Association Europe Pravasi Switzerland

രജത ജൂബിലിയിലേക്കു പ്രവേശിക്കുന്ന സ്വിറ്റസർലണ്ടിലെ കലാസാംസ്കാരിക സംഘടനയായ കേളിക്ക് നവസാരഥികൾ

സ്വിറ്റ്സർലാൻഡിലെ പ്രവാസി ഭാരതീയരുടെ ഏറ്റവും വലിയ സംഘടനയാണ് കേളി. 1998 ൽ ആരംഭിച്ച കലാ സാമൂഹ്യ സാംസ്‌കാരിക സംഘടനയിൽ രണ്ട് വർഷം കൂടുമ്പോഴാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. കലയും, കാരുണ്യവും സംയോജിപ്പിച്ച് സാമുഹ്യസേവനം പ്രധാന ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേളി, ആരംഭം മുതൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുന്നു. രണ്ടര പതിറ്റാണ്ടിനിടയിൽ കോടികളുടെ കാരുണ്യ സേവനമാണ് കേരളത്തിനായി കേളി ചെയ്തത്.

2021 ഡിസംബർ 4 ന് പ്രസിഡന്റ് ശ്രീ ജോസ് വെളിയത്തിന്റെ അധ്യക്ഷതയിൽ സൂറിച്ചിലെ ഹിർഷൻ ഹാളിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി ശ്രീ ബിനു വാളിപ്ലാക്കൽ കഴിഞ്ഞ രണ്ട് വർഷത്തെ വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ട്രഷറർ ശ്രീ ഷാജി കൊട്ടാരത്തിൽ സാമ്പത്തിക റിപ്പോർട്ടു അവതരിപ്പിച്ചു. കോവിഡ് മഹാമാരിക്കിടയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ചെയ്യുവാൻ സംഘടനയ്ക്ക് സാധിച്ചതായി യോഗം ഒന്നടങ്കം വിലയിരുത്തി.

കേളിയുടെ അഭിമാന പ്രോജക്റ്റ് Kinder 4 Kinder സമാഹരിച്ച തുകയിൽ നിന്നും 2021 ൽ 46,000 സ്വിസ്സ് ഫ്രാങ്ക് കേരളത്തിലെ കുട്ടികളുടെ ഉന്നമനത്തിനായി ചെലവഴിച്ചതായി K4K ചെയർ പേഴ്‌സൺ കുമാരി ഷെറിൻ പറങ്കിമാലിൽ തയ്യാറാക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

സ്വിറ്റ്‌സർലൻഡിൽ കലാസംസ്കാരിക സേവനരംഗത്തു ഏറ്റവും കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റിയ പ്രമുഖ സംഘടനയായ കേളി സിൽവൽ ജൂബിലി ആഘോഷിക്കുവാൻ തയ്യാറെടുക്കുമ്പോൾ സംഘടനയെ പുതിയ യുഗത്തിലേയ്ക്ക് നയിക്കുവാൻ നവ നേതൃത്വം ചുമതലയേറ്റു. 2023 ൽ സ്വിസ്സ് മണ്ണിൽ കാൽ നൂറ്റാണ്ട് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ സംഘടനയായ കേളിയെ നയിക്കാൻ സ്വിസ്സ് സംഘടനാ പ്രവർത്തന രംഗത്ത് പ്രാവീണ്യം തെളിയിച്ച മികച്ച സംഘാടകനായ ശ്രീ റ്റോമി വിരുത്തിയേലിനെ പ്രസിഡന്റായും, സെക്രട്ടറിയായി ശ്രി ബിനു വാളിപ്ലാക്കൽ, ട്രഷറായി ശ്രീ ബിജു ഊക്കൻ, വൈസ് പ്രഡിഡന്റായി ശ്രീ ടോം കുളങ്ങര, ജോയിന്റ് സെക്രട്ടറിയായി ശ്രീ ജെയിംസ് സേവ്യർ, P.R.O.ആയി ശ്രീ ജോയി വെള്ളൂക്കുന്നേൽ, പ്രോഗ്രാം ഓർഗനൈസറായി ശ്രീ ജോൺസൻ അബ്രാഹം,ആർട്സ് സെക്രട്ടറിയായി ശ്രീ ബേബി ചാലക്കൽ, സോഷ്യൽ സർവീസ് കോർഡിനേറ്ററായി ശ്രീ പയസ് പാലത്രകടവിൽ എന്നിവരേയും
എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് ശ്രീമതി ജെനി മുണ്ടിയാനി, ശ്രീ ജോൺ താമരശ്ശേരിൽ, ശ്രീ ജോസ് കോയിത്തറ, ശ്രീ അനീഷ്‌ മുണ്ടിയാനി, ശ്രീ നിക്സൺ നിലവൂർ, ശ്രീ സുജീഷ് സുരേന്ദ്രൻ എന്നിവരേയും പൊതുയോഗം ഐകകണ്ഠേന തെരെഞ്ഞെടുത്തു.

മനുഷ്യർ പരസ്പരം ദയാവായ്പോടും കാരുണ്യത്തോടും കൂടി സഹവർത്തിക്കുമ്പോഴാണ് സമൂഹവും സംസ്കാരവും പൂർണ്ണത പ്രാപിക്കുന്നത്. പരിമിതിയുടേയും പരാധീനതയുടേയും നടുക്കടലിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ഈ മഹാമാരി കാലഘട്ടത്തിൽ മുൻ കാലങ്ങളിലേതുപോലെ തന്നെ കേളിയുടെ സഹായം എത്തിക്കേണ്ടവരിൽ നേരിട്ട് എത്തിക്കുമെന്ന് ശ്രീ റ്റോമി വിരുത്തിയേൽ പ്രസ്താവിച്ചു.
കേളിയുടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് കേളിയെ ഉയരങ്ങളിലേക്ക് നയിക്കുവാൻ പുതിയ കമ്മറ്റിക്ക് സാധിക്കട്ടെയെന്നു മുൻ പ്രസിഡന്റ് ശ്രീ ജോസ് വെളിയത്തു ആശംസിച്ചു.


Report by – Joy Vellookunnel
PRO Keli · An Indo-Swiss Socio – Cultural Organization in Switzerland