UAE

കോവിഡ് വ്യാപനം; ദുബൈയിൽ വീണ്ടും നിയന്ത്രണം

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ദുബൈയിലെ ഹോട്ടലുകളുടെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കി.

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ദുബൈയിലെ ഹോട്ടലുകളുടെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കി. രാത്രി ഒരു മണിക്ക് മുമ്പ് വിനോദപരിപാടികൾ അവസാനിപ്പിക്കണം. യു എ ഇയിൽ ഇന്ന് കോവിഡ് ബാധിച്ച് രണ്ടുപേർ കൂടി മരിച്ചു. 1008 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

ദുബൈയിലെ വിനോദകേന്ദ്രങ്ങൾ, ഹോട്ടലുകൾ സമ്മേളനകേന്ദ്രങ്ങൾ എന്നിവക്ക് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയതായി ഖലീജ് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. വിനോദപരിപാടികൾ രാത്രി ഒന്നിന് ശേഷം തുടരാൻ പാടില്ല. കോമേഴ്സ് ആൻഡ് മാർക്കറ്റിങ് വകുപ്പാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയതെന്ന് റിപോർട്ടിൽ പറയുന്നു. വിനോദ പരിപാടികൾ രാത്രി ഒന്നിന് മുമ്പ് അവസാനിപ്പിക്കുന്നതിന് പുറമെ, റെസ്റ്ററന്റുകളിൽ പുലർച്ചെ മൂന്നിന് ശേഷം പൊതുജനങ്ങൾക്കായി ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യാനും പാടില്ല.