Uncategorized

കഞ്ചിക്കോട് കണ്ടെയ്‍നർ നിയന്ത്രണം വിട്ട് മറിഞ്ഞു

പാലക്കാട് കഞ്ചിക്കോട് കണ്ടെയ്‍നർ നിയന്ത്രണം വിട്ട് മറിഞ്ഞു. കെ.എസ്.ആർ.ടി.സി ബസിലും ടൂറിസ്റ്റ് ബസിലും ഇടിച്ച ശേഷമാണ് വാഹനം മറിഞ്ഞത്.

ബസുകളിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.

അപകടത്തെ തുടര്‍ന്ന് കോയമ്പത്തൂർ – പാലക്കാട് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.