മോട്ടോ ജിപി ഇതിഹാസമായ ഇറ്റാലിയൻ താരം വാലൻ്റിനോ റോസി വിരമിക്കുന്നു. ഈ സീസണിനൊടുവിൽ റേസ് ട്രാക്കിനോട് വിടപറയുമെന്ന് റോസി അറിയിച്ചു. യമഹയുടെ ഡ്രൈവറാണ് 42കാരനായ റോസി. ഇതോടെ 25 വർഷം നീണ്ട കരിയറിനാണ് റോസി വിരാമമിടുന്നത്. 9 തവണ ലോക റേസിങ് ചാമ്പ്യൻ പട്ടം സ്വന്തമാക്കിയ താരം 115 ഗ്രാൻഡ് പ്രീ കിരീടവും സ്വന്തമാക്കി. (Valentino Rossi retire MotoGP)
Related News
ഇന്ത്യക്കെതിരായ പരമ്പര വിജയം; ഏകദിന റാങ്കിങില്‍ നേട്ടമുണ്ടാക്കി ആസ്ട്രേലിയ
ഇന്ത്യയ്ക്കെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര3-2ന് സ്വന്തമാക്കിയതിന് പിന്നാലെ ആസ്ട്രേലിയക്ക് ഏകദിന ടീം റാങ്കിങിലും നേട്ടം. പാകിസ്താനെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്കാണ് കംഗാരുപ്പട ഉയര്‍ന്നത്. അതേസമയം ശ്രീലങ്കയ്ക്കെതിരെ പരമ്പര ജയം 5-0നു സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയും റാങ്കിങില്‍ പോയിന്റ് മെച്ചപ്പെടുത്തി. നിലവില്‍ നാലാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. 112 പോയിന്റാണ്, അത്രയും പോയിന്റുമായി ന്യൂസിലാന്‍ഡ് മൂന്നാം സ്ഥാനത്തുണ്ട്. 123 റേറ്റിംഗ് പോയിന്റുമായി ഇംഗ്ലണ്ട് ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ(120), ന്യൂസിലാണ്ട്(112), ദക്ഷിണാഫ്രിക്ക(112), ഓസ്ട്രേലിയ(103) എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനക്കാര്‍. പാക്കിസ്ഥാന് 102 […]
ഏഷ്യാ കപ്പ്: ഇന്ത്യയ്ക്ക് ടോസ്, നേപ്പാൾ ആദ്യം ബാറ്റ് ചെയ്യും; ബുംറയ്ക്ക് പകരം ഷമി ടീമിൽ
ഏഷ്യാ കപ്പിൽ നേപ്പാളിനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബൗളിംഗ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ ഒരു മാറ്റം. പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് ഷമി ഇന്ത്യന്‍ ഇലവനിലെത്തി. അതേസമയം നേപ്പാളും ടീമിൽ മാറ്റം വരുത്തിയിട്ടുണ്ട്. പാകിസ്താനെതിരായ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും ഒരു മാറ്റമാണ് വരുത്തിയിട്ടുള്ളത്. ആരിഫ് ഷെയ്ഖിന് പകരം ഭീം ഷാർക്കി അവസാന ഇലവനിൽ ഇടം നേടി. India (Playing XI): Rohit Sharma(c), Shubman Gill, […]
മെസിക്കും റോണാള്‍ഡോക്കും ഗോള്‍; ബാഴ്സലോണക്കും യുവന്റസിനും ജയം
സിരീ എയില്‍ യുവന്റസിനും സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്കും ജയം. ലവാന്തയോട് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു ബാഴ്സലോണയെങ്കില് ജിയോനയോട് ആധികാരികമായി യുവന്റസ് ജയിക്കുകയായിരുന്നു. സൂപ്പർ താരം ലയണൽ മെസിയുടെ ഏക ഗോളിലായിരുന്നു ബാഴ്സയുടെ ജയം. യുവന്റസിന് വേണ്ടി റൊണാള്‍ഡോ രണ്ട് ഗോളും ദിബാല ഒരു ഗോളും നേടി. ബാഴ്സ താരങ്ങളുടെ ഗോൾ ശ്രമങ്ങൾ പരാജയപ്പെടുത്തിയ ലവാന്ത ഗോൾ കീപ്പർ അയിതോർ ഫെർണാണ്ടസ് ആയിരുന്നു കളിയിലെ ഹീറോ. ബാഴ്സയുടെ നിരവധി ഗോൾ അവസരങ്ങളാണ് അയിതോർ തട്ടിത്തെറിപ്പിച്ചത്. ഒടുവിൽ 76 ാം മിനിറ്റിൽ […]





