Association Europe Pravasi Switzerland

സ്വിറ്റ്‌സർലാൻഡിലെ ലൈറ്റ് ഇൻ ലൈഫിന്റെ ചാരിറ്റി പ്രൊജക്ടായ മിസോറാമിലെ സ്‌കൂൾ നിർമ്മാണത്തിനു ഇന്ന് തുടക്കമിട്ടു .

കോവിഡ് മഹാമാരി ലോകമെമ്പാടും ജീവിത സാഹചര്യങ്ങൾക്ക് ഭീഷണി ഉയർത്തുമ്പോഴും, ഏറ്റെടുത്ത സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതികൾ സമയ ബന്ധിതമായി നടപ്പാക്കുകയാണ് സ്വിട്സർലന്റിലെ ജീവകാരുണ്യ സംഘടനയായ LIGHT in LIFE. അടിസ്ഥാന – ഉപരി വിദ്യാഭ്യാസ മേഖലകളിൽ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി, ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ ആസാം, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ മൂന്നു സ്‌കൂളുകൾ സംഘടന വഴി നിർമ്മാണം പൂര്‍ത്തിയാക്കിയിരുന്നു. ഇന്ത്യ 75-ാം സ്വാതന്ത്രദിനം ആഘോഷിക്കുന്ന വേളയിൽ, മിസോറാമിലെ ലെങ്ഗുപിയിൽ ( LENGUPI ) ലൈറ്റ് ഇൻ ലൈഫിന്റെ നാലാമത്തെ സ്‌കൂളിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. ആഗസ്ത് 15 നു പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയും സെപ്റ്റംബർ 15 നു തറക്കല്ലു സ്ഥാപിക്കുകയും ചെയ്യും. മുൻപദ്ധതികളിലേതു പോലെ തന്നെ MSFS ന്റെ സഹകരണത്തോടെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് FAsCE India യുടെ ഡയറക്ടർ Rev.Dr. സജി ജോർജ് നേതൃത്വം നൽകും. രണ്ടു നിലകളിലായി 12 ക്ലാസ് മുറികളും മറ്റു അനുബന്ധ സൗകര്യങ്ങളുമുള്ള സ്‌കൂളിന് 168 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പകുതി തുക വഹിക്കുന്ന ലൈറ്റ് ഇൻ ലൈഫ് ആദ്യ ഗഡുവായി 40 ലക്ഷം രൂപ കൈമാറി.

ലൈറ്റ് ഇൻ ലൈഫ്, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന , കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയായ “LIGHT 4 CHILD” വലിയ കാര്യക്ഷമതയോടെ മുന്നേറുകയാണ്. ഈവർഷം, 210 കുട്ടികൾക്കാണ് ഈ പദ്ധതികൊണ്ട് പ്രയോജനം ലഭിക്കുന്നത്. ഇതിലേക്കായി LIGHT in LIFE, 32 ലക്ഷം രൂപയുടെ ചെക്ക് ഫെയ്‌സ് ഇന്ത്യക്കു ( FAsCE India) കൈമാറി.

(ചിത്രങ്ങൾ: അരുണാചൽ പ്രദേശിൽ നിർമ്മാണം പൂർത്തിയായ സ്‌കൂൾ കെട്ടിടവും, മിസോറാമിൽ പുതിയതായി നിർമ്മിക്കുന്ന സ്‌കൂളിന്റെ രേഖാ ചിത്രവും. )

REPORTED BY –

George Naduvthettu

PRO, LGHT in LIFE