Association Pravasi Switzerland

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശാലോം ഫെസ്റ്റിവൽ ജൂൺ 16 ,17 ,18 തിയതികളിൽ സ്വിറ്റസർലണ്ടിൽ

വരുവിന്‍, കര്‍ത്താവിന്റെ പ്രവൃത്തികള്‍ കാണുവിന്‍ (സങ്കീർത്തനം 46:8)

ശാലോം ശുശ്രൂഷകർ അണിയിച്ചൊരുക്കുന്ന ത്രിദിന ആത്മീയ ശുശ്രൂഷ “ശാലോം ഫെസ്റ്റിവൽ” ഒരിക്കൽ കൂടി സ്വിറ്റസർലണ്ടിൽ യാഥാർഥ്യമാകുന്നു . നീണ്ട ആറു വർഷത്തെ കാത്തിരിപ്പിനുശേഷം ആത്‌മീയ അരൂപിയിൽ ശാലോം ഫെസ്റ്റിവൽ ഈ വര്ഷം വീണ്ടും ഒരിക്കൽക്കൂടി യാഥാർഥ്യമാകുകയാണ് . ഇതിനു മുൻപ് 2016 ലായിരുന്നു ശാലോം ഫെസ്റ്റിവൽ സ്വിറ്റസർലണ്ടിൽ നടത്തപ്പെട്ടത് ..ഈ വർഷം ജൂൺ 16 ,17 ,18 തിയതികളിലാണ് ശാലോം ഫെസ്റ്റിവൽ 2023 നടത്തപ്പെടുന്നത്

സോഫിങേൻ അടുത്തുള്ള Strengelbach St.Marian Church ലാണ് ഇത്തവണ ശാലോം ഫെസ്റ്റിവൽ നടക്കുക. ഓസ്റ്റ്രിയ , ജർമ്മനി , സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പങ്കെടുക്കാൻ വേണ്ട വിധത്തിലാണ് മൂന്നു ദിവസത്തെ ഫെസ്റ്റിവൽ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ യാണ് ശുശ്രൂഷകൾ നടക്കുക.

ശാലോം ജർമൻ ശുശ്രൂഷകളുടെ സ്പിരിച്വൽ ഡയറക്‌ടർ ഫാദർ സാജൻ വട്ടക്കാട്ട്, ശാലോം മീഡിയ സ്പിരിച്വൽ ഡയറക്‌ടർ ഫാദർ റോയി പാലാട്ടി, ഫാദർ ജിൽറ്റോ ജോർജ് , ബ്രദർ തോമസ് കുമളി എന്നിവർ വചന ശുശ്രൂഷകൾ നയിക്കും.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫ്ലയറിൽ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്. ഇതിലേക്കായി നിങ്ങളുടെ അവധി ദിവസങ്ങൾ വേണ്ടവിധം ക്രമീകരിക്കുകയും പരമാവധി ആളുകളെ പങ്കെടുപ്പിക്കാൻ ശ്രമിക്കുകയും ചെയ്യണമെന്ന് ശാലോം മീഡിയ നാഷണൽ കോഓർഡിനേറ്റർ ശ്രീ ജോർജ് നടുവത്തേട്ട് വിശ്വാസ സമൂഹത്തിനോട് അഭ്യർത്ഥിച്ചു . .