World

പ്രണയിച്ച് തുടങ്ങാം സെെക്കിള്‍ സവാരിയെ

സെെക്കിള്‍ സവാരി ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. പുത്തനൊരു സെെക്കിളിൽ ചെത്തി പൊളിച്ച് നടക്കുന്നത് ചെറുപ്പത്തിൽ ഏതൊരാളുടെയും സ്വപനമായിരിക്കും. പ്രായത്തിന്റെ കൂടെ ട്രെന്റുകളും മാറുമ്പോൾ സെെക്കിളിന്റെ സ്ഥാനത്ത് പൊളിപ്പൻ ബെെക്കും കാറുമൊക്കെയായി മാറും. എന്നാൽ ദിവസം അൽപ്പ നേരം സെെക്കിളിൽ കറങ്ങുന്നത് വലിയൊരു വ്യായാമമാണ്.

ശരീരത്തിന്റെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് സെെക്കിളിംഗ്. ഹൃദയം, പേശികൾ എന്നിവയുടെ ആരോഗ്യത്തിനും അമിത വണ്ണം പോലുള്ള പ്രശ്നങ്ങൾക്കും സെെക്കിളിംഗ് പ്രയോജനപ്പെടുത്താവുന്നതാണ്. ഒരു മണിക്കൂർ സെെക്കിൾ ഓടിക്കുന്നത് ഏകദേശം 400 മുതൽ 1000 വരെ കാലറി കരിച്ചു കളയാൻ സഹായകമാണ്. കൂടാതെ ഇതുമൂലം ശ്വാസകോശങ്ങളിലേക്ക് കൂടുതൽ ഓക്സിജൻ എത്തുകയും ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹം വർധിക്കുകയും ചെയ്യുന്നു. ശ്വാസകോശ ആരോഗ്യത്തിനും, ഹൃദയത്തിന്റെ ആരോഗ്യത്തിനും സെെക്കിള്‍ സവാരി സഹായിക്കുന്നു.

സാധാരണ വ്യായാമ മുറകൾ പോലെ അത്യധ്വാനം ആവശ്യമില്ല എന്നുള്ളതാണ് സെെക്കിളിംഗിന്റെ പ്രത്യേകത. ആസ്വദിച്ച് ചെയ്യാവുന്നതും, വളരെ ഫലപ്രദവുമാണ് സെെക്കളിംഗ്. ശരീരത്തിന് മുഴുവൻ പ്രയോജനം ലഭിക്കുന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. പ്രായ ഭേദമന്യേ ഏവർക്കും ശീലിച്ചു തുടങ്ങാവുന്നതാണ് സെെക്കിളിംഗ്. ശാരീരിക ആരോ
ഗ്യത്തിന് പുറമെ, മാനസികമായും ഉന്മേഷം നൽകുന്ന വ്യായാമമാണ് സെെക്കിളിംഗ്.