Health

അമിത ഉപയോഗം ആപത്ത്; കുട്ടികളിൽ മൊബൈൽ വഴിവെക്കുന്ന പ്രശ്നങ്ങൾ…

ജീവിതത്തിൽ നിന്ന് നമുക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറിക്കഴിഞ്ഞു മൊബൈൽ ഫോണുകൾ. ലോക്ക്ഡൗണും കൊവിഡും ഓൺലൈൻ ക്ലാസുകളും കുട്ടികളിലെ മൊബൈൽ ഉപയോഗം വർധിക്കാനും കാരണമായി. തുടർച്ചയായി ഫോണുകളിൽ സമയം ചെലവഴിക്കുന്ന പ്രവണത മിക്ക കുട്ടികളിലും വർദ്ധിച്ചു. നമുക്ക് തന്നെ അറിയാം തുടർച്ചയായ മൊബൈൽ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും ഉപയോഗം കുട്ടികളിൽ ഉണ്ടാക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ ഏറെയാണ്. ഗെയിമുകളിലും മറ്റു യുട്യൂബ്, ഫോൺ ആപ്പ്ലിക്കേഷനുകളിലും കുട്ടികൾ ഏറെ സമയം ചെലവഴിക്കുന്നതിൽ നിയന്ത്രണവും ശ്രദ്ധയും ആവശ്യമാണ്. കാരണം നിരന്തരമായ ഇതിന്റെ ഉപയോഗം കുട്ടികളിൽ മാനസിക വിഷമതകൾക്ക് വഴിതെളിക്കും.

ചില ഗെയിമുകൾ കുട്ടികളിൽ അക്രമവാസന വളർത്താനും പഠനത്തിൽ പിന്നോട്ട് നയിക്കാനും കാരണമാകും. ബുദ്ധിയുടെ വളർച്ചയെയും ദോഷകരമായി ബാധിക്കും. അവരുടെ മനസ്സിൽ ഇത് പരാജയ ഭീതിയ്ക്ക് കാരണമാകുകയും സാമൂഹികമായി ഇടപെടുന്നതിൽ നിന്ന് ഇതുവരെ പിന്നോട്ട് നയിക്കുകയും ചെയ്യുന്നു. സുഹൃത്തുക്കളുടെ കൂടെ സമയം ചെലവഴിക്കുന്നതിൽ പോലും അവർക്ക് താത്പര്യ കുറവ് ഉണ്ടാകും. അതുകൊണ്ട് തന്നെ കുട്ടികളിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾക്ക് സമ്മാനമായി മൊബൈൽ, കമ്പ്യൂട്ടർ ഇവയൊക്കെ നൽകാതിരിക്കുക. മൊബൈൽ ഫോണിലും കംപ്യൂട്ടറിലും ചെലവഴിക്കാൻ നിശ്ചിത സമയം മാറ്റി വെക്കുക. അതുകഴിഞ്ഞാൽ അവരെ പുറത്ത് കളിക്കാൻ വിടുകയോ മറ്റു പ്രവർത്തികൾ ഏർപെടുത്തുകയോ ചെയ്യാം.

എപ്പോഴും കമ്പ്യൂട്ടറിൽ ഇരിക്കുന്നതിന് പകരം ഇടയ്ക്കിടെ മറ്റു ആക്ടിവിറ്റികൾ പഠിക്കാനുള്ള അവസരം ഒരുക്കുക. നന്നായി ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ആവശ്യപ്പെടുക. അവരുമായി രക്ഷിതാക്കൾ സമയം ചെലവഴിക്കുക. ശാരീരിക മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികളിൽ അമിത ക്ഷീണവും വിഷാദവും ഉന്മേഷ കുറവും വ്യക്തിത്വ വൈകല്യവും കാണപ്പെടാം. കുട്ടികളുടെ സ്കിൻ നേർത്തതായതിനാൽ മൊബൈലിന്റെ റേഡിയേഷൻ ഇവർക്ക് ദോഷകരമായി ബാധിക്കും. കാഴ്ചയ്ക്കും കേൾവിക്കും ഇത് പ്രശ്നമാണ് ഉണ്ടാക്കും. മൊബൈലിന്റെ നല്ലതും ചീത്തയുമായ വശങ്ങൾ അവരെ പറഞ്ഞ് മനസിലാക്കുക. പുസ്തകങ്ങൾ സമ്മാനമായി നൽകുക. അവർക്കിഷ്ടപെട്ട ഹോബി തെരഞ്ഞെടുക്കാൻ അവരെ സഹായിക്കാം.