Association Pravasi Switzerland

ഭാരതീയ കലാലയം കലോത്സവവേദിയിൽ കലാ വിരുന്നൊരുക്കുവാൻ എത്തിച്ചേർന്ന കലാകാരന്മാർക്ക് സ്വീകരണമൊരുക്കി സംഘാടകർ .

സ്വിറ്റസർലണ്ടിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ഭാരതീയ കലാലയം ആഘോഷിക്കുന്ന കലോത്സവത്തിന് നിറമേകുവാൻ സൂറിച് എയർപോർട്ടിൽ എത്തിച്ചേർന്ന ഗായകൻ കെ സ് ഹരിശങ്കറിനും ,ഗായിക ദിവ്യ എസ് മേനോനും ,കീബോർഡിസ്റ്റിനും , വിയന്നയിൽനിന്നുള്ള ,സ്വിറ്റ്സർലൻഡ് മലയാളികൾക്ക് സുപരിചതനായ നാടകരചയിതാവ് ശ്രീ ജാക്സൺ പുല്ലേലിക്കും സൂറിക് എയർപോർട്ടിൽ സംഘാടകർ സ്‌നേഹോഷ്മളമായ സ്വീകരണമൊരുക്കി .ചെയർ പേഴ്‌സൺ മേഴ്‌സി പാറശേരി ,,സെക്രട്ടറി സിജി ,ട്രഷറർ സാബു പുല്ലേലി ,പ്രോഗ്രാം കോഓർഡിനേറ്റർ റോഹൻ ,പി ആർ ഓ പോളി മണവാളൻ കൂടാതെ സംഘടനാ ഏക്ക്സിക്കൂട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു .

മലയാളികളുടെ മനസില്‍ സംഗീതത്തിന്‍റെ നിലാവു പരത്തിയ ശബ്ദത്തിന്‍റെ ഉടമയായ ഹരിശങ്കർ ,തന്റെ സ്വതസിദ്ധമായ സ്വരമാധുരിയുമായും ,ആരെയും ആകര്‍ഷിക്കുന്ന ശബ്ദത്തിലൂടെ മലയാളികളുടെ മനസില്‍ കൂടു കൂട്ടിയ ദിവ്യ എസ് മേനോനും ശനിയാഴ്ച കലോത്സവ വേദിയിലെത്തുമ്പോൾ സ്വിസ്സ് മലയാളികൾക്ക് തികച്ചും വേറിട്ട ഒരു സംഗീതവിരുന്നായിരിക്കും സമ്മാനിക്കുക .കൂടാതെ ജാക്സൺ പുല്ലേലി ഒരുക്കുന്ന രാഷ്ട്രപിതാവിന് പ്രണാമം അർപ്പിച്ചു ഒരുക്കുന്ന മഹാത്മാ വേദിയിലെത്തും കൂടാതെ രണ്ടാം തലമുറയിലെ മേഖാ മാടൻ സ്വിസ്സിലെ കലാപ്രതിഭകളിലൂടെ നൃത്ത വിന്ന്യാസങ്ങളുമായി വേദിയിലെത്തുന്നു ….ഈ നൃത്ത സംഗീതവിരുന്നിലേക്കു എല്ലാ കലാസ്നേഹികളെയും ഭാരവാഹികൾ ഊസ്റ്ററിലേക്ക് ക്ഷണിക്കുന്നു .

കലോത്സവത്തിനോടനുബന്ധിച്ചു നടത്തുന്ന കലാമത്സരങ്ങൾ നാലാം തിയതി രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കുമെന്നും പൊതുപരിപാടികൾ ഉച്ചകഴിഞ്ഞു നാലുമണിക്ക് ആരംഭിക്കുമെന്നും സംഘാടകർ അറിയിച്ചു …