Association Pravasi Switzerland

*ഓണാഘോഷത്തോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന ബി ഫ്രണ്ട്സ് സ്വിറ്റസർലണ്ടിന്റെ ജൂബിലി വർഷ സുവനീറിലേക്കു രചനകൾ ക്ഷണിക്കുന്നു..രചനകൾ ജൂൺ മുപ്പതിന് മൂന്നായി അയക്കേണ്ടതാണ് *

സ്വിറ്റസർലണ്ടിലെ  പ്രമുഖ കലാസാംസ്കാരിക സംഘടനയായ ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് ജൂബിലി  വർഷത്തിന്റെ നിറവിൽ സുവനീർ  പ്രകാശനം ചെയ്യുന്നു. സ്വിറ്റസർലണ്ടിലെയും മറ്റുരാജ്യങ്ങളിലെയും

പ്രവാസിമലയാളികളുടെ സര്ഗാത്മകരചനകൾക്ക്  പ്രാധാന്യം നല്കികൊണ്ട്   പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് സൃഷ്ടികൾ  ക്ഷണിക്കുന്നു.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന സുവനീർ ഓണാഘോഷദിവസമായ ആഗസ്റ്റ് ഇരുപത്തിയേഴിന്  പ്രകാശനം ചെയ്യുമെന്ന് പ്രസിഡന്റ് ടോമി തൊണ്ടാംകുഴി അറിയിച്ചു  ,ജൂബിലി നിറവിൽ തയാറാക്കുന്ന ഈ സുവനീർ വളരെ വ്യത്യസ്തമായ രീതിയിൽ ആയിരിക്കുമെന്ന് സെക്രെട്ടറി ബോബ് തടത്തിലും തലമുറകൾക്ക്  കാത്തുസൂക്ഷിക്കാൻ ഉതകുന്ന ഒരമൂല്യ നിധി ആയിരിക്കും ഈ വർഷത്തെ സുവനീർ എന്ന് സുവനീർ ചീഫ് എഡിറ്റർ ബാബു വേതാനിയും  അഭിപ്രായപ്പെട്ടു .

രചനകൾ ലഭിക്കേണ്ട  അവസാനതീയതി ജൂൺ മുപ്പത് ആയിരിക്കും  .പാലിക്കേണ്ട നിബന്ധനകൾ ..

1 -മലയാളം ,ഇംഗ്ലീഷ് ,ജർമൻ ഭാഷകളിലുള്ള രചനകളായിരിക്കണം .

2 ,രചനകൾ  ഉചിതമായ ശീർഷകത്തോട് കൂടി, സ്വന്തം സൃഷ്ടികൾ മാത്രം അയയ്ക്കാൻ ശ്രദ്ധിക്കുക.

3 ,അയയ്ക്കുന്ന രചനകൾ മുൻപ് ഓൺലൈൻ , അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതാവരുത്.

4 .സൃഷ്ടികർത്താവിൻ്റെ പേര്, ഫോട്ടോ ,മൊബൈൽ നമ്പർ(വാട്ട്സ് ആപ് നമ്പർ ഉൾപ്പെടെ), ഇ-മെയിൽ വിലാസം ഇവ രചനകളോടൊപ്പം ചേർക്കേണ്ടതാണ്.

5 .സൃഷ്ടികൾ വേർഡ്  ഫോർമാറ്റിലോ,പിഡിഫ് ഫോർമാറ്റിലോ  ( ഫോണ്ട് ഏതാണെന്ന് സൂചിപ്പിക്കേണ്ടതാണ്) ടൈപ് ചെയ്തോ, വാട്ട്സ് ആപ്പ് മെസ്സേജ് ആയോ അയക്കാം. കൈയ്യെഴുത്ത് പ്രതികൾ കഴിവതും ഒഴിവാക്കേണ്ടതാകുന്നു .

6 .കഥ, കവിത,ആരോഗ്യ പംക്തി,ലേഖനങ്ങൾ ,പാചക കുറിപ്പുകൾ, യാത്രാവിവരണം, പ്രചോദനാത്മകമായ അനുഭവക്കുറിപ്പുകൾ,അഭിമുഖങ്ങള്, സ്ത്രീപക്ഷ രചനകള്,  ചിത്രരചന, അക്കാഡമിക് പോസ്റ്റുകൾ, ഡ്യൂട്ടി നുറുങ്ങുകൾ എന്നീ വിഭാഗങ്ങളിലുള്ള  രചനകളും  കൂടാതെ  ആനുകാലിക പ്രസക്തിയുള്ള ഏതൊരു സൃഷ്ടിയും അയക്കാവുന്നതാണ് .

പ്രവാസജീവിതത്തോട് ഏറ്റവും ഇഴുകിചേർന്ന് നിൽക്കുന്ന ഒരു വിഭാഗമെന്ന നിലയിൽ വ്യത്യസ്ത രാജ്യങ്ങളിലെ ഭൂപ്രകൃതി, ജീവിത നിലവാരം, വിദ്യാഭ്യാസസമ്പ്രദായം, സേവന വേതന വ്യവസ്ഥകൾ ,മറ്റനുബന്ധ സാഹചര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ലേഖനങ്ങളും അയയ്ക്കാവുന്നതാണ്.

രചനകൾ എഡിറ്റോറിയൽ ബോർഡിന്റെ സ്‌ക്രീനിഗിന് വിധേയമായിരിക്കും .സാമുദായിക ,രാഷ്ട്രീയ രചനകൾ സ്വീകരിക്കുന്നതല്ല .

കഴിഞ്ഞ ഇരുപതു  വർഷത്തെ സുവർണ്ണ മുഹൂർത്തങ്ങളുടെ വിവരണങ്ങളും വർണ്ണചിത്രങ്ങളും  താളുകളിലിടംപിടിക്കുമെന്ന്   എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ അനിൽ ചക്കാലക്കൽ ,അനിൽ വാതല്ലൂർ ,ജിമ്മി കൊരട്ടിക്കാട്ടുതറയിൽ ,ജോസ് പെല്ലിശേരി ജൂബി ആലാനിക്കൽ ,പ്രിൻസ്  കാട്രുകുടിയിൽ, രതീഷ് രാമനാഥൻ,തങ്കച്ചൻ ചെറിയമുല്ല എന്നിവർ അറിയിച്ചു .

നിങ്ങളുടെ രചനകൾ  ഫോട്ടോ, വിലാസം, ഫോൺ നമ്പർ   എന്നിവ സഹിതം +41 76 343 28 62 ,+41 79 508 54 67 , +41 78 789 88 32 എന്നീ വാട്ടസ്ആപ് നമ്പറുകളിലേക്കോ  bfsouvenir22@gmail.com എന്ന ഇമെയിലിലേക്കോ  അയയ്ക്കുക. സൃഷ്ടികളുടെ പൂര്ണ്ണ ഉത്തരവാദിത്വം എഴുത്തുകാര്ക്ക് മാത്രമായിരിക്കും.

റിപ്പോർട്ട് –

ജിമ്മി കൊരട്ടിക്കാട്ടുതറയിൽ

പി ആർ ഓ

ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ്