Entertainment Europe Pravasi Religious Switzerland UK

“ദി കിംഗ് ജീസസ്” എന്ന ക്രിസ്തീയ ആൽബത്തിലൂടെ സ്വർഗം പൊഴിച്ചീടും എന്ന ഗാനവുമായി സിമോൺ വാളിപ്ലാക്കൽ …ആൽബം പ്രകാശനം ഏപ്രിൽ ഏഴാം തിയതി സൂറിക് ,എഗ്ഗിൽ

മനസ്സലിയിക്കുന്ന, കേള്‍ക്കാന്‍ കൊതിക്കുന്ന ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ കൂട്ടത്തിലേയ്ക്ക് ഒരു ആൽബം കൂടി എത്തുന്നു ..  ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ഇടയില്‍ വ്യത്യസ്തമായ ഒരു സംഗീത ശില്പവുമായി  പന്ത്രണ്ടു ഗാനങ്ങളടങ്ങിയ  “ദി കിംഗ് ജീസസ് ” എന്ന ആല്‍ബം   ആസ്വാദകരിലേയ്ക്ക്…

ഹൃദ്യമായ വരികൾക്കൊണ്ടും, ശ്രവണസുന്ദരമായ സംഗീതംകൊണ്ടും, ഈ ആൽബം ശ്രദ്ധേയമാണ്.പ്രശസ്തരായ ഗാനരചയിതാക്കളെഴുതിയ ഇതിലെ  ഗാനങ്ങളുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് പ്രശസ്ത വചനപ്രഘോഷകനും സഗീതസംവിധായകനുമായ പീറ്റർ ചേരാനല്ലൂർ ആണ് .ഈ ആൽബത്തിന്റെ നിർമ്മാണം വാളിപ്ലാക്കൽ ക്രിയേഷൻസിനുവേണ്ടി സ്വിസ്സ് മലയാളിയായ സെബാസ്റ്റ്യൻ വാളിപ്ലാക്കലാണ് .

സ്വിറ്റസർലണ്ടിലെ ലുഗാനോയിൽ ഉപരിപഠനം നടത്തുന്ന റെവ.ഫാദർ റിജു ആന്റണി വെളിയിലിന്റെ രചനയിൽ വിരിഞ്ഞ “സ്വർഗം പൊഴിച്ചിടും ജീവന്റെ മന്നാ” എന്ന ഗാനമാണ് സ്വിസ്സിലെ യുവഗായകനും ,സ്വിസ്സ് വേദികളിലെ നിറസാന്നിധ്യവുമായ   സിമോൺ വാളിപ്ലാക്കൽ ആലപിച്ചിരിക്കുന്നത് .ആരാധനക്കും ,ദിവ്യകാരുണ്ണ്യ സ്വീകരണ ചടങ്ങുകൾക്കും ആലപിക്കാൻ ഉചിതമായ ഒരു ഗാനമാണിത്… മനസ്സിന് കുളിര്‍മയേകുന്ന  സംഗീതവും കൊണ്ട്  ശ്രദ്ധിക്കപ്പെടുന്ന ഈ ഗാനത്തിനും സംഗീതം നൽകിയിരിക്കുന്നത് ശ്രീ ചേരാനല്ലൂർ ആണ് .

പന്ത്രണ്ടു ഗാനങ്ങളടങ്ങിയ ഈ ക്രിസ്തീയ സംഗീത ആൽബത്തിലെ ഗാനങ്ങളുടെ രചന നിർവഹിച്ചിരിക്കുന്നത് ബേബി കാലയന്താനി ,സ്വിറ്റ്സർലൻഡ് ,ബാസലിലെ ഫിലോമിന കൊറ്റനാൽ , ലിജോഷ് വേഴപ്പള്ളി ,സജു തോമസ് എന്നിവരാണ് … ക്രിസ്തീയ ഗായകൻ എന്നറിയപ്പെടുന്ന ശ്രീ കെസ്റ്റർ ആണ് ഈ ആൽബത്തിലെ തിരുബലിയിൽ എന്ന ഗാനം ആലപിച്ചിരിക്കുന്നത് .കൂടാതെ ബിജു നാരായണൻ ,വിത്സൺ പിറവം ,പീറ്റർ ചേരാനല്ലൂർ ,നിധിൻ പീറ്റർ ,മിഥില മൈക്കിൾ ,എലിസബത്ത് രാജ് ,നിക്സൺ ,മനോജ് ക്രിസ്റ്റി എന്നീ അനുഗ്രഹീത ഗായകരാണ് മറ്റു ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .

ദിവ്യ സംഗീതം നിറഞ്ഞുനിൽക്കുന്ന ഈ ആൽബത്തിന്റെ ഔപചാരികമായ പ്രകാശനം ഏപ്രിൽ മാസം ഏഴാം തിയതി ഞായറാഴ്ച സൂറിച്ചിൽ ,എഗ്ഗിലുള്ള സെന്റ് ആന്റണീസ് പള്ളിയിൽ അഞ്ചുമണിക്കുള്ള ദിവ്യബലിക്ക് ശേഷം റെവ.ഫാദർ റിജു ആന്റണിയുടെ സാന്നിധ്യത്തിൽ ആത്‌മീയഗുരുവായ റെവ.ഫാദർ ഡോക്ടർ തയ്യിൽ പ്രകാശനകർമ്മം നിർവഹിക്കും .

യൂറോപ്പിലും ,അമേരിക്കയിലും ,ഓസ്‌ട്രേലിയയിലും ഈ ആൽബം സി ഡി യായും ,പെൻ ഡ്രൈവ് ആയും ഉടനെതന്നെ വിപണിയിൽ എത്തുന്നതാണ് .കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക .+41 78 838 36 50

ഭക്തിസാന്ദ്രമായ വരികളും ഈണവും നിറഞ്ഞ അനശ്വരമായ ക്രിസ്തീയ ഗാനങ്ങള്‍ അറിയതെയെങ്കിലും നാമോരോരുത്തരുടേയും മനസിലേക്കോടിയെത്തും അതുപോലെതന്നെ ക്രിസ്‌തീയ ഗീതങ്ങൾ പൊതുവെ മനസ്സിന് കുളിർമ നൽകുന്നതുമാണ് . അത്തരത്തിലുള്ള നിരവധി ഗാനങ്ങളുടെ സമാഹാരമാണ്  “ദി കിംഗ് ജീസസ്” എന്ന ഈ ആൽബം .ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ .

താഴെയുള്ള പ്ലേ ബട്ടണുകളിൽ അമർത്തി ഗാനങ്ങളുടെ കുറച്ചുഭാഗങ്ങൾ ശ്രവിക്കാവുന്നതാണ് .

SWARGAM POZHICHEEDUM -SIMON VALIPLACKAL
THIRUBALIYIL- KESTER

……………………………………………………………………………………………………………………………….