Gulf

പ്രവാസികൾക്ക് ലൈസൻസെടുക്കാൻ ഗോൾഡൻ ചാൻസുമായി ദുബായി

യുഎഇയിൽ ഡ്രൈവിങ് ക്ലാസുകൾ അറ്റൻഡ് ചെയ്യാതെ ഡ്രൈവിങ് ലൈസൻസെടുക്കാൻ അവസരം. ദുബായി റോഡ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി ആണ് ഈ സുവർണാവസരം നൽകുന്നത്. ഇതുപ്രകാരം പ്രവാസികൾക്കടക്കം ഡ്രൈവിങ് ലെസൺസ് എടുക്കാതെ റോഡ് ടെസ്റ്റ് മാത്രമെടുത്ത് പുതിയ ലൈസൻസ് നേടാം. ദുബായി ആർടിഎ അം​ഗീകരിക്കാത്ത രാജ്യങ്ങളിൽ നിന്ന് ലൈസൻസുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

ഇതിനായി ദുബായി RTAയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.rta.ae/wps/portal/rta/ae/home/rta-services/service-details?serviceId=3704306 സന്ദർശിക്കുക. ഇതിൽ എമിറേറ്റ്സ് ഐഡി, കാലഹരണ തീയതി, മൊബൈൽ നമ്പർ, രാജ്യം, ലൈസൻസ് വിഭാ​ഗം, ദേശീയത തുടങ്ങിയ വിവരങ്ങൾ പൂരിപ്പിച്ച് ലൈസൻസിനായി അപേക്ഷിക്കാം. രണ്ട് വർഷത്തേക്കാണ് ഡ്രൈവിങ് ലൈസൻസിന്റെ സാധുത. മൊത്തം ചെലവ് ഏതാണ്ട് 2,000 ദിർഹംവരും.

ഇതനുസരിച്ച് ക്ലാസുകളോ ടെസ്റ്റുകളോ എടുക്കാതെ തന്നെ ഡ്രൈവിങ് ലൈസൻസെടുക്കാം. 43 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി നിശ്ചിത ഫീസ് അടച്ച ശേഷം യോഗ്യതയുള്ള അപേക്ഷകർക്ക് തിയറി, റോഡ് ടെസ്റ്റുകൾ നടത്താം.

അൽ അഹ്ലി ഡ്രൈവിംഗ് സെന്റർ, ബെൽഹാസ ഡ്രൈവിംഗ് സെന്റർ, ദുബായ് ഡ്രൈവിംഗ് സെന്റർ, ദുബായ് ഇന്റർനാഷണൽ ഡ്രൈവിംഗ് സെന്റർ (ഡ്രൈവ് ദുബായ്), ഗലാദാരി മോട്ടോർ ഡ്രൈവിംഗ് സെന്റർ, എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, എമിറേറ്റ്സ് ട്രാൻസ്പോർട്ട് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, എക്സലൻസ് ഡ്രൈവിംഗ് സെന്റർ, ബിൻ യാബർ ഡ്രൈവിംഗ് സെന്റർ, ബിൻ യാബർ ഡ്രൈവിംഗ് സെന്റർ, ഇക്കോ-ഡ്രൈവ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് ദുബായിലെ ഡ്രൈവിങ് സ്കൂളുകൾ.