Association Europe Pravasi Switzerland

ഇൻഡോ സ്വിസ്സ് സ്പോർട്സ് ക്ലബ് ഒരുക്കുന്ന ഇൻഡോർ ഗെയിംസ് ഏപ്രിൽ പതിമൂന്നിന് സൂറിച്ചിൽ

സ്വിറ്റസർലണ്ടിലെ പ്രമുഖ സ്പോർട്സ് സംഘടനയായ ഇൻഡോ സ്വിസ്സ് സ്പോർട്സ് ക്ലബ് ഒരുക്കുന്ന ഇൻഡോർ ഗെയിംസ് ഏപ്രിൽ പതിമൂന്നിന് സൂറിച്ചിലെ ഡിയറ്റികോണിൽ.

 ബുദ്ധിയും തന്ത്രവും ഭാഗ്യവും തമ്മില്‍ ഏറ്റുമുട്ടുന്ന ചീട്ടുകളി മത്സരങ്ങൾ ,ചെസ്സ് ,കാരംസ് ,പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി പെയിന്റിംഗ് മത്സരങ്ങൾ കൂടാതെ യുവജനങ്ങൾക്കും , മുതിർന്നവർക്കുമായി ആകർഷക മത്സരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്യും. മത്സരാര്‍ത്ഥികള്‍ ഗെയിമ്സിൽ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ ആയിരിക്കണം. ഉച്ചക്ക് പന്ത്രണ്ടുമണിയോടെ രെജിസ്ട്രേഷൻ ക്ലോസ് ചെയ്യും .ഈ വാശിയേറിയ മത്സരത്തിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു ഏപ്രിൽ 23 നു രാവിലെ പത്ത് മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. യുവാക്കള്‍ക്ക് വേണ്ടിയുള്ള ടേബിള്‍ ഫുട്‌ബോളാണ് ഈ വര്‍ഷത്തെ പ്രത്യേകതയെന്ന് ഭാരവാഹികള്‍ അറിയിച്ചു.