Pravasi Switzerland

ബഹുമാനപ്പെട്ട വർഗീസ് നടക്കൽ അച്ഛന്റെ പ്രിയ സഹോദരൻ ശ്രീ പി സി ലൂക്കോസ് ഇന്ന് രാവിലെ നിര്യാതനായി .

റിട്ടയേർഡ് സ്‌കൂൾ ഹെഡ്‌മാസ്റ്റർ മുട്ടുചിറ നടക്കൽ ശ്രീ ശ്രീ പി സി ലൂക്കോസ് ഇന്ന് (03.05.22) നിര്യാതനായി . ഹൃദ്രോഗ സംബന്ധമായ രോഗത്താൽ ഇന്നുരാവിലെ കാരിത്താസ് ആസ്പത്രിയിൽ വെച്ചായിരുന്നു നിര്യാതനായത് .

സ്വിറ്റസർലണ്ടിലെ മലയാളീ സമൂഹത്തിന്റെ ആത്മീയഗുരുവും ,സൂറിച് ഷ്ലിയറൻ സെന്റ് ജോസഫ് ദേവാലയത്തിലെ വികാരിയുമായ ബഹുമാനപ്പെട്ട വർഗീസ് നടക്കലച്ചന്റെ സഹോദരനാണ് പരേതൻ .

സംസ്കാര കർമ്മങ്ങൾ വ്യഴാഴ്ച ഉച്ചകഴിഞ്ഞു രണ്ടരക്ക് മുട്ടുചിറ ഹോളി ഗോസ്റ്റ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ .

സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക ,സാമുദായിക സംഘടനകൾ പരേതന്റെ വിയോഗത്തിൽ അനുശോചിക്കുകയും ,ആദാരാഞ്ജലികളർപ്പിക്കുകയും ചെയ്‌തു .