International

കുവെെത്തില്‍ ഗാര്‍ഹിക തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു

ഡൊമസ്റ്റിക് വിസ അനുവദിക്കുന്നത് എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്ന് റിക്രൂട്മെന്റ് ഓഫീസുകൾ സർക്കാരിനോട് ആവശ്യപ്പെട്ടു

കുവൈത്തിൽ ഗാർഹികത്തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു. കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ പേർ സ്വദേശങ്ങളിലേക്കു മടങ്ങിയതും വിസ നടപടികൾ നിർത്തിവെച്ചതുംആണ് ക്ഷാമത്തിന് കാരണം. ഡൊമസ്റ്റിക് വിസ അനുവദിക്കുന്നത് എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്നു റിക്രൂട്മെന്റ് ഓഫീസുകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

വീട്ടുജോലിക്കാരെ കിട്ടാനില്ലാത്ത അവസ്ഥയാണ് രാജ്യത്തെന്നു ഡൊമസ്റ്റിക് ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസ് യൂണിയൻ മേധാവി ഖാലിദ് അൽ ദഖ്നാൻ പറഞ്ഞു. ക്ഷാമം മുതലെടുത്തു അനധികൃത ഏജന്റുമാർക്ക് വൻതുക കൊടുത്തു ജോലിക്കാരെ കണ്ടെത്തേണ്ടി വരുന്നു.

സ്പോൺസർമാരിൽ നിന്നും ഒളിച്ചോടി കഴിയുന്നവരാണു അനധികൃത ഏജന്റുമാർ എത്തിക്കുന്നത്. മാറ്റ് മാർഗ്ഗമില്ലാത്തതിനാൽ ഇവരെ ജോലിക്ക്‌ വെക്കാൻ സ്വദേശികൾ നിർബന്ധിതരാകുന്നതായും അദ്ദേഹം പറഞ്ഞു.

പ്രശനം പരിഹരിക്കാൻ വീട്ടുജോലിക്കാർക്കുള്ള വിസ നടപടികൾ പുനരാരംഭിക്കണമെന്നു അദ്ദേഹം സർക്കാരിനോട് അഭ്യർത്ഥിച്ചു. കുവൈത്തിലേക്കു തൊഴിലാളികളെ അയക്കാൻ ഫിലിപ്പൈൻസ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഖാലിദ് അൽ ദഖ്‌നാൻ പറഞ്ഞു മേധാവി പറഞ്ഞു.