Sports

രോഹിത് ശര്‍മ ഉള്‍പ്പെടെ നാലു പേര്‍ക്ക് ഖേൽരത്‌ന പുരസ്കാരത്തിന് ശിപാർശ

മലയാളിയായ അത്‌ലറ്റിക്സ് താരം പി.യു ചിത്ര സാധ്യത പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും അന്തിമ പട്ടികയിൽ സ്ഥാനം ലഭിച്ചില്ല.

ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരത്തിന് ശിപാർശ. ഗുസ്തി താരം വിനേഷ് ഫോഗാട്ട്‌, ടേബിൾ ടെന്നിസ് താരം മാണിക്ക ബാത്ര, പരാലിമ്പിക് ഹൈജംപ് താരം മാരിയപ്പൻ തങ്കവേലു എന്നിവരാണ്ഖേൽരത്‌ന പുരസ്കാരത്തിന് ശിപാർശ ചെയ്ത മറ്റു താരങ്ങള്‍.

29 താരങ്ങളെ അർജുന പുരസ്കാരത്തിനും സമിതി ശിപാർശ ചെയ്തു. മലയാളിയായ അത്‌ലറ്റിക്സ് താരം പി.യു ചിത്ര സാധ്യത പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും അന്തിമ പട്ടികയിൽ സ്ഥാനം ലഭിച്ചില്ല. ധ്യാൻചന്ദ് പുരസ്കാരത്തിന് മലയാളിയായ ജിൻസി ഫിലിപ്പിനെ ശിപാർശ ചെയ്തിട്ടുണ്ട്.

പുരസ്കാര നിർണയ സമിതി ശിപാർശ കേന്ദ്ര കായിക മന്ത്രാലയത്തിന് കൈമാറി. മന്ത്രാലയം അനുമതി നൽകുന്നതോടെ തീരുമാനം ഔദ്യോഗികമാകും.