Cricket Sports

ഇന്ത്യക്കെതിരായ പരമ്പര വിജയം; ഏകദിന റാങ്കിങില്‍ നേട്ടമുണ്ടാക്കി ആസ്ട്രേലിയ

ഇന്ത്യയ്ക്കെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര3-2ന് സ്വന്തമാക്കിയതിന് പിന്നാലെ ആസ്ട്രേലിയക്ക് ഏകദിന ടീം റാങ്കിങിലും നേട്ടം. പാകിസ്താനെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്കാണ് കംഗാരുപ്പട ഉയര്‍ന്നത്. അതേസമയം ശ്രീലങ്കയ്ക്കെതിരെ പരമ്പര ജയം 5-0നു സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയും റാങ്കിങില്‍ പോയിന്‍റ് മെച്ചപ്പെടുത്തി.

നിലവില്‍ നാലാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. 112 പോയിന്‍റാണ്, അത്രയും പോയിന്‍റുമായി ന്യൂസിലാന്‍ഡ് മൂന്നാം സ്ഥാനത്തുണ്ട്. 123 റേറ്റിംഗ് പോയിന്റുമായി ഇംഗ്ലണ്ട് ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ(120), ന്യൂസിലാണ്ട്(112), ദക്ഷിണാഫ്രിക്ക(112), ഓസ്ട്രേലിയ(103) എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനക്കാര്‍. പാക്കിസ്ഥാന്‍ 102 പോയിന്റുമായി ആറാം സ്ഥാനത്ത് നിലകൊള്ളുന്നു. ഇന്ത്യക്കിനി ഏകദിന ലോകകപ്പിലാണ് അന്താരാഷ്ട്ര മത്സരങ്ങളുള്ളത്.

അതിനാല്‍ ഏകദിന ലോകകപ്പിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ഒന്നാം സ്ഥാനത്തേക്കുള്ള ഇന്ത്യുടെ പ്രയാണം. അതേസമയം ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.