Association Pravasi Switzerland

സ്വിസ്സ്- കേരളാ വനിതാ ഫോറം ബാർബെക്യൂ കുടുംബ കൂട്ടായ്മ ആഘോഷിച്ചു.

സ്വിസ്സ്-കേരളാ വനിതാ ഫോറം കഴിഞ്ഞ June 15 ന് ആൾഷ് വിൽ ഡ്യൂറൻമാറ്റ് പാർക്കിൽ വച്ച് കുടുംബ കൂട്ടായ്മ ആഘോഷിച്ചു. സ്‌നേഹത്തിന് പ്രതിബിംബിക്കാന്‍ ചില കണ്ണാടികള്‍ വേണം. സൗഹൃദത്തിന് ഒരുമിച്ചിരിക്കാന്‍ ചില വേദികള്‍വേണം.
കുടുംബബന്ധങ്ങള്‍ക്ക് ഒത്തു ചേരാൻ ചില അവസരങ്ങൾ വേണം. ബാർബെക്യൂ പോലുള്ള ഒത്തുചേരലുകൾ ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്.

നിരവധി രുചികരമായ വിഭവങ്ങൾെ കൊണ്ടും, ഉല്ലാസ പ്രധമായ വിനോദങ്ങൾ കൊണ്ടും മനോഹരമായ ഒരു ദിനമായി മാറി ഈ ബാർബെക്യൂ.

റിപ്പോർട്ട് – ആനിമരിയ സിറിയക്
ഫോട്ടോസ് – പ്രീയ ജോസഫ്