Cultural Pravasi Switzerland

ക്രിസ്മസിനോടനുബന്ധിച് സ്വിറ്റസർലണ്ടിൽ വിവിധ ഭാഷകളിൽ അഡ്വൻറ് ഗാന ശുശ്രൂഷ സംഘടിപ്പിക്കപ്പെട്ടു.

സ്വിട്സര്ലണ്ടിലേ ആറാവ് പ്രവിശ്യയിലുള്ള സൂർ ഹോളിസ്പിരിറ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ, ഈ വർഷത്തെ ക്രിസ്തുമസ് ഒരുക്കങ്ങളുടെ ഭാഗമായി, അഡ്വൻറ് ഗാന ശുശ്രൂഷ സംഘടിപ്പിക്കപ്പെട്ടു. ഡിസംബർ 3 വെള്ളിയാഴ്ച, വൈകുന്നേരം 6.30 ആയിരുന്നു വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗായകസന്ഘങ്ങൾ വിത്യസ്ത ഭാഷകളിൽ ക്രിസ്തുമസ് ഗാനങ്ങൾ ആലപിച്ചത്.

അൽബേനിയൻ, ജർമ്മൻ, ഇറ്റാലിയൻ, മലയാളം, പോർച്ചുഗീസ്, സ്വിസ്-ജർമൻ, സ്പാനിഷ് എന്നീ ഭാഷകളിൽ ആലപിക്കപ്പെട്ട ഗാനങ്ങൾക്ക് ആസ്വാദകരുടെ വലിയ സ്വീകരണമാണ് ലഭിച്ചത്. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ പരിപാടിയിൽ പള്ളിയിൽ എത്തിയവർക്ക് പുറമെ പ്രദേശവാസികൾക്കായി ലൈവ് സ്റ്റ്രീമിങ്ങും ഒരുക്കിയിരുന്നു. ആഗമന കാലത്തെ വരവേൽക്കുവാൻ വിപുലമായ ഒരുക്കങ്ങളോടെയാണ് ഗാന ശുശ്രൂഷ സംഘടിപ്പിക്കപ്പെട്ടത്. ഈ പരിപാടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്രിസ്തീയ വിശ്വാസികളെ ഒരുമിച്ചു ചേർക്കുന്നതിന്റെ പ്രതിഫലനമാണെന്നു പരിപാടിക്ക് നേതൃത്വം നൽകിയ ഡൊറോട്ട ജോൻസക് അഭിപ്രായപ്പെട്ടു.

ആറാവ് മലയാളി കാത്തലിക് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു “ദൈവം പിറക്കുന്നു” എന്ന ഗാനവുമായി ടീന വെള്ളാപ്പള്ളിൽ, ഓമന കൊഴിമണ്ണിൽ, സാമുവേൽ കണ്ണൂക്കാടൻ, ആഷ ചെല്ലക്കുടം, ഷാജി കൊഴിമണ്ണിൽ, ജോർജ് നടുവത്തേട്ട്, ബോബൻ വെള്ളാപ്പള്ളിൽ എന്നിവർ പങ്കെടുത്തു.