Pravasi Switzerland

സ്വിസ്സ് മലയാളീ സമൂഹത്തിനു വേദനയേകി സ്വിറ്റസർലണ്ടിലെ ആദ്യകാലമലയാളി ആയ ശ്രീ ഇഗ്‌നേഷ്യസ് തെക്കുംതല ബെല്ലിൻസോണയിൽ നിര്യാതനായി .സംസ്കാരകർമ്മങ്ങൾ ഏപ്രിൽ 19 നു രണ്ടരക്ക് .

സ്വിറ്റസർലണ്ടിലെ ബെല്ലിൻസോണ നിവാസി ശ്രീമതി മേരി തെക്കുംതലയുടെ പ്രിയ ഭർത്താവ് ശ്രീ ഇഗ്‌നേഷ്യസ് തെക്കുംതല(71) ഇന്നലെ ബെല്ലിൻസോണയിൽ നിര്യാതനായി.കൊരട്ടി സ്വദേശിയാണ് വേർപിരിഞ്ഞ ശ്രീ ഇഗ്‌നേഷ്യസ്.

സൂറിച് നിവാസികളായ ശ്രീ ജോഷി തെക്കുംതലയുടെ ജേഷ്ട്ട സഹോദരനും ,ശ്രീ ഡേവിസ് വടക്കുംചേരിയുടെ സഹോദരി ഭർത്താവുമാണ് പരേതൻ .രണ്ടു മക്കൾ നവീൻ തെക്കുംതല ,നിധിൻ തെക്കുംതല .ഭാര്യ മേരി തെക്കുംതല അങ്കമാലി വടക്കാട് വടക്കുംചേരി കുടുംബാഗം .

സ്വിറ്റസർലണ്ടിലെ ആദ്യകാലമലയാളിയും , സ്വിറ്റസർലണ്ടിൽ മലയാളി സംഘടനകൾക്ക് തുടക്കമിടാൻ മുൻനിരയിൽ പ്രവർത്തിച്ചയാളുമാണ് പരേതൻ . സൂറിച്ചിൽ നടക്കുന്ന ആഘോഷങ്ങളിൽ നിറസാന്നിധ്യമായിരുന്നു . കൊരട്ടി സ്വദേശിയാണ് പരേതൻ.

പരേതരായ തെക്കുംതല ലോന ,തെരേസയുടെ പത്തുമക്കളിൽ മൂന്നാമനാണ് ശ്രീ ഇഗ്‌നേഷ്യസ് ..മറ്റു സഹോദരീ സഹോദരങ്ങൾ – എൽസി പടയാറ്റി ,ഫിലാഡൽഫിയ ,ജോർജ് തെക്കുംതല ,ബോൺ ,ആനി പയ്യപ്പള്ളി ,അങ്കമാലി ,ഡേവിസ്‌ തെക്കുംതല ,ബെർളിൻ ,മോളി അരീക്കൽ ,അങ്കമാലി ,പോൾ തെക്കുംതല ,ഫിലാഡൽഫിയ ,സിസ്റ്റർ ജെസ്സി തെരേസാ അഡോറേഷൻ കോൺവെന്റ് ചാലക്കുടി ,ജോഷി തെക്കുംതല ,സൂറിച് ,ജിജി ജോസ് പയ്യപ്പള്ളി ,അങ്കമാലി .

സംസ്കാരകർമ്മങ്ങൾ ഏപ്രിൽ 19 ബുധനാഴ്ച 14 .30 നു CHIESA DEL SACRO CUORE ,Via Varrone 12, 6500 Bellinzona ദേവാലയത്തിൽ നടത്തപ്പെടും .

പരേതന്റെ വേർപാടിൽ സ്വിറ്റസർലണ്ടിലെ സാമൂഹിക സാംസ്‌കാരിക സംഘടനകൾ ആദരാഞ്ജലികൾ അർപ്പിച്ചു .