Cricket Sports

ബ്രാഡ്മാന്‍റെ അവസാന മത്സരവും സച്ചിന്‍റെ കന്നി സെഞ്ചുറിയും…

1928 മുതല്‍ 1948 വരെ നീണ്ടുനീന്ന ക്രിക്കറ്റ് കരിയറില്‍ 52 മത്സരങ്ങളിലെ 80 ഇന്നിങ്സുകളിലായി 6996 റണ്‍സാണ് ‘ദി ഡോണ്’‍ എന്ന വിളിപേരുള്ള ബ്രാഡ്മാന്‍ സ്വന്തമാക്കിയത്. ക്രിക്കറ്റ് ചരിത്രത്തിലെ അത്യപൂർവ ദിനങ്ങളിൽ ഒന്നാണ് ആഗസ്ത് 14. രണ്ട് ക്രിക്കറ്റ് ഇതിഹാസങ്ങൾ ചരിത്രത്തിൻെറ രണ്ട് വഴികളിലായി കൂട്ടിമുട്ടിയ ദിനം. ക്രിക്കറ്റിലെ ഇതിഹാസ താരം ഡൊണാള്‍ഡ് ബ്രാഡ്മാൻ കളി അവസാനിപ്പിച്ചതും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആദ്യ സെഞ്ചുറി നേടിയതും 72 വര്‍ഷം മുന്‍പ് ഇതേ ദിവസമാണ്. 1928 മുതല്‍ 1948 വരെ […]

Cricket Sports

“മൂന്നാമനായിറങ്ങാന്‍ നിര്‍ദേശിച്ചത് ചാപ്പലല്ല, സച്ചിന്‍” ഇര്‍ഫാന്‍ പത്താന്‍

‘എന്റെ കരിയര്‍ നശിപ്പിച്ചത് ഗ്രഗ് ചാപ്പലാണെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ല. ഇന്ത്യക്കാരനല്ലാത്തതുകൊണ്ട് ചാപ്പലിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുക എളുപ്പമാണ് തന്നെ വണ്‍ഡൗണായി ബാറ്റിംഗിന് ഇറക്കണമെന്ന് നിര്‍ദേശിച്ചത് ചാപ്പലല്ല സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്ന് ഇര്‍ഫാന്‍ പത്താന്‍. പേസ് ബൗളറായി ഇന്ത്യന്‍ ടീമിലെത്തിയ ഇര്‍ഫാന്‍ പത്താന്‍ ബാറ്റിംഗിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ബൗളിംഗിലെ പ്രകടനത്തെ ബാധിച്ചിരുന്നു. ഇര്‍ഫാന്‍ പത്താന്റെ കരിയര്‍ നശിപ്പിച്ചത് ഗ്രഗ് ചാപ്പലാണെന്ന വിമര്‍ശങ്ങള്‍ തള്ളിക്കളയുന്നതാണ് പത്താന്റെ പ്രതികരണം. റോണക് കപൂറിന്റെ ബിയോണ്ട് ദ ഫീല്‍ഡ് ചാനലില്‍ സംസാരിക്കവേയാണ് ഇര്‍ഫാന്‍ പത്താന്‍ ഇക്കാര്യം തുറന്നു […]

Cricket Sports

‘സച്ചിന്‍ മോശം ക്യാപ്റ്റനായത് സ്വന്തം പ്രകടനത്തില്‍ ഏറെ ശ്രദ്ധിച്ചതുകൊണ്ട്’

നായകനെന്ന നിലയില്‍ സച്ചിന്‍ പരാജയമായിരുന്നു. അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും കളിക്കാരനുമായ മദന്‍ലാല്‍… ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് സച്ചിന്‍ തെണ്ടുല്‍ക്കറെന്ന് പറഞ്ഞാല്‍ അധികമാരും എതിര്‍ക്കാനുണ്ടാവില്ല. ഏറെ ആഘോഷിക്കപ്പെട്ട കരിയറിനിടെ സച്ചിന്‍ തകര്‍ത്ത റെക്കോഡുകളും നിരവധി. ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ റണ്‍സ്, അന്താരാഷ്ട്ര സെഞ്ചുറിയില്‍ സെഞ്ചുറി തുടങ്ങി ഏതൊരു ബാറ്റ്‌സ്മാനും സ്വപ്‌നം കാണുന്ന റെക്കോഡുകള്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പേരിലുണ്ട്. പക്ഷേ, നായകനെന്ന നിലയില്‍ സച്ചിന്‍ പരാജയമായിരുന്നു. അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് മുന്‍ […]

Cricket Sports

വനിതാ ക്രിക്കറ്ററുടെ വെല്ലുവിളി സ്വീകരിച്ചു, സച്ചിന്‍ വീണ്ടും ബാറ്റിംങിനിറങ്ങും

ആസ്‌ട്രേലിയയില്‍ പടര്‍ന്ന കാട്ടുതീയില്‍ ദുരിതം നേരിടുന്നവരെ സഹായിക്കാനായി പണം കണ്ടെത്താനാണ് ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ ഒത്തു ചേര്‍ന്ന് കളിക്കാനിറങ്ങുന്നത്. ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷ് ക്ലാഷ് എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശന മത്സരത്തില്‍ പോണ്ടിംങ് ഇലവനും ഗില്‍ക്രിസ്റ്റ് ഇലവനുമാണ് നേരിടുന്നത്. ഇതില്‍ പോണ്ടിംങ് ഇലവന്റെ പരിശീലകനായാണ് സച്ചിന്‍ എത്തുകയെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ സച്ചിന്‍ താല്‍കാലികമായി ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ അവസാനിപ്പിച്ച് ബാറ്റ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നു. തോളെല്ലിലെ പരിക്ക് കാരണം ബാറ്റിംങ് അരുതെന്ന് ഡോക്ടര്‍ കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും എല്ലിസിന്റെ […]

Cricket Sports

“ഓപ്പണറാകാൻ കാലുപിടിച്ച കാലമുണ്ടായിരുന്നു”: സച്ചിന്റെ വെളിപ്പെടുത്തൽ

ഓപ്പണിങ് ബാറ്റ്‌സ്മാനായി കളിക്കാന്‍ താന്‍ ടീം അധികൃതരോട് യാചിച്ചിരുന്ന കാലമുണ്ടായിരുന്നെന്ന് ബാറ്റിങ് ഇതിഹാസം സചിന്‍ തെണ്ടുല്‍ക്കര്‍. സമൂഹമാധ്യമ വെബ്‌സൈറ്റായ ലിങ്ക്ഡ് ഇന്നില്‍ വീഡിയോ പങ്കുവെച്ചാണ് സചിന്‍ പഴയകാല അനുഭവം ഓര്‍ത്തെടുത്തത്. പരാജയം നേരിടുമോയെന്ന് ഭയന്ന് പിന്മാറരുതെന്ന് ആരാധകരെ ഉപദേശിച്ചുകൊണ്ടാണ് സചിന്‍ വീഡിയോ പോസ്റ്റ് ചെയ്തത്. 1994ല്‍ ന്യൂസിലാന്‍ഡിനെതിരെ ഓക്‍ലന്‍ഡില്‍ നടന്ന ഏകദിന മത്സരത്തിലായിരുന്നു അത്. തുടക്കത്തിലേ വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിക്കുന്ന രീതിയായിരുന്നു അന്ന് എല്ലാ ടീമുകളും പ്രയോഗിച്ചിരുന്നത്. എന്നാല്‍, ആക്രമിച്ച് മുന്നേറി കളിക്കുകയായിരുന്നു തന്റെ രീതി. ഇന്നിങ്‌സ് […]