Football Sports

മെസിക്കും റോണാള്‍ഡോക്കും ഗോള്‍; ബാ​ഴ്സ​ലോ​ണക്കും യുവന്റസിനും ജയം

സിരീ എയില്‍ യുവന്റസിനും സ്പാനിഷ് ലീഗില്‍ ബാഴ്‍സലോണക്കും ജയം. ല​വാ​ന്ത​യോ​ട് ക​ഷ്ടി​ച്ച് ര​ക്ഷ​പെ​ടുകയായിരുന്നു ബാ​ഴ്സ​ലോ​ണയെങ്കില്‍ ജിയോനയോട് ആധികാരികമായി യുവന്റസ് ജയിക്കുകയായിരുന്നു. സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യു​ടെ ഏ​ക ഗോ​ളി​ലാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ ജ​യം. യുവന്റസിന് വേണ്ടി റൊണാള്‍ഡോ രണ്ട് ഗോളും ദിബാല ഒരു ഗോളും നേടി.

https://youtu.be/OPdUKwTrrRI
https://youtube.com/watch?v=OPdUKwTrrRI%3Fautoplay%3D0%26enablejsapi%3D1%26origin%3Dhttps%253A%252F%252Fwww.mediaonetv.in%26widgetid%3D1

ബാഴ്‍സ താരങ്ങളുടെ ഗോ​ൾ ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ല​വാ​ന്ത ഗോ​ൾ കീ​പ്പ​ർ അ​യി​തോ​ർ ഫെ​ർ​ണാ​ണ്ട​സ് ആ​യി​രു​ന്നു ക​ളി​യി​ലെ ഹീ​റോ. ബാ​ഴ്സ​യു​ടെ നി​ര​വ​ധി ഗോ​ൾ അ​വ​സ​ര​ങ്ങ​ളാ​ണ് അ​യി​തോ​ർ ത​ട്ടി​ത്തെ​റി​പ്പി​ച്ച​ത്. ഒ​ടു​വി​ൽ 76 ാം മി​നി​റ്റി​ൽ മെ​സി​യു​ടെ ഷോ​ട്ട് അ​യി​തോറിനെ ​പ​രാജയപ്പെടുത്തിയതോടെ കളി ബാഴ്‍സയുടെ കൈയ്യിലായി.