Association Pravasi Switzerland

ബി ഫ്രെണ്ട്സ് സ്വിറ്റ്സർലാൻഡ് സ്വിസ്സിലെ കായിക പ്രേമികൾക്കായി ഒരുക്കുന്ന ബാഡ്മിന്റൻ ടൂർണമെന്റ് മാർച്ച് 23 ന് സൂറിച്ചിലെ വെറ്റ്‌സീകോണിൽ .

സ്വിറ്റ്സർലാൻഡിൽ മറ്റൊരു കായിക മാമാങ്കത്തിന് കേളിക്കൊട്ട് ഉയരുന്നു. സ്വിസ്സിലെ മലയാളി സംഘടനകളിൽ സാംസ്‌കാരിക രംഗത്തും കായിക രംഗത്തും സ്വിസ്സ് മലയാളികൾക്ക് എന്നും പ്രോത്സാഹനം നൽകി വരുന്ന ബി ഫ്രെണ്ട്സ് സ്വിറ്റ്സർലാൻഡ് സ്വിസ്സിലെ കായിക പ്രേമികൾക്കായി ഒരുക്കുന്ന ബാഡ്മിന്റൻ ടൂർണമെന്റ് മാർച്ച് 23 ന് സൂറിച്ചിലെ വെറ്റ്‌സീകോണിൽ .

മാർച്ച് 23 ന് വെറ്റ്സിക്കോൺ ഷട്ടിൽ സോൺ ഹാളിൽ രാവിലെ 11 .30 ന് ടൂർണമെന്റ് മത്സരങ്ങൾക്ക് തുടക്കമാകും.സ്ത്രീ പുരുഷ വിഭാഗത്തിന്റെ ഡബിൾസ്, മിക്സഡ്‌ ഡബിൾസ് ഇനങ്ങളിലും കൂടാതെ പതിനെട്ടു വയസ്സിനു താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാമുഖ്യം നല്കി സിംഗിൾസ് മത്സരങ്ങളും നടത്തപ്പെടുന്നു .. ടൂർണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തി ആയതായി പ്രസിഡന്റ് ലൂസി വേഴേപറമ്പിൽ അറിയിച്ചു .

മത്സര വിജയികൾക്ക് ആകർഷകമായ ട്രോഫികൾ ക്ലോസിംഗ് സെറിമണിയിൽ വെച്ച് സമ്മാനിക്കും ..വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിനു ശേഷം .. രുചിയേറിയ ഇന്ത്യൻ വിഭവങ്ങളുടെ ബുഫ്ഫെറ്റും കായിക പ്രേമികൾക്കും കാണികൾക്കുമായി ഒരുക്കിയിട്ടുണ്ടെന്ന് സെക്രെട്ടറി പുഷ്പാ തടത്തിൽ അറിയിച്ചു .

സ്വിസ്സിലെ പ്രമുഖ കളിക്കാരും ടീമുകളും മാറ്റുരക്കുന്ന ഈ കായിക മാമാങ്കം സ്വിസ്സിലെ കായിക പ്രേമികൾക്ക് വിസ്മയ വിരുന്നായിരിക്കുമെന്നും എല്ലാ കായിക പ്രേമികളെയും ഈ കായിക വിരുന്നിലേക്ക് ക്ഷണിക്കുന്നതായും സ്പോർട്സ് കൺവീനർ ആന്റൻസ് വേഴേപറമ്പിൽ അറിയിച്ചു .

REGISTRATION FEES FOR UDULT – 25 CHF & UNDER 18 – 15 CHF