Europe Pravasi Switzerland

വിശുദ്ധ അൽഫോൻസാമ്മയുടെ 75-ാമത് ഓർമ്മദിനം ജൂലൈ 24 ന് ഗ്ലോബൽ ഓൺലൈൻ തിരുനാളായി ആഘോഷിക്കുന്നു

ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ 75-ാമത് ഓർമ്മദിനം ആഗോള തലത്തിൽ ജൂലൈ 24 ന് ആഘോഷിക്കുന്നു. ഓൺലൈൻ തിരുന്നാൾ പരിപാടികളുടെ ഉത്ഘാടനം സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവ്വഹിക്കും.

ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ,കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ,കോഴിക്കോട് രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ്പ് .ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ്,കെ സി ബി സി മീഡിയ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനി, പാലാ രൂപത സഹായമെത്രാനും വി.അൽഫോൻസാമ്മയുടെ കുടുംബാംഗവുമായ മാർ ജേക്കബ് മുരിക്കൻ എന്നീ പിതാക്കന്മാർ സന്ദേശങ്ങൾ നൽകും. വിവിധ സന്യാസസഭാ ശ്രേഷ്ഠർ, അൽമായ പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.

ഇതോടനുബന്ധിച്ച് ഫാ.റോയി കണ്ണൻചിറ സി.എം.ഐ എഴുതിയ വി.അൽഫോൻസാമ്മയുടെ ജീവചരിത്രകാവ്യമായ സഹനരാഗങ്ങൾ എന്നകൃതിയുടെ പ്രകാശനകർമ്മം കർദിനാൾ മാർ ജോർജ് ആലഞ്ചേരി നടത്തും. FCC ചങ്ങനാശ്ശേരി ദേവമാതാ പ്രൊവിൻസിൻ്റെയും സി.എം.ഐ സഭയുടെ മൂവാറ്റുപുഴ കാർമ്മൽ പ്രൊവിൻസിൻ്റെയും സഹകരണത്തോടെ മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളായ ദീപിക , ഷെക്കെയ്ന ടി വി, അന്താരാഷ്ട്ര ഓൺലൈൻ പത്രമായ സീന്യൂസ് ലൈവ് എന്നീ മാധ്യമങ്ങളുടെ സംയുക്ത നേതൃത്വമാണ് ഈ അന്താരാഷ്ട്ര ഓൺലൈൻ പെരുന്നാൾ ആഘോഷം സംഘടിപ്പിക്കുന്നത്.

ജൂലൈ 24 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ നടക്കുന്ന സമ്മേളനത്തിൽ 75 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അവരുടെ ആശംസകൾ അറിയിക്കുന്നതായിരിക്കും. സ്വിറ്റ്സ്സർലണ്ടിനെ പ്രതിനിധീകരിച്ചു ചെറിയ സന്ദേശം നല്കുന്നത് സൂറിച് എഗ്ഗിൽ നിന്നുള്ള അനെറ്റ് ആലുക്കയും ഗാനം ആലപിക്കുന്ന ബേണിൽനിന്നുള്ള മീനാ മാത്യുവുമാണ് .

തിരുന്നാൾ ആഘോഷത്തിൽ പങ്കു ചേരാൻ ആഗ്രഹിക്കുന്നവർക്ക് Meeting ID: 875 1625 9965 Passcode: cnews ഉപയോഗിക്കുക. https://us02web.zoom.us/j/87516259965?pwd=NE0zVXo5d01zekVLTU12SVd1cjhGdz09 എന്ന ലിങ്കിൽ കൂടിയും സൂമിൽ പ്രവേശിക്കാവുന്നതാണ്.