Association Pravasi Switzerland

ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് വാർത്താ ബുള്ളറ്റിനു പ്രേക്ഷകരിൽ നിന്നും വൻ സ്വീകാര്യത…

സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ കൂട്ടായ്മ ആയ ഹലോ ഫ്രെണ്ട്സ് സ്വിറ്റ്സർലൻഡ് 2020 മാർച്ച് മാസം തുടക്കമിട്ട ന്യൂസ് ബുള്ളറ്റിന് വലിയ സ്വികാര്യതയാണ് സ്വിസ്സ് മലയാളി സമൂഹത്തിൽ നിന്നും ഉണ്ടായത്. സ്വിറ്റ്സർലണ്ടിലെ നേരുള്ള ശബ്ദമായി എല്ലാ മാസാദ്യ ഞായറാഴ്ചയാണ് വാർത്താ ബുള്ളറ്റിൻ യൂട്യൂബിലൂടെയും ,ഫേസ്ബുക്കിലൂടെയും പ്രക്ഷേപണം ചെയ്യുന്നത് ..ദൃശ്യഭംഗിയിലും ,അവതരണത്തിലും മറ്റേതൊരു ഒന്നാംകിട വാർത്താചാനലിനോടും ഒപ്പം നിൽക്കുന്ന രീതിയിലാണ് നാളുകൾ മുന്നോട്ടു പോകുമ്പോൾ ഹലോ ഫ്രണ്ട്‌സ് വാർത്ത ബുള്ളെറ്റിന്റെയും സ്ഥാനം ..

നിരവധി രാജ്യങ്ങളിലെ മലയാളി സുഹൃത്തുക്കൾ ഈ ബുള്ളറ്റിനിലൂടെ സ്വിസ്സ് വിശേഷങ്ങൾ അറിയുകയും അഭിനന്ദിക്കുകയും ചെയ്യുന്നത് അഭിമാനമായി ഹലോ ഫ്രണ്ട്സ് കരുതുന്നു.ദൈനംദിന ജീവിതത്തിലെ തിരക്കിൽ ഏർപ്പെട്ടിരിക്കുന്ന മലയാളിയെ സംബന്ധിച്ചു പ്രാദേശികൾ വിഷയങ്ങൾ അറിയാനായി എന്നും പത്രപാരായണത്തിനായി സമയം കിട്ടാറില്ല എന്ന വസ്തുത നിലവിലിരിക്കെ ഹലോ ഫ്രണ്ട്‌സ് വാർത്താ ബുള്ളറ്റിൻ കൂടുതലായും ശ്രെദ്ധിക്കുന്നതു പ്രാദേശിക വാർത്തകൾ കൂടുതലായി ഉൾപ്പെടുത്തുവാനാണ് …

ഹലോ ഫ്രണ്ട്‌സ് ഗവർണിങ് ബോഡി അംഗം ശ്രീ ജോസ് വള്ളാടിയിൽ ആണ് ഈ ന്യൂസ് ബുള്ളറ്റിന്റെ അമരക്കാരൻ ..മറ്റു ഗവർണിങ് ബോഡി അംഗങ്ങളും ജോസിനോടൊപ്പം പ്രവർത്തിക്കുന്നു . വേറിട്ട പ്രവർത്തന ശൈലിയിലൂടെ സ്വിസ്സ് മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഹലോ ഫ്രണ്ട്സ് കൂട്ടായ്മ യുടെ പ്രവർത്തനങ്ങളിലെ മറ്റൊരു പൊൻതൂവലായിതീർന്നു ഈ വാർത്താ ബുള്ളറ്റിൻ .

എവിടെയെങ്കിലുമുള്ള എന്തെങ്കിലും വാർത്തകളല്ലാ, പിന്നെയോ ഈ രാജ്യത്തെ സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ നില നിൽക്കുന്നതും വരുന്നതുമായ പുതിയ നിയമങ്ങളും മാറ്റങ്ങളുമാണ് നിങ്ങളിലേക്ക് എത്തിക്കുവാൻ കൂട്ടായ്‌മ ശ്രമിക്കുന്നത്. 2020 ഡിസംബർ വാർത്ത ബുള്ളറ്റിൻ ഇന്നലെ റിലീസ് ചെയ്‌തു…

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കുക https://www.facebook.com/hallofriendsswitzerland

…………………………………………………………………..