Association Europe Pravasi Switzerland

കരുത്തുറ്റ വനിതാ നേതൃത്വവുമായി ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിന് 2024 – 25 കാലയളവിലേക്ക് പുതുഭാരവാഹികൾ .ശ്രീമതി ലൂസി വേഴേപറമ്പിൽ പ്രെസിഡന്റും ശ്രീമതി പുഷ്പാ തടത്തിൽ സെക്രെട്ടറിയും ,ശ്രീമതി സംഗീത മണിയേരി ട്രെഷററുമായി സംഘടനക്ക് ആദ്യമായി വനിതാ ഭരണസമിതി.

ശ്രീമതി ലൂസി വേഴേപറമ്പിൽ പ്രെസിഡന്റും ശ്രീമതി പുഷ്പാ തടത്തിൽ സെക്രെട്ടറിയും ,ശ്രീമതി സംഗീത മണിയേരി ട്രെഷററുമായി ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിന് ആദ്യമായി വനിതാ നേതൃത്വം .പുതിയ ഭരണസമിതിയിൽ വനിതകൾക്ക് പ്രാധിനിത്യം..

ഡിസംബർ രണ്ടാം തീയതി സൂറിചിൽ വെച്ച് നടത്തിയ ജനറൽബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതകൾ പ്രധാനസ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപെടുന്നത്.

ഈ വർഷത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുവാൻ പ്രസിഡണ്ട് ടോമി തൊണ്ടാംകുഴിയുടെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ അധ്യക്ഷൻ ഏവർക്കും സ്വാഗതം ആശംസിക്കുകയും സെക്രട്ടറി ബോബ് തടത്തിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും തുടർന്ന് ട്രഷറർ ബിന്നി വെങ്ങാപ്പള്ളിൽ കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു.

തുടർന്ന് നടന്ന ചർച്ചയിൽ 2022 -23 വർഷം സംഘടന നടത്തിയ വിവിധ പ്രോഗ്രാമുകൾ യോഗം വിലയിരുത്തി ഓരോ പ്രോഗ്രാമിനുംവേണ്ടി മികച്ച പ്രവർത്തനം കാഴ്ചവച്ച കോർഡിനേറ്റേഴ്‌സിനെയും ,എക്സിക്യൂട്ടീവ് കമ്മിറ്റിയെയും , അംഗങ്ങളെയും,വിമൻസ് ഫോറത്തെയും യോഗം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. .2022 ൽ സംഘടനയുടെ ഇരുപതാം വാർഷികാഘോഷങ്ങളും 23 ലെ ഓണമഹോത്സവവും വൻ വിജയമാക്കിത്തീർത്ത എല്ലാവർക്കും പ്രത്യേകം അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു..

തുടർന്ന് ചീഫ് ഈക്ഷൻ കമ്മീഷണർ ആയി ശ്രീ സ്റ്റാൻലി ഡെന്നീസിനേയും സഹായി ആയി ശ്രീ പ്രിൻസ് കാട്രൂകുടിയേയും യോഗം തെരെഞ്ഞെടുത്തു .തുടർന്ന് ഇവരുടെ മേൽനോട്ടത്തിൽ നടന്ന തെരെഞ്ഞെടുപ്പിൽ 2024 -25 വർഷത്തേക്കുള്ള ഭാരവാഹികളെ ഐക്യകണ്ഡേന യോഗം തെരെഞ്ഞെടുത്തു .

പ്രസിഡന്റ് ലൂസി വേഴേപറമ്പിൽ ,സെക്രട്ടറി പുഷ്‌പാ തടത്തിൽ ,ട്രഷറർ സംഗീതാ മണിയേരി ,വൈസ് പ്രസിഡന്റ് ലിസി വടക്കുംചേരി ,ജോയിന്റ് സെക്രെട്ടറി ബീനാ കാവുങ്ങൽ ,ജോയിന്റ് ട്രെഷറർ ആഷ്‌ലി തടത്തിൽ ,ആർട്സ് കൺവീനർ ബിന്ദ്യ രതീഷ് ,ജോയിന്റ് ആര്ട്സ് കൺവീനർ മേഴ്‌സി വെളിയൻ ,സ്‌പോർട്സ് കൺവീനർ ആന്റൻസ് വേഴേപറമ്പിൽ ,പി ആർ ഓ ടോമി തൊണ്ടാംകുഴി എന്നിവരേയും കൂടാതെ വിമൻസ് ഫോറം കോർഡിനേറ്റേഴ്‌സ് ഷൈനി മാളിയേക്കൽ ,ഷേർളി മാപ്പലകയിൽ ,യൂത്ത് ഫോറം കോഓർഡിനേറ്റർ ലിസാ സണ്ണി ,ചാരിറ്റി കോഓർഡിനേറ്റർ ജോമോൻ പത്തുപറയിൽ ഉൾപ്പെടെ മുപ്പത്തിനാല് പേരടങ്ങിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു .പ്രസിഡന്റ് ടോമി തൊണ്ടാംകുഴിയും സെക്രെട്ടറി ബോബ് തടത്തിലും എക്സ് ഒഫീഷ്യോ ആയി പുതിയ കമ്മിറ്റിയിലും തുടരും .സംഘടനയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഓഡിറ്ററായി ടെർലി കണ്ടൻകേരിയെയും നിയമിച്ചു .

https://befriends.ch/office-bearers/present/

സ്ത്രീ മുന്നേറ്റത്തിനുള്ള കരുത്തുറ്റ കാൽവെപ്പായും സ്ത്രീ ശാക്തീകരണത്തെ ത്വരിതപ്പെടുത്താനും സംഘടനയിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പാക്കാനും പുതിയ തെരഞ്ഞെടുപ്പിലൂടെ സാധ്യമാവട്ടെയെന്ന് അഭിപ്രായപെട്ടുകൊണ്ട് ,പുതിയ കമ്മിറ്റിക്ക് എല്ലാ ഭാവുകങ്ങളും നിലവിലെ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ടോമി തൊണ്ടാംകുഴി ആശംസിച്ചു . സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീ മുന്നേറ്റം പ്രകടമാവുമ്പോൾ രണ്ടു പതിറ്റാണ്ടിലേറെ കാത്തിരുന്ന സുവർണ്ണ നിമിഷത്തിനാണ് സംഘടന സാക്ഷ്യം വഹിക്കുന്നതെന്ന് സെക്രെട്ടറി ശ്രീ ബോബ് തടത്തിൽ അഭിപ്രായപ്പെട്ടു ..

സംഘടനാ തലത്തില്‍ തഴക്കവും പഴക്കവും കഴിവുമുള്ള വ്യക്തികളെ കമ്മിറ്റിയിലേക്ക് ലഭിച്ചതു സംഘടനയുടെ വളർച്ചക്ക് കാരണമാകുമെന്നു പുതിയ പ്രസിഡന്റ് അഭിപ്രായപ്പെട്ടു ,കൂടാതെ സംഘടനയുടെ ആദ്യവനിതാ പ്രെസിഡന്റായി തന്നെ തെരെഞ്ഞെടുത്തതിലും തന്നിൽ അർപ്പിച്ച വിശ്വാസത്തിനും പ്രസിഡന്റ് ശ്രീ ലൂസി വേഴേപറമ്പിൽ നന്ദി പ്രകാശിപ്പിച്ചു .ചര്‍ച്ചയില്‍ അംഗങ്ങള്‍ ഉയര്‍ത്തിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നടപ്പാക്കുമെന്ന് പുതു സെക്രെട്ടറി പുഷ്പാ തടത്തിൽ തന്റെ നന്ദി പ്രകടനത്തിൽ യോഗത്തെ അറിയിച്ചു.പുതിയ ഭാരവാഹികളെ യോഗം അനുമോദിച്ചു…….

സംഘടനാ ബൈലോ പ്രകാരം പുതുവർഷദിനമായ ജനുവരി ഒന്നു മുതൽ പുതിയ കമ്മിറ്റി നിലവിൽ വരും …