Pravasi Switzerland

സ്വിസ് മലയാളികൾക്ക് വേദനകൾ നൽകി എല്ലാവര്ക്കും പ്രിയങ്കരിയായ ശ്രീമതി ട്രീസാ ബാബു വേതാനി വിടപറഞ്ഞു ..

സ്വിസ്സ് മലയാളികളെയെല്ലാം വളരെ ദുഖത്തിലാഴ്ത്തികൊണ്ടു ശ്രീ ബാബു വേതാനിയുടെ സഹധർമ്മിണി നമ്മുടെ എല്ലാം പ്രിയപ്പെട്ട സഹോദരി ട്രീസ ബാബു നിര്യാതയായി .. ചികിത്സയിലായിരുന്ന ട്രീസാ ഇന്നലെ രാത്രി സ്വിസ്സ് സമയം പത്തുമണിക്ക് സൂറിച്ചിലെ സ്വവസതിയിൽ വെച്ചാണ് നമ്മളിൽ നിന്നും വിടപറഞ്ഞത്..

ഒരിക്കൽ പരിചയപ്പെട്ടവർ ഒരിയ്ക്കലും മറക്കാത്ത അപൂർവ്വ വ്യക്തിത്വത്തിനുടമയും .. എല്ലാവരോടും ചിരിച്ച് വളരെ സ്നേഹപൂർവ്വം പെരുമാറിയിരുന്ന ഒരു ഉത്തമ കുടുംബിനിയായിരുന്നു പ്രിയ ട്രീസ … അകാലത്തിൽ നമ്മെയെല്ലാം കണ്ണീരിലാഴ്ത്തി വേർപിരിഞ്ഞ ട്രീസ്സക്ക് വേദനയോടെ പ്രണാമം , കുടുംബാംഗങ്ങൾക്കു ഈ വിഷമാവസ്ഥ തരംണം ചെയ്യാനുള്ള ആത്മധൈര്യം ലഭിക്കട്ടെയെന്നു ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു ..

കൂത്താട്ടുകുളം ,മുത്തോലപുരം പായിക്കാട്ട് കുടുംബാഗമാണ് ട്രീസ .ബാസൽ നിവാസിയായ ജോസ് പായിക്കാട്ട് സഹോദരനും ബാസൽ നിവാസിയായിരുന്ന പരേതയായ മേരി പുഞ്ചാക്കുന്നേൽ സഹോദരിയുമാണ് ..

പരേതയുടെ വേർപാടിൽ സ്വിറ്റസർലണ്ടിലെ സാമൂഹിക സാംസ്‌കാരിക സംഘടനകൾ ആദരാജ്ഞലികൾ അർപ്പിച്ചു

ട്രീസയെ സന്ദര്ശിക്കുന്നതിനുള്ള വിവരങ്ങളും .സംസ്കാരകർമ്മങ്ങളുടെ വിവരണങ്ങളും ഉടനെ അറിയിക്കുന്നതാണ് …