Cricket Sports

ര​ഞ്ജി​ ട്രോ​ഫി മത്സരം​:​ ​കേ​ര​ള​ത്തി​ന് ​പരാജയം

രാ​ജ​സ്ഥാ​നെ​തിരായ ര​ഞ്ജി​ ​ട്രോ​ഫി​ ​മ​ത്സ​ര​ത്തി​ല്‍​ ​കേ​ര​ള​ത്തി​ന് ​ക​ന​ത്ത​ ​തോ​ല്‍​വി.​ ഇ​ന്നിം​ഗ്സി​നും 96 റ​ണ്‍​സി​നു​മാ​ണ് കേ​ര​ളം തോ​റ്റ​ത്. ഇ​തോ​ടെ കേ​ര​ള​ത്തി​ന്‍റെ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ സാ​ധ്യ​ത അ​സ്ത​മി​ച്ചു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ആദ്യ ഇന്നിങ്‌സില്‍ 90ന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ 268 റണ്‍സ് നേടി. 178 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് സന്ദര്‍ശകര്‍ നേടിയത്. പിന്നാലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച കേരളം 82ന് പുറത്താവുകയായിരുന്നു. കേ​ര​ള​ത്തി​ന്‍റെ രോ​ഹ​ന്‍ എ​സ്. കു​ന്നു​മ്മ​ല്‍ പ​രി​ക്ക് മൂ​ലം ബാ​റ്റിം​ഗി​നെ​ത്തി​യി​ല്ല. ആ​റ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ശു​ഭം ശ​ര്‍​മ​യാ​ണ് കേ​ര​ള​ത്തെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ലും ത​ക​ര്‍​ത്ത​ത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ശ​ര്‍​മ മ​ത്സ​ര​ത്തി​ല്‍ 11 വി​ക്ക​റ്റു​ക​ള്‍ കൊ​യ്ത് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ചാ​യി.