Cultural Pravasi Switzerland

മുക്കാടൻ ക്രിയേഷൻസിന്റെ പുതിയ ക്രിസ്തീയ ഗാനം “ഉന്നതനെ മഹോന്നതനെ ” റിലീസ് ചെയ്‌തു

ക്രിസ്ത്യൻ സംഗീത ലോകത്ത് അനുഗ്രഹ സാന്നിധ്യമായി നിരവധി ഗാനങ്ങൾ സമൂഹത്തിനർപ്പിച്ച മുക്കാടൻ ക്രിയേഷൻസിന്റെ ഏറ്റവും പുതിയ ഗാനമായ “ഉന്നതനെ മഹോന്നതനെ” ഇന്ന് സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു .

ക്രിസ്തീയ സംഗീതം ലോകം മുഴുവനും സ്നേഹം കൊണ്ടു മൂടുന്നു .വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത വികാരങ്ങളുടെ ഹൃദയാഴങ്ങളുടെ പ്രതിഫലനമാണ് ക്രിസ്തീയ ഗാനങ്ങൾ …കർത്താവിന്റെ മഹത്വം അനുഭവിക്കാനും ആസ്വദിക്കനും കഴിയുന്ന ഒരു ഗാനമാണ് ഉന്നതനെ മഹോന്നതനെ എന്ന ഗാനം .

ഗായകനും സംഗീത രചയിതാവുമായ ശ്രീ ബെന്നി മുക്കാടൻ രചനയും സംഗീതവും നൽകിയ ഈ ഗാനം പ്രശസ്‌ത ഗായകനായ ശ്രീ ബിജു നാരായണൻ ആലപിച്ചത് അതീവ ഹൃദ്യമായി തോന്നി. മുഖത്തെ തീക്ഷ്ണതയും കണ്ണുകളിലെ തിളക്കവും സ്വരമാധുര്യവും ചേർന്നപ്പോൾ അത് മറ്റൊരു തലത്തിലേക്കുയർന്നപോലെ. താൻ പാടുന്ന വരികളുടെ അർത്ഥം മനസ്സിലാക്കി ആ വരികളുടെ ശക്തി മനസ്സിലാക്കിക്കൊണ്ടുള്ള ആലാപനം കേൾക്കുന്ന ഹൃദയങ്ങളെയും സമാധാനത്താലും ആശ്വാസത്താലും നിറയ്ക്കുന്നു.

Music & Lyrics: Benny Mukkadan
Vocal: Bijunarayanan
Orchestration: Jayaprakash
Violin: Herald Antony | Francis Xavier | Francis Sebastian | Gliptson Manuel | Josekutty
Tabala: Anandan P.K
Flute: Biju K.Kottayam
Mixing & Mastering: Joseph Shibu
Voice Recording Studio: K7 Ernakulam
Produced by: Benny Mukkadan

LYRICS:
ഉന്നതനെ മഹോന്നതനെ
സർവ്വവുമേ നീ എന്നെന്നുമേ
നിന്നെ നമിക്കാൻ നിന്നെ സ്തുതിക്കാൻ
കഴിവുകളേകണെ തമ്പുരാനേ (ഉന്നതനെ മഹോന്നതനെ)

ജീവിതത്തിൽ ഉയർച്ചകളിൽ എന്നും
നിന്നെ മറന്നുഞാൻ യാത്ര ചെയ്‌തു
എന്നിലെ ബന്ധനങ്ങൾ മാറ്റിടുവാൻ
എന്നെന്നും സ്തുതിക്കുവാൻ വരമേകണേ (ഉന്നതനനെ മഹോന്നതനെ)

ഈ യാത്രയിൽ എന്നും താങ്ങായ് തണലായി
എത്ത്രമേൽ സ്നേഹമായ്‌ നീ കൂടിവന്നു
നിൻതിരു മുറിപാടിൽ അലിഞ്ഞുചേരാൻ
അനുഗമിച്ചീടുവാൻ മനസ്സാകണേ (ഉന്നതനെ മഹോന്നതനെ)