Association Pravasi Switzerland

ശ്രീമതി മോളി പറമ്പേട്ട് സംഘടനയുടെ ആദ്യ വനിതാ ചെയർപേഴ്‌സണായി വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രോവിൻസിനു പുതിയ ഭരണസമിതി

വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രോവിൻസ് 2022-2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു ചെയർപേഴ്‌സണായി മോളി പറമ്പേട്ടും പ്രസിഡണ്ടായി സുനിൽ ജോസഫും സെക്രട്ടറിയായി ബെൻ ഫിലിപ്പും ട്രഷററായി ജിജി ആന്റണിയും തെരഞ്ഞെടുക്കപ്പെട്ടു.

ഡിസംബർ പതിനൊന്നാം തീയതി സൂറിച്ച് റാഫ്സിൽ വെച്ച് നടത്തിയ ജനറൽബോഡി യോഗത്തിൽ സീനിയർ എക്സിക്യൂട്ടീവ് മെമ്പറും ചീഫ് ഇലക്ഷൻ കമ്മീഷണർ ആയി നിയമിക്കപ്പെട്ട ശ്രീ പാപ്പച്ചൻ വെട്ടിക്കലിന്റെ മേൽനോട്ടത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.WMC സ്വിസ്സ് പ്രൊവിൻസിന്റെ 26 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ചെയർപേഴ്സൺ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപെടുന്നത്.

ഈ വർഷത്തെ WMC സ്വിസ്സ് പ്രൊവിൻസിന്റെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുവാൻ പ്രസിഡണ്ട് സുനിൽ ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ചെയർമാൻ ജോണി ചിറ്റക്കാട്ട് ഏവർക്കും സ്വാഗതം ആശംസിക്കുകയും സെക്രട്ടറി മിനി ബോസ് റിപ്പോർട്ട് അവതരിപ്പിക്കുകയും തുടർന്ന് പ്രസിഡണ്ട് സുനിൽ ജോസഫ് കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ട്രഷറർ ജിജി ആന്റണി കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു

തുടർന്ന് നടന്ന ചർച്ചയിൽ 2021 വർഷം വേൾഡ് മലയാളി കൗൺസിൽ പ്രൊവിൻസ് നടത്തിയ വിവിധ പ്രോഗ്രാമുകൾ യോഗം വിലയിരുത്തി മികച്ച പ്രവർത്തനം കാഴ്ചവച്ച ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ഇക്കാലയളവിൽ സംഘടനയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച വിമൻസ് ഫോറം ഉൾപ്പടെ മറ്റ് അംഗങ്ങളെയും പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.

2021 നവംബർ 13 റാഫ്സിൽ വച്ച് നടത്തിയ കേരളപിറവി സല്യൂട്ട് ദി വാരിയർ ആഘോഷങ്ങൾ വൻ വിജയമാക്കിത്തീർത്ത എല്ലാവർക്കും പ്രത്യേകം അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു കൊണ്ട് സ്നേഹവിരുന്ന് ശേഷം യോഗം സമംഗളം പര്യവസാനിച്ചു