Association Pravasi Switzerland

ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് ബാഡ്‌മിന്റൺ ടൂർണമെന്റ് ഏപ്രിൽ രണ്ടിന് വെറ്‌സികോണിൽ ..രെജിസ്ട്രേഷൻ ആരംഭിച്ചു .

മലയാളി സംഘടനകളുടെ ഈറ്റില്ലമായ സ്വിറ്റ്സർലാൻഡിൽ  മറ്റൊരു കായിക മാമാങ്കത്തിന് കേളിക്കൊട്ട് ഉയരുന്നു. സ്വിസ്സിലെ  മലയാളി  സംഘടനകളിൽ സാംസ്‌കാരിക രംഗത്തും കായിക രംഗത്തും സ്വിസ്സ് മലയാളികൾക്ക് എന്നും പ്രോത്സാഹനം നൽകി വ രുന്ന ബി ഫ്രെണ്ട്സ്  സ്വിറ്റ്സർലാൻഡ് സ്വിസ്സിലെ കായിക പ്രേമികൾക്കായി ഈ വർഷവും ബാഡ്മിന്റൻ ടൂർണമെന്റ് സൂറിച്ചിൽ സംഘടിപ്പിക്കുന്നു.

2022 ഏപ്രിൽ രണ്ടിനു വെറ്റ്സിക്കോൺ ഷട്ടിൽ സോൺ ഹാളിൽ രാവിലെ 11.30 ന്  ടൂർണമെന്റ്  മത്സരങ്ങൾക്ക് തുടക്കമാകും.സ്ത്രീ പുരുഷ വിഭാഗത്തിന്റെ ഡബിൾസ്, മിക്സഡ്‌ ഡബിൾസ്  ഇനങ്ങളിലും, പതിനെട്ടു വയസ്സിനു താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാമുഖ്യം നല്കി സിംഗിൾസ്   മത്സരങ്ങളും ,കൂടാതെ മെൻസ് ഡബിൾസ് ഫോർ ലൈസൻസ് പ്ലെയേഴ്സ് മത്സരങ്ങളും നടത്തപ്പെടുന്നു .. ടൂർണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും വിവിധ കാറ്റഗറിയിലുള്ള മത്സരാർത്ഥികൾ ഉടൻതന്നെ പേരുകൾ രജിസ്റ്റർ ചെയ്യണമെന്നും സ്പോർട്സ് കൺവീനർ റെജി പോൾ Tel. 078 727 43 88 അറിയിച്ചു.

മത്സര വിജയികൾക്ക് ആകർഷകമായ ട്രോഫികൾ ക്ലോസിംഗ് സെറിമണിയിൽ വെച്ച് സമ്മാനിക്കും ..വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിനു ശേഷം ഇന്ത്യൻ വിഭവങ്ങളുടെ ബുഫ്ഫെറ്റും കായിക പ്രേമികൾക്കും കാണികൾക്കുമായി  ഒരുക്കിയിട്ടുണ്ടെന്ന് കോ ഓർഡിനേറ്റെഴസ്  ആയ ജോസ് വാഴക്കാലായിൽ, സെബി പാലാട്ടി, മോനിച്ചൻ നല്ലൂർ, സഞ്ജു പൊന്നാന കുന്നേൽ എന്നിവർ അറിയിച്ചു .

സ്വിസ്സിലെ പ്രമുഖ കളിക്കാരും ടീമുകളും  മാറ്റുരക്കുന്ന ഈ കായിക മാമാങ്കം  സ്വിസ്സിലെ കായിക പ്രേമികൾക്ക് വിസ്മയ വിരുന്നായിരിക്കുമെന്നും അതുപോലെ ഈ ടൂര്നമെന്റിലെക്കും,  ക്ലോസിങ് സെറിമണി ഇവൻറ്ലേക്കും എല്ലാവരേയും കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ്‌  ടോമി തോണ്ടാൻകുഴി, സെക്രടറി ബേബി തടത്തിൽ, ട്രെഷറർ സഞ്ജു പൊന്നാനകുന്നേൽ എന്നിവർ ക്ഷണിക്കുന്നതായും അറിയിച്ചു .

എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്.

P.R.O BE FRIENDS SWITZERLAND
ജിമ്മി കൊരട്ടികാട്ടുതറയിൽ

——————————————————————————————————————–