Pravasi Switzerland

ശ്രീമതി ഷൈനി ഈരാളിയുടെ രചനയിൽ ,ബാബു പുല്ലേലിയുടെ സംഗീതത്തിൽ ശ്രീ അഭിജിത് ആലപിച്ച പുതിയ ക്രിസ്‍മസ് ഗാനം

ആലാപന സവിശേഷതയാൽ ആസ്വാദകരുടെ മനസ്സിൽ ഇടം പിടിക്കുന്ന അനുഗ്രഹീത ഗായകൻ അഭിജിത്തിനുവേണ്ടി ഹൃദയഹാരിയായ സംഗീതമൊരുക്കി വിസ്‌മയം സൃഷ്ടിച്ചു കൊണ്ട് സ്വിസ്സ്‌ ബാബു എന്ന ബാബു പുല്ലേലി ഈ ഗാനത്തിന്റെ പിറവിയിലൂടെ പുതിയ ഉയരങ്ങളിലേക്കെത്തിയിരിക്കുന്നു !!!!

മനോഹരമായൊരു ധ്യാനം പോലെ ഒരനുഭവം,മൃദുല ഭാവങ്ങൾക്കു ദിവ്യമായ പരിവേഷം നൽകുന്ന പദപ്രയോഗങ്ങളിലൂടെ മനോഹര ഗാനങ്ങൾ എഴുതുന്ന ഷൈനി ഈരാളിൽ ദിവ്യ ബലിയർപ്പണ സന്ദർഭങ്ങളെ ആർദ്ര സ്നേഹത്തിന്റെ നവ്യാനുഭവങ്ങളാക്കി മാറ്റുകയാണ് ഈ ഗാനത്തിലൂടെ !!!!