Pravasi Switzerland

പ്രവാസി മലയാളികൾക്ക് ഏറെ സുപരിചിതനും ,മികച്ച സംഘാടകനുമായിരുന്ന വിയന്നയിലെ ഡോക്ടർ ജോസ് കിഴക്കേക്കര (74) M.Sc,M.S,M.Ed,M.S.A,Ph.D(Phy),Ph.D(Hon) ഇന്ന് വൈകുന്നേരം വിടപറഞ്ഞു .

വിയന്നയിലെ ആദ്യകാല മലയാളിയും മുൻ യുൻ ഉദ്യോഗസ്ഥനും.ആദ്യകാലങ്ങളിൽ അനേകരെ വിദേശത്തു പ്രത്യേകിച്ച് യൂറോപ്പ്യിൽ കൊണ്ടുവരുന്നതിനായി പരിശ്രെമിച്ച വ്യക്തിയുമായിരുന്ന മുവാറ്റുപുഴ സ്വദേശിയായ ശ്രീ ജോസ് കിഴക്കേക്കര ഇന്ന് (06-07-2022) വൈകുന്നേരം 18:50 നു വിയന്നയിൽ വെച്ച് നിര്യാതനായി .

തൊടുപുഴ ന്യൂമാൻ കോളേജിൽനിന്നും,ചങ്ങനാശേരി SB കോളേജിൽ നിന്നും വിദ്യാഭ്യാസം നേടിയതിനുശേഷം വിയന്നയിലേക്കു കുടിയേറി ..അതിനു ശേഷം വിയന്ന യൂണിവേഴ്സിറ്റിയിൽ റിസേർച് അസിസ്റ്റന്റായും തുടർന്ന് ഇന്റർനാഷണൽ അറ്റോമിക് എനർജിയിൽ ജീവനക്കാരനായി റിട്ടയർ ചെയ്തു. അതിനു ശേഷം നാട്ടിൽ വിവിധ സ്‌കൂൾ ,കോളേജുകളിൽ പ്രൊഫെസറായും ,പ്രിൻസിപ്പാൾ ആയും സേവനമനുഷ്ഠിച്ചു …മികച്ച സംഘാടകനും ,സ്പോർട്സ് പ്രേമിയുമായിരുന്നു …

വിയന്ന മലയാളീ അസോസിയേഷന്റെ ഫൗണ്ടറും ആദ്യകാല പ്രെസിഡന്റുമായിരുന്ന പരേതൻ വിവിധ സ്‌പോർട് ക്ലബുകൾക്ക് രൂപം കൊടുക്കുകയും നേതൃത്വം നൽകുകയും ചെയ്തു …വിയന്നയിൽ കുടുംബവുമൊത്തു വിശ്രമജീവിതം നയിച്ചുവരവേ ആണ് പ്രവാസി മലയാളികളെ കണ്ണീരിലാഴ്ത്തി പരേതന്റെ വേർപാട് ….ആദരാഞ്ജലികൾ.

Tejo Francis Kizhakkekara,Sajo Antony Kizhakkekara (Vienna) Tessy Kurian(Switzerland ) എന്നിവർ പരേതന്റെ മക്കളും തെരേസാ കിഴക്കേക്കര ഭാര്യയുമാണ്