Business Europe Pravasi Switzerland UK

ഏഷ്യവോയ്‌സ് “ഇന്റർനാഷണൽ ട്രാവൽ ഏജന്റ് ഓഫ് ദ ഇയർ” അവാർഡ് ‘ഗോൾഡൻ റൂട്ടിസിന്റെ സി.ഇ.ഒ നിതിൻ കൊഴുപ്പകളത്തിന് .

2019 മാർച്ച് 7 ന് ബ്രിട്ടിഷ് ഹൌസ് ഓഫ് കോമൺസിൽ നടന്ന വാർഷിക അവാർഡ് ചടങ്ങിൽ അന്താരാഷ്ട്ര ടൂറിസം അവാർഡിന് അർഹമായ ഗോൾഡൻ റൂട്സ് ട്രാവൽ ഇന്റർനാഷണൽനെ “ഇന്റർനാഷണൽ ട്രാവൽ ഏജന്റ് ഓഫ് ദ ഇയർ” പുരസ്‌കാരം നൽകി ആദരിച്ചു. ടൊയോട്ട UK യുടെ ചെയർമാനും സി.ഇ.ഒയുമായ മിസ്റ്റർ ഹിറോയിക്കി നിവാ ‘ഗോൾഡൻ റൂട്ടിസിന്റെ സി.ഇ.ഒ നിതിൻ കൊഴുപ്പകളത്തിന് അവാർഡ് സമ്മാനിച്ചു.

വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികളെ ഉൾപ്പെടുത്തിയ ഈ വർഷത്തെ പുരസ്‌കാരങ്ങൾക്ക്, മിസ്റ്റർ സാദിഖ് ഖാൻ ഈ വർഷത്തെ രാഷ്ട്രീയ നേതാവായും, ലീല പാലസ് & റിസോർട്ട് ഗ്രൂപ്പ് ചെയർമാൻ മിസ്റ്റർ വിവേക് നായർ ഇന്റർനാഷണൽ ഹോട്ടലിയെർ ഓഫ് ദി ഇയർ ആയും, ഇൻഡ്യൻ വംശജയായ രാഷ്ട്രീയ നേതാവ് പ്രീതി പട്ടേൽ, കൺസേർവറ്റിവ് മെമ്പർ ഓഫ് പാർലമെന്റ് ഓഫ് ദി ഇയർ ആയും തിരഞ്ഞെടുക്കപ്പെട്ടു. ഹൌസ് ഓഫ് കോമ്മൺ സ്പീക്കർ ബഹുമാന്യനായ ശ്രീ ജോൺ ബെർക്കോവ് MP ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

ബ്രിട്ടീഷ് ഏഷ്യൻ സമൂഹത്തിൽ ഏറെ സ്വാധീനം ചെലുത്തുന്ന അഭിമാനാർഹമായ പ്രതിവാര UK പ്രസിദ്ധീകരണം “Asian Voice” നൽകി വരുന്ന പുരസ്‌കാരം ആണ് “The annual Political and Public Life Awards” പോയ വർഷത്തിൽ ഏഷ്യൻ കമ്മ്യൂണിറ്റിയിൽ രാജ്യാന്തരമായും അന്താരാഷ്ട്രീയമായും സ്വാധീനം ചെലുത്തിയ രാഷ്ട്രീയകാർക്കും വ്യക്തികൾക്കും ആണ് ഈ പുരസ്കാരങ്ങൾ നൽകി വരുന്നത്.

ഏഷ്യൻ വോയിസ് വാരികയുടെ വായനക്കാർ നിർദ്ദേശിക്കുന്നവരിൽ നിന്ന് , സമൂഹത്തിലെ വിവിധ മേഖലയിൽ പ്രാവീണ്യം തെളിയിച്ച സ്വതന്ത്ര വിധികർത്താക്കളടങ്ങിയ പാനൽ ആണ് അന്തിമ വിജയികളെ തിരഞ്ഞെടുക്കുന്നത്. ഈ വർഷത്തെ ഇന്റർനാഷണൽ ട്രാവൽ ഏജന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഗോൾഡൻ റൂട്സ് സൂറിച്ചിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഡെസ്റ്റിനേഷൻ മാനേജ്‌മന്റ് കമ്പനി ആണ്. ടൂർസ് & ട്രാവെൽസ് ഇൻഡസ്ട്രിയിൽ അധിഷ്ഠിതമായ ഗോൾഡൻ റൂട്സ്, ലണ്ടൻ, വിയന്ന, കേരളം എന്നിവടങ്ങളിലും തുറന്നു പ്രവർത്തിക്കുന്നു.

ട്രാവൽ & ടൂറിസം മേഖലയിൽ വിദഗ്ദ്ധരായ ഗോൾഡൻ റൂട്സ്, വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും, ഗ്രൂപ്പുകൾക്കും പ്രത്യേക യാത്രാ പ്ലാനുകൾ തയ്യാറാക്കിയിട്ടുള്ളതോടൊപ്പം വിനോദ സഞ്ചാര മേഖലയിൽ ഉൾപ്പെടെ കസ്റ്റമൈസ്ഡ് യാത്രാ ക്രമീകരണങ്ങളും പായ്‌ക്കേജുകളും നൽകി വരുന്നു. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവടങ്ങളിലേക്കുള്ള വിനോദയാത്രാ സഞ്ചാരങ്ങൾക് പ്രഥമ പരിഗണനാര്ഹരായി വളരുക ആണ് ഗോൾഡൻ റൂട്സിന്റെ പ്രഖ്യാപിത ലക്ഷ്യം. എക്സോട്ടിക് സ്ഥലങ്ങളിലേക്കുള്ള യാത്രകൾ സഞ്ചാരികൾക്ക് വ്യക്തിഗത ബഡ്ജറ്റുമായി ഇണങ്ങുന്ന രീതിയിൽ തയ്യാറാക്കാൻ ഗോൾഡൻ റൂട്സ്നു സാധിക്കുന്നു.

ബിസിനസ്സ് എക്സിക്യൂട്ടീവുകൾക്കായി എയർ ടിക്കറ്റിങ്, വിസ, ഹോട്ടൽ ബുക്കിങ്, കാർ വാടകയ്ക്കെടുക്കൽ, ക്രൂയിസ്, കോർപ്പറേറ്റ് ബിസിനസ്സ് യാത്രകൾ എന്നിവയിൽ അവർ പ്രശ്നരഹിതമായ സേവനങ്ങൾ നൽകുന്നു.