Kerala Pravasi

ജനാധിപത്യത്തിലും ബ്യുറോക്രസി വാഴുന്ന നാമനിർദേശപത്രികാ സമർപ്പണം- ജെയിംസ് തെക്കേമുറി

ത്രിതല പഞ്ചായത്തിലേക്കും ,ബ്ലോക്ക് പഞ്ചായത്തിലേക്കും ,ജില്ലാ പഞ്ചായത്തിലേക്കും ആസന്നമായ തിരഞ്ഞെടുപ്പുകൾക്കായി രാഷ്ട്രീയപാർട്ടികൾ ഇരുമെയ്യും മറന്നു വിജയത്തിനായി അങ്കത്തട്ടിലിറങ്ങുകയായി. ലക്ഷ്യം എല്ലാവര്ക്കും വിജയം മാത്രം ..സ്ഥാനാർത്ഥികൾ നോമിനേഷനുകൾ കൊടുത്തു തുടങ്ങി ..സോഷ്യൽ മീഡിയയിൽ കാണുവാനിടയായ നാമനിർദേശപത്രികാ സമർപ്പണ രീതിയാണ് ഈ കുറിപ്പിനാധാരം..

ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങളാണ് യജമാനൻമാർ. ജനപ്രതിനിധികൾ അവർ തെരെഞ്ഞെടുത്ത് അയയ്ക്കുന്ന ജനാധിപത്യത്തിന്റെ കാവൽ ഭടന്മാർ. ഇവരെ തെരെഞ്ഞെടുക്കുന്ന ഇലക്ഷനിൽ നോമിനേഷൻ സമർപ്പിക്കുന്നവർ അവർ ആരുമാകട്ടെ . ഏത് രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരാകട്ടെ . സവർണ്ണനോ , അവർണ്ണനോ, സമ്പന്നനോ , ദരിദനോ , പുരുഷനോ,സ്ത്രീയോ ആരുമാകട്ടെ . അവർ നോമിനേഷൻ വരണാധികാരിയുടെ പക്കൽ സമർപ്പിക്കുന്ന നിമിഷം ജനാധിപത്യം അതിന്റെ ഉച്ചസ്ഥായിയിൽ ഉയർന്നു നിൽക്കുന്ന മഹത്തായ നിമിഷങ്ങളാണ്. സാമാന്യ മര്യാദയുള്ള ഏത് വരണാധികാരിയും സ്ഥാനാർത്ഥിക്കൊപ്പം എണീറ്റ് നിന്ന് നോമിനേഷൻ സ്വീകരിക്കും. ഇതാണ് മര്യാദയും , മാന്യതയും , ജനാധിപത്യത്തോടുള്ള ആദരവും. എന്നാൽ ബ്യൂറോക്രസ്സി തലയ്ക്ക് പിടിച്ച ചില വരണാധികാരികൾ കറുങ്ങുന്ന കസേരയിൽ ഇരുന്നുകൊണ്ട് നോമിനേഷൻ വാങ്ങുന്ന ഈ രീതി ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല.

നോമിനേഷൻ സമർപ്പിക്കുവാനുള്ള അവസാനദിവസങ്ങളിലേക്ക് എത്തുമ്പോൾ സ്ഥാനാർത്ഥികളും ,വരണാധികാരികളും ജനാധിപത്യത്തിന്റെ പരമോന്നതസ്ഥായിയായ തെരെഞ്ഞെടുപ്പിനുവേണ്ടി ഒരുങ്ങുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രെദ്ധിക്കുമ്പോൾ ആണ് ജനാധിപത്യത്തിനും ,ആദരവുകൾക്കും മാറ്റ് കൂടുക ..

………………………………………………………………..