിയറിനിടെ സച്ചിന്‍ തകര്‍ത്ത റെക്കോഡുകളും നിരവധി. ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ റണ്‍സ്, അന്താരാഷ്ട്ര സെഞ്ചുറിയില്‍ സെഞ്ചുറി തുടങ്ങി ഏതൊരു ബാറ്റ്‌സ്മാനും സ്വപ്‌നം കാണുന്ന റെക്കോഡുകള്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പേരിലുണ്ട്. പക്ഷേ, നായകനെന്ന നിലയില്‍ സച്ചിന്‍ പരാജയമായിരുന്നു. അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് മുന്‍ പരിശീലകനും കളിക്കാരനുമായ മദന്‍ലാല്‍.

രണ്ട് സമയത്ത് സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായിട്ടുണ്ട്. രണ്ട് അവസരങ്ങളും ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം പരാജയമായിരുന്നു. 25 ടെസ്റ്റുകളില്‍ സച്ചിനു കീഴില്‍ ഇറങ്ങിയ ഇന്ത്യക്ക് ഒമ്പതെണ്ണത്തില്‍ തോല്‍ക്കേണ്ടി വന്നു 12 എണ്ണം സമനിലയായപ്പോള്‍ നാലെണ്ണം മാത്രമാണ് വിജയിച്ചത്. ഏകദിനത്തില്‍ 73 കളികളില്‍ 23 എണ്ണത്തില്‍ മാത്രമാണ് ടീം ഇന്ത്യക്ക് സച്ചിന് കീഴില്‍ വിജയിക്കാനായത്.

ഇന്ത്യയെ 1996-97 കാലയളവില്‍ പരിശീലിപ്പിച്ച മുന്‍ ഓള്‍ റൗണ്ടര്‍ കൂടിയായ മദന്‍ലാല്‍ അതിന്റെ കാരണം വെളിപ്പെടുത്തുന്നു. സ്വന്തം പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ അതീവ ശ്രദ്ധാലുവായതിനാലാണ് സച്ചിനു കീഴില്‍ ഇന്ത്യ മെച്ചപ്പെടാതിരുന്നതെന്നാണ് മദന്‍ലാല്‍ സ്‌പോര്‍ട്‌സ്‌കീടക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.മദന്‍ലാല്‍

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനേയും സച്ചിന്‍ നയിച്ചിട്ടുണ്ട്. സച്ചിന് കീഴില്‍ 55 മത്സരങ്ങള്‍ കളിച്ച മുംബൈ ഇന്ത്യന്‍സ് 32 എണ്ണത്തില്‍ വിജയിച്ചിരുന്നു.