ZURICH : മലയാള സിനിമ പൂര്‍ത്തിയാവണമെങ്കില്‍ അതില്‍ ആദ്യം ചേര്‍ത്ത് വായിക്കേണ്ട പേരുകളില്‍ ഒന്നാണ് മോഹന്‍ലാല്‍. ലോകത്തിലെ ആദ്യ പത്ത് മികച്ച നടന്‍മാരുടെ പേരുകള്‍ ചേര്‍ത്താല്‍ അതില്‍ ആദ്യം വരുന്ന പേരാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ നേട്ടങ്ങളും അംഗീകാരങ്ങളും ഒരിക്കലും താരതമ്യപ്പെടുത്താനാവാത്തതാണ് എന്നതില്‍ സംശയം വേണ്ട. തിരനോട്ടത്തില്‍ തുടങ്ങി ഇന്ന് തുടരും വരെ എത്തി നില്‍ക്കുന്ന സിനിമാ ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ അദ്ദേഹം നേരിട്ടിട്ടുണ്ട്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനും സംഘവും താരനിശയുമായി ജൂൺ 26 നു ജർമനിയിൽ.
2026 ജൂൺ 26-ന് ഒബർഹൗസനിലെ റുഡോൾഫ് വെബർ അരീനയിൽ നടക്കുന്ന “ദി കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ ലൈവ് ഇൻ ജർമനി – ബിയോണ്ട് ദ സ്ക്രീൻ” എന്ന പരിപാടി യൂറോപ്പിൽ നടന്നിട്ടുള്ള ഏറ്റവും വലിയ ഇന്ത്യൻ സ്റ്റാർ നൈറ്റ് ആയി വിലയിരുത്തപ്പെടുന്നു.
നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയെ സ്വന്തം അഭിനയമികവുകൊണ്ട് അടക്കിവാഴുന്ന അതുല്യ നടനാണ് മോഹൻലാൽ. സ്വാഭാവിക അഭിനയശൈലിയിലൂടെ വില്ലനായും ഹാസ്യതാരമായും നായകനായും വിസ്മയം തീർത്ത അദ്ദേഹം, 2023-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം ഉൾപ്പെടെ അഞ്ചുതവണ ദേശീയ അവാർഡുകൾ നേടിയിട്ടുണ്ട് . ലാലേട്ടൻ എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന അദ്ദേഹം മലയാളികളുടെ സ്വകാര്യ അഹങ്കാരവും,അഭിമാനവുമാണ് .പുരസ്കാരങ്ങൾക്കൊപ്പം ഇന്ത്യൻ ടെറിറ്റോറിയൽ ആർമിയിലെ ലഫ്റ്റനന്റ് കേണൽ എന്ന ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

സംഗീതം, നൃത്തം, സിനിമാറ്റിക് അവതരണങ്ങൾ എന്നിവയുടെ സമന്വയത്തോടെ ഒരു ഭംഗിയാർന്ന ഇന്ത്യൻ സ്റ്റാർ നൈറ്റ് ഷോ ആയിരിക്കും “ബിയോണ്ട് ദ സ്ക്രീൻ”. പ്രശസ്ത ഗായിക കെ. എസ്. ചിത്രയും ഈ വേദിയിൽ പങ്കുചേരും. അഞ്ചു ദശാബ്ദങ്ങളിലേറെ നീണ്ട കരിയറിൽ 25,000-ത്തിലധികം ഗാനങ്ങൾ പാടിയ ചിത്ര ഇന്ത്യൻ സംഗീതലോകത്തിലെ മഹത്തരമായ ശബ്ദങ്ങളിൽ ഒന്നാണ്.
ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, ഷൈൻ ടോം ചാക്കോ, റംസാൻ മുഹമ്മദ്, സ്വാസിക, സാനിയ ഇയ്യപ്പൻ എന്നിവരോടൊപ്പം വിദു പ്രതാപ്, മനോജ് ജോർജ്, അഞ്ജു ജോസഫ്, അനൂപ് കോവളം തുടങ്ങി നിരവധി കലാകാരന്മാരും പരിപാടിയിൽ പങ്കെടുക്കും.
Featuring: Mohanlal ,K. S. Chithra, Dhyan Sreenivasan, Kalabhavan Shajon, Shine Tom Chacko, Ramzan Muhammed, Swasika, Saniya Iyappan, Vidhu Prathap, Manoj George, Anju Joseph, Anoop Kovalam and many more!
1996 മുതൽ ലോകപ്രശസ്ത കലാകാരന്മാരുടെ വേദിയായ റുഡോൾഫ് വെബർ അരീന ഏകദേശം 12,500-13,000 ആളുകൾക്ക് സൗകര്യമൊരുക്കുന്ന ജർമനിയിലെ പ്രമുഖ മൾട്ടി-ഫംഗ്ഷണൽ വേദിയാണ്. കൊൾഡ്പ്ലേ, ജസ്റ്റിൻ ബീബർ എന്നിവരെപ്പോലുള്ള അന്താരാഷ്ട്ര താരങ്ങൾ ഇവിടെ ഇതിനകം പ്രകടനം നടത്തിയിട്ടുണ്ട്.
ഏപ്രിൽ 15-ന് വിഷു ദിനത്തിൽ രാത്രി 8 മണിക്ക് ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.lokahfilms.com സന്ദർശിക്കാവുന്നതാണ്.
ജർമനിയിലെ ഒബർഹൗസനിൽ ജൂൺ 26-ന് അരങ്ങേറുന്ന “ദി കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ ലൈവ് ഇൻ ജർമനി – ബിയോണ്ട് ദ സ്ക്രീൻ” എന്ന ഭീമൻ പരിപാടി നിരവധി പ്രമുഖ അന്താരാഷ്ട്ര സംഘാടകരുടെ സംയുക്ത സംരംഭമായി സംഘടിപ്പിക്കുന്നു.
യൂറോപ്പിൽ ആകമാനം ഇന്ത്യൻ സിനിമയുടെ സ്ക്രീനിംങ്ങ് വര്ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ലോകാ എന്റർടെയ്ൻമെന്റ്സ് ആണ് മുഖ്യ സംഘാടകർ ഒപ്പം അതുപോലെ കഴിഞ്ഞ 25 വര്ഷങ്ങളായി യൂറോപ്പിലും ,ഓസ്‌ട്രേലിയയിലും നിരവധി സ്റ്റേജ് ഷോകൾ സംഘടിപ്പിച്ചു പരിചിതരായ ഗോൾഡൻ ഡ്രീംസ് ഇവന്റ്സും ബിസിനസ് കേരളയുമാണ് പ്രോഗ്രാമിന്റെ ബ്രാൻഡിങ്ങും ,മാർക്കറ്റിങ്ങും ചെയ്യുന്നത് . അതുപോലെ യുകെ ഇവന്റ് ലൈഫ്,എപിക് എക്സ്പീരിയൻസ് , ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ ടിക്കറ്റ്‌വർസ് എന്നിവരുമാണ് പ്രോഗ്രാമിന്റെ സംഘാടകർ .
ലോകോത്തര നിലവാരത്തിലുള്ള സ്റ്റേജ് അവതരണങ്ങളും ഇന്ത്യൻ കലാരൂപങ്ങളുടെ മികവും ഒരുമിക്കുന്ന ഈ ഷോ, യൂറോപ്പിലെ പ്രേക്ഷകർക്ക് മറക്കാ.നാവാത്ത അനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

The Complete Actor – Mohanlal Live In Germany: Beyond The Screen
Die Legende des indischen Kinos, der Stolz der Malayali, Superstar Bharat Mohanlal und Vanambadi KS Chitra kommen am 26. Juni mit einem hochkarätigen Ensemble nach Deutschland. Der Ticketverkauf hat begonnen.
Mohanlal gehört zu den ganz Großen des Malayalam-Kinos. Würde man die zehn besten Schauspieler der Welt aufzählen, stünde er ganz oben auf der Liste. Seine Erfolge und sein Ansehen sind unvergleichlich. Seine Filmkarriere, die bis heute anhält, war von Höhen und Tiefen geprägt, angefangen bei den Vorpremieren. Der beliebte Lalettan und sein Team, der persönliche Stolz der Malayali, werden am 26. Juni mit einem unvergesslichen Abend in Deutschland auftreten.
Die Veranstaltung „Der komplette Schauspieler Mohanlal live in Deutschland – Jenseits der Leinwand“ findet am 26. Juni 2026 in der Rudolf-Weber-Arena in Oberhausen statt und gilt als der größte indische Starabend, der jemals in Europa stattgefunden hat.
Mohanlal ist ein einzigartiger Schauspieler, der das Malayalam-Kino mit seiner schauspielerischen Brillanz seit über vier Jahrzehnten prägt. Er wurde mit fünf Nationalpreisen ausgezeichnet, darunter dem Dadasaheb Phalke Award 2023, und zwar als Bösewicht, Komiker und Held – stets mit seinem natürlichen Schauspielstil. Er wird liebevoll Lalettan genannt und ist der ganze Stolz der Malayali. Neben seinen Auszeichnungen wurde ihm auch der Rang eines Oberstleutnants der indischen Territorialarmee verliehen.
„Beyond the Screen“ ist eine wunderschöne indische Star-Nacht-Show mit einer Mischung aus Musik, Tanz und filmischen Darbietungen. Die renommierte Sängerin K. S. Chitra wird ebenfalls auf der Bühne stehen. Chitra, die in ihrer über fünf Jahrzehnte währenden Karriere mehr als 25.000 Lieder gesungen hat, ist eine der größten Stimmen der indischen Musikwelt.
Dhyan Sreenivasan, Kalabhavan Shajon, Shine Tom Chacko, Ramzan Muhammed, Swasika, Saniya Iyyappan und viele weitere Künstler werden ebenfalls an der Veranstaltung teilnehmen.
Die Rudolf-Weber-Arena, die seit 1996 weltbekannte Künstler beherbergt, ist eine der führenden Multifunktions-Veranstaltungsstätten Deutschlands mit einer Kapazität von rund 12.500 bis 13.000 Besuchern. Internationale Stars wie Coldplay und Justin Bieber traten hier bereits auf.
Tickets sind ab 20:00 Uhr am Vishu-Tag, dem 15. April, erhältlich. Weitere Informationen finden Sie unter www.lokahfilms.com.
Das Mega-Event „The Complete Actor Mohanlal Live in Germany – Beyond the Screen“, das am 26. Juni in Oberhausen stattfindet, wird als Gemeinschaftsprojekt mehrerer führender internationaler Veranstalter organisiert.
Loka Entertainments, das seit Jahren indische Filmvorführungen in ganz Europa organisiert, Golden Dreams Events, bekannt für die Organisation zahlreicher Bühnenshows in Europa und Australien in den letzten 25 Jahren, und Business Kerala sind die Hauptveranstalter des Events.
Die Show, die erstklassige Bühnenperformances mit der Exzellenz indischer Kunstformen verbindet, wird für das europäische Publikum ein unvergessliches Erlebnis sein, so die Veranstalter.






