Europe Our Talent

ജോസേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ 2017 ൽ OUR TALENT എന്ന പേജിലൂടെ പ്രസിദ്ധീകരിച്ച ആർട്ടിക്കിളിന്റെ പുനഃപ്രസിദ്ധീകരണം – തുടരുന്ന പ്രയാണം ജഞാനവീഥിയിലൂടെ  Dr.Jose KizhakkekaraM.Sc,M.S,M.Ed,M.S.A,Ph.D(Phy), Ph.D(Hon)

അർഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ,  അറിയപ്പെടാതെ പോകുന്ന, എന്നാല്‍ അറിയപ്പെടേണ്ട നിരവധി വ്യക്തിത്വങ്ങളുണ്ട് നമ്മുടെ ചുറ്റുപാടും. പക്വത വന്ന, കാലത്തിനു ചേര്‍ന്ന ഉള്‍ക്കാഴ്ച്ചയുള്ള, പുരോഗമനപരമായ നിരീക്ഷണങ്ങളുള്ള ഡോക്ടർ. ജോസ് കിഴക്കേക്കര എന്ന വ്യക്തിയെ അടുത്തറിഞ്ഞപ്പോൾ,  ഇത്തരം വ്യക്തിത്വങ്ങളെ വായനക്കാർക്ക് പരിചിതരാക്കുക എന്നത് മാധ്യമ ധർമമാണ് എന്ന ഉറച്ച ചിന്താഗതിയിൽ എത്തിച്ചേരുകയായിരുന്നു .

കൃത്യമായ ദിശാബോധം ഇല്ലാതെ , പിന്നിട്ട  വഴികളെകുറിച്ചോ , എത്തിച്ചേരേണ്ട  ലക്ഷ്യത്തെക്കുറിച്ചോ കൃത്യമായ ധാരണകളില്ലാതെ  ,കാലത്തിന്റെ പ്രയാണത്തിൽ നിസ്സഹായരായി ഉഴലുന്ന  വിദ്യാർത്ഥി സമൂഹത്തിനു , ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ ജീവിത വഴികൾ ഒരു പാഠപുസ്തകം പോലെയായിരിക്കും എന്നതിൽ ഒരു തർക്കവുമില്ല .

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എല്ലാവര്ക്കും അറിയാമല്ലോ. ഇന്ന് നമ്മള്‍ എവിടെയെങ്കിലും എത്തിച്ചേര്‍ന്നുവെങ്കില്‍, മാന്യമായ രീതിയില്‍ സമൂഹത്തില്‍ ഇടപെടുന്നുവെങ്കിൽ, നല്ലൊരു വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നുവെങ്കില്‍, നല്ല ബന്ധങ്ങള്‍ നിലനിര്‍ത്തുന്നുവെങ്കില്‍ അതിന്‍റെയെല്ലാം അടിസ്ഥാനം വിദ്യ തന്നെയാണ്.വിദ്യാഭ്യാസം ഒരു അന്വേഷണ പ്രക്രിയയാണ്. കടലിലെ തിരമാലകളെപ്പോലും വെല്ലുവിളിച്ച് കടലിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങി മുത്തുകള്‍ സ്വന്തമാക്കുന്ന ഒരു കുട്ടിയുടെ  ആഹ്ലാദമാണ് ഓരോ പുതിയ ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും  സമ്പാദിക്കുമ്പോൾ  അദ്ദേഹത്തിൽ കാണുന്നത് .

കേരളത്തിൽ ഒരുപാരലൽ കോളേജ്  അധ്യാപകൻ എന്ന നിലയിൽ തുടങ്ങിയ അദ്ദേഹത്തിന്റെ ഔദ്യാഗിക ജീവി തം,  വിയന്ന യൂണിവേഴ്സിറ്റിയിലും തുടർന്ന്  വിവിധ വകുപ്പുകളിൽ UN ലെ 24 വർഷത്തെ സേവനത്തിലും ആണ് എത്തി നിന്നതു .

WITH WIFE THERESA KIZHAKKEKARA

രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ രംഗത്തും തന്റേതായ വ്യക്തിമുന്ദ്രപതിപ്പിച്ചിട്ടുണ്ട് ശ്രീ ജോസ് കിഴക്കേക്കര .വിയന്ന മലയാളീ അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ് ആയിരുന്നു ഇദ്ദേഹം ..കാലങ്ങളായുള്ള അദ്ദേഹത്തിന്റെ സേവനങ്ങളെ മുൻനിർത്തി സംഘടനാ ഇദ്ദേഹത്തെ ഓണാഘോഷവേളയിൽ ആദരിച്ചു മാതൃകയായിട്ടുണ്ട് …ആദ്യകാല കുടിയേറ്റത്തിൽ വിയന്നയിലേക്കു വന്നു ഒരുപാടു മലയാളികളെ തുടർന്നു മുന്നോട്ടുപോകുവാൻ വഴികാട്ടിയിട്ടുണ്ട് ശ്രീ ജോസ് കിഴക്കേക്കര … താഴ്ച്ചയിലും ,ഉയർച്ചയിലും തനിക്കു കൂട്ടായി നിൽക്കുന്ന  ഭാര്യ തെരേസ ആണ് തൻറെ വിജയങ്ങളുടെയെല്ലാം പങ്കാളി എന്ന് ജോസ് ഉറച്ചു വിശ്വസിക്കുന്നു .നിർമലാ കോളേജിലെ അദ്ധ്യാപികയായിരുന്നു ശ്രീമതി തെരേസാ കിഴക്കേക്കര ജോസിനെ പങ്കാളിയായി തെരഞ്ഞെടുക്കുമ്പോൾ . ഉത്തമ കുടുംബനാഥനായും ഇദ്ദേഹം മറ്റുള്ളവർക്ക് മാതൃകയാണ് … പതിമൂന്നു സഹോദരങ്ങളുള്ള വലിയ ഒരു കുടുംബത്തിന്റെ വഴികാട്ടിയാണ് ഇദ്ദേഹം . യൂറോപ്പിൽ തന്നെ ബൃഹത്തായ ഒരു സുഹൃത്ബന്ധം സൃഷ്ടിക്കുവാൻ ജോസിന് സാധിച്ചിട്ടുണ്ട് .

സ്വിട്സർലാൻഡിൽ കുടുംബസമേതം താമസിക്കുന്ന  ബാങ്ക് ജീവനക്കാരി ടെസ്സി റിങ്കു കുര്യൻ  ,വിയന്നയിൽ താമസിക്കുന്ന യു എൻ ഉദ്യോഗാർത്ഥിയും ,സ്പോർട്സ് രംഗത്ത് വളരെയധികം സജീവവും നിരവധി ട്രോഫികൾ കരസ്ഥമാക്കിയിട്ടുള്ള ടെജോയും,വിയന്നയിൽ മെഡിക്കൽ ഓഫീസർ ആയി ജോലി ചെയുന്ന സജോയും ആണ് ജോസ്-തെരേസാ ദമ്പതികളുടെ ദാമ്പത്യവല്ലരിയിൽ വിരിഞ്ഞ പുഷ്പ്പങ്ങൾ . ബാസലിൽ താമസിക്കുന്ന തോമസ് കിഴക്കേക്കര ,വിയന്നയിൽ താമസിക്കുന്ന മാത്യു ,പോളി എന്നിവരുടെ  സഹോദരനുമാണ് ശ്രീ ജോസ് കിഴക്കേക്കര.  മറ്റു സഹോദരി സഹോദരങ്ങൾ അമേരിക്കയിലും ഇന്ത്യയിലുമായി ജോലിചെയ്യുന്നു .

WITH FAMILY

വിയന്ന ജീവിതത്തിലും ഇപ്പോൾ നാട്ടിൽ തുടർന്നുള്ള കാലയളവിലും  നിരവധി പുരസ്കാരങ്ങൾ ആണ് അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത് ..കേരളത്തിൽ വിശ്രമ ജീവിതം നയിക്കുന്ന ഈ വേളയിലും താൻ ആർജിച്ച വിദ്യ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിൽ അദ്ദേഹം വളരെ തല്പരനാണ് .

പല കോളേജുകളിലും സ്കൂളുകളിലും ക്ലബ്ബുകളിലും എല്ലാം പരിശീലന  പ്രഭാഷണങ്ങൾക്കായി അദ്ദേഹം ക്ഷണിക്കാറുണ്ട് .

ഇപ്രകാരമുള്ള ജ്ഞാനത്തിന്റെ ആഴങ്ങള്‍ തേടുവാന്‍എല്ലാ ജ്ഞാനാന്വേഷകര്‍ക്കും കഴിയട്ടെ എന്നു ആശംസിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വൈവിധ്യം നിറഞ്ഞ ജീവിത യാത്രയുടെ ഒരു സംക്ഷിപ്തം  വായനക്കാർക്കായി സമർപ്പിക്കുന്നു .

Dr.Jose Kizhakkekara M.Sc,M.S,M.Ed,M.S.A,Ph.D(Phy),Ph.D(Hon)

Kizhakkekara House

Kuzhimattom Road

Muvattupuzha P.O Kerala 68 6661

Tel:0485 28 33 979 Mobile:974 536 99 48

E mail:josekiz1@yahoo.com

Experiences and other relevant facts about his activities  ,Educational qualifications.

1.First Rank Holder in Sunday School Final year Exam of Palai Diocese

2. Pre Degree with proficiency from New Man College Thodupuzha

3.. Special B.Sc in Physics from SB College Changanacherry

4. M.Sc in Physics from SB College Changanacherry

5. M.S from Vienna University , Austria , Europe

6. Completed Doctoral work at Vienna University

7. Received Ph.D in physics

8. Received Ph.D from USA as honorary Degree for social work.

9.Done B.Ed

10.Did M.Ed with

11.Did M.S.A Thesis submitted

1. For M.S Degree: Development and test of self-powered gamma detectors

2. Ph.D work: Development and Test of Miniature Gamma Thermometer to determine the gamma dose rate inside a reactor core: work presented at an international conference in Prague in 1998

3.For M.Ed : Roll of Adult educational programme in the development of Literacy “ A comparative study with special reference to India submitted by the end of 2012

Working Experience

1 Worked in Parallel College in India as lecturer and vice principal teaching physics and mathematics

2. Worked as Church Assistant doing administration for 3 years in Europe

3. Worked with Vienna University for 6 years and as research assistant for more than 20 years

4. Worked with UN for more than 24 years in different departments. Languages known 1. Proficiency in German from UN 2. Proficiency in English from UN 3. Malayalam, German, English, Hindi

Teaching experience

1.Worked as Sunday School Teacher , St.Thomas Sunday School Thudanganad

2. Several years experience in giving tuition

3. Worked as tutor while doing research work at Vienna University for more than 6 years.

Other experiences while in India

1. Prefect of Marian Sodality giving special importance to all religions

2. Active member of KCSL

3. General Secretary of CML

4. General Secretary of All India Catholic University Federation with special charge for contacting other religious and non religious youth organizations at all levels.

5. Best Social worker of the year 1970 of Changanacherry Municipality .

6. President of St.Vincent De Paul Youth Council and it was for the first time in the history of a College in India , Kerala

7. Senior Leader of All India Catholic University Federation in charge of organizing Leadership camps and giving leadership training. Special charge for external contacts with other youth organizations.

8. Speaker of Post Graduate association.

9. KSU Leader 10. District Youth Congress President.

While abroad

1. Founder President of First Indian Social and Cultural Organisation inAustria,Vienna Malayalee Association and held the office of its president for more than 9 years. It is still the biggest and most active Indian Association in Austria .

2. Founder President of first Indian Sports club in Austria- Indian Sports Club Vienna and held the office of its president for more than 10 years and then the office of its manager for more than 16 years and it is still the most prominent Indian Sports in whole Europe .

3. Executive Committee Member and Auditor of Austrian Indian Association for more than 17 years.

4. Executive committee member in Gov.Department of Vienna Gov. dealing with matters of foreigners in Austria for more than 2 years.

5. Chairman of Afro Asian Community in Austria for more than 7 years

6. Played the key and most important role in the formation of Indian Catholic Community in Austria and also other communities like Jacobites and Hindu etc.

7. Vice president of Asian Community in Austria for more than 4 years

8. Reporter of Deepika, Manorama, Mathrubhumi, Kaumudi, Ente Lokam from Germany , International Malayali from Dubai over several years.

9. Contact Person for Asia net in Europe first and then for Austria

10. President of UN Volleyball Clubs of Vienna based UN organizations for more than 6 years.

11. General Coordinator of Annual Sports of all UN organizations around the world.

12. Activities appeared in Hindustan Times in 1983 and then in times of India in 2006

13.Contact Person Austrian Courts to settle cases outside the court especially for foreigners ( Indians mainly)

14.Contact Person of Austrian Caritas to make visit Jails and give advice to foreigners who are in Jail especially Indians.

15.Austrian TV broadcasted my activities for about 15 minutes and more than 5-6 times was in Austrian TV for Interviews

16.I was selected and offered NRI Award by Indian Gov.when Prime Minister Vaj Pai was in office

17. Consultant for matters connected with foreigners with the Vienna State Gov.Austria

18.Advisor for Foreign Students pursuing studies in Austria.

19.Contact person for social matters section of Caritas

20. Contact Person of Vienna State Gov. for social matters connected with Indians in Austria

21.Member of the team which won Noble Prize for Peace

After coming back to India on Jan 6 2008

 1.Lecturer in Physics at Nirmala Public School Muvattupuzha Teaching Physics in plus 2 2008-2009

2. Lecturer in German at Carmel Language Institute Muvattupuzha

3.Lecturer in Physics Vimalagiri Public School (CBSE) teaching Physics in 11 and 12th classes as of June 2009

4.Attended International Laity Assembly organised at Kakkanad, Ernakulam during the period 13-15th August 2009 as Resource Person.

5. Two Yearsteaching experience with CBSE schools teaching Physics and Value Education mainly in plus and plus 2

6.Worked as Principal of CBSE school for 2 academic years

7. Worked Head of Department and Professor of Physics with an College of Engineering and Technology Thodupuzha left full time job because of family situation.

 Other activities after coming back to on 6th June 2008

1. Member of Probus Club ( senior section of Rotary Club)

2. Member of JANSAKTHI

3. Member of JANASABHA

4. Member of RED CROSS

5. Sunday School Teacher of Holymagy Church Muvattupuzha

6. AKCC Committee member

7.Pastoral Council Member

Administrative Experiences

1.More than 6 years experience in an administrative position with the Vienna University where he has to supervise more than 30 people.

2.More than 10 years experience in administrative position with the United Nations Vienna.

3.One year experience as Vice Principal of a Parallel College in India.

4. 2 Years experience as Principal of CBSE Schools in India since 2008 and 2 years experience as senior secondary school teacher

5.2 Years Experience as Professor and HOD with an Engineering College.

6. 6 Months Experience as NSS Unit Officer

Awards obtained

1. Received the first prize and first rank for religion for the diocese of Palai in 1966

2. Got proficiency prize in 1967 from New Man ‘College Thodupuzha

3. He was selected as best social worker of the year by Changanacherry Municippality in 1970 and the award was given by Kuttanad M.L.A Mr.E.John Jacob (late) in apublic meeting.

4. He was selected for National NRI Award for social work in 2003 when Nr.Vajpai was Prime Minister

5. He got team award in 2003 Dec from UN

6.He was member of the team who won Nobel Peace Prize in 2005

7. He was honored by Vienna State for good social and cultural activities and the honor was given by District Chief of 23rd District, Vienna and also by Ambassador of India to Austria in 2007 in a Public meeting

8.Awards from Kothamanaglam diocese and Muvattupuzha Forane for Leadership Training.

9. Best Service award from Kothamangalam Diocese as religion teacher.

10. Award by Kizhakkekara Kudumbayogam for the meritorious service as committee member on 08.10.2011 given by Hon.Minister Mr.K.M.Mani

11. Honor for excellent performance by national leadership camp in 2012 by Kothamangalam diocese.

12. Award by Muvattupuzha Forane church on 2-12-2012 for excellent national and international service.

He has two offers as Professor and Hod and one offer as Principal but since his wife cannot stay in Austria  for a whole year due to health problems and climatic change, he won’t be accepting the offer. But he may work with Vienna Univeristy for one or 2 years

Children 

1. Tejo (Francis ) working with UN Ogranisation CTBTO , has 2 small children and also president of UN Volleyball Club and ISC President

2. Sajo (Dr.Antony ) Medical Officer of Vienna State Police

3.Tessy  (Engineer) working with Swiss bank and has three children

Brothers

1.Mr.Mathew Kizhakkekara  and Mr.Pauly  Kizhakkekara in Vienna  Austria

Mr.Thomas Kizhakkekara in Basel , Switzerland.

Three of his brothers and families, and three sisters and families are in USA.

His elder brother Dr. Aphrem died in 2013 and next Dr. Sebastian and Mr.George are brothers in USA.

Himself, 2 rev. Sisters and youngest brothers are in India now.

PUBLISHED ON 1/21/17, – REPUBLISH – 07.07.2022