Association Europe Pravasi Switzerland

സന്തുലിതമായ ലോകം മികച്ച ലോകം എന്ന ആശയം മുന്നോട്ടുവെച്ചുകൊണ്ട് വേൾഡ് മലയാളി കൗൺസിൽ വിമൻസ് ഫോറം സ്വിസ്സ് പ്രോവിൻസ് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു.

സൂറിച് : ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം എല്ലാ വർഷവും മാർച്ച് എട്ടാം തീയതി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള വനിതകളുടെ അവകാശങ്ങള്‍, സ്ത്രീകളുടെ തുല്യത, പങ്കാളിത്തം, അവകാശം ഇവയെക്കുറിച്ച് ഓര്‍ക്കാനും ഓര്‍മപ്പെടുത്താനുമായി വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയില്‍ നിന്നാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ആചരിച്ചുവരുന്നത്.

വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രോവിന്സിന്റെ വനിതാ ഫോറം മാർച്ച് എട്ടാം തിയതി ,കോവിഡ് ഭീതിയിൽ രാജ്യത്തു നിലനിൽക്കുന്ന സുരക്ഷാക്രമീകരങ്ങൾ കാരണം സ്സൂം മീറ്റിംഗിലൂടെ വനിതകൾ ഒത്തുചേർന്നാണ് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചത് .

ശ്രീമതി ഡോളിൻസ് കൊരട്ടിക്കാട്ടുതറയിൽ ഈശ്വരപ്രാത്ഥനാഗാനം ആലപിച്ച് മീറ്റിംഗിന് തുടക്കമിട്ടു.വിമൻസ് ഫോറം പ്രസിഡന്റ് റോസിലി ചാത്തംകണ്ടം സ്വാഗതപ്രസംഗം ആശംസിച്ചു.ഡബ്ളിയു എം സി വിമൻസ്ഫോറം ഗ്ലോബൽ പ്രസിഡന്റ് തങ്കമണി ദിവാകരൻ ,സെക്രട്ടറി ആൻസി ജോയ് എന്നിവർ മീറ്റിംഗിൽ പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.യുറോപ്പ് റീജിയൺ വിമൻസ്ഫോറം പ്രസിഡന്റ് മോളി പറമ്പേട്ട് എന്നത്തേപ്പോലെയും വനിതകൾക്ക് ശക്തമായ പ്രചോദനവും പിന്തുണയും നൽകി ആശംസകൾ അറിയിച്ചു.

വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രോവിൻസ് ചെയർമാൻ ജോണി ചിറ്റക്കാട്ട് ,പ്രസിഡന്റ് സുനിൽ ജോസഫ് ,സെക്രട്ടറി മിനി ബോസ് എന്നിവർ ആശംസകളും വനിതാമുന്നേറ്റത്തിനെ അഭിനന്ദിച്ചും സംസാരിച്ചു.സ്‌ട്രെസ് മാനേജ്‍മെന്റ് ,വിമൻസ് എംപവർമെൻറ് എന്നീ രണ്ട് വിഷയങ്ങളെപ്പറ്റി യഥാക്രമം ഗ്രേസി പള്ളത്തും ,കുഞ്ഞമ്മ കൊച്ചാട്ടും വിശദമായി സംസാരിച്ചു . വളരെയധികം അറിവും ഊർജവും നൽകുന്ന ചർച്ചകൾ സംഘടിപ്പിച്ചിരുന്നു. മീറ്റിംഗിൽ പങ്കെടുത്ത എല്ലാവർക്കും അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെയ്ക്കുവാൻ നല്ലൊരു പ്ലാറ്റ്ഫോറം ആയി സ്സൂം മീറ്റിംഗ് മാറി.

CLICK ON ABOVE PLAY BUTTON

നൃത്തമെന്ന കലയെ ജീവന് തുല്യം സ്നേഹിക്കുന്ന മെലീസ്സാ ബോസ് പഠനത്തിന്റെയും പരീക്ഷയുടെയും തിരക്കിനിടയിലും സമയം കണ്ടെത്തി സ്ത്രീയ്ക്ക് എതിരായി നടക്കുന്ന ക്രൂരതക്ക് മറുപടി ,ഡാൻസ് രൂപത്തിൽ അവതരിപ്പിച്ചു .റോസ്മേരിയുടെ മനോഹരമായ സംഗീതാലാപനം മീറ്റിംഗിന് പകിട്ട് കൂട്ടി.

വിമൻസ്ഫോറം വനിതകൾ അവരുടെ കൂട്ടായ്മയുടെ മറക്കാനാകാത്ത നിമിഷങ്ങൾക്ക്‌ സാക്ഷിയായ അനേകം രസകരമായ ഓർമ്മകളുടെയും പ്രവർത്തനങ്ങളുടെയും ഒരു വീഡിയോ വിമൻസ് ഫോറം അംങ്ങൾക്കായി തയ്യാറാക്കി അവതരിപ്പിച്ചു …ഏകദേശം മൂന്നുമണിക്കൂർ നീണ്ടു നിന്ന മീറ്റിങ്ങിനു പങ്കെടുത്തവർക്കും ,
സ ഘടിപ്പിച്ചവർക്കും ശ്രീമതി സാലി പൈങ്ങോട്ട് നന്ദി പറഞ്ഞു.

https://drive.google.com/file/d/1GYGbr5vdzI8hT4TSb8apCokH2jOanU8A/view?ts=60453fa1