International

സൗദി ജി20 ഉച്ചകോടി ഓണ്‍ലെെനായി നടക്കും

ഈ വര്‍ഷത്തെ ജി-ട്വന്‍റി ഉച്ചകോടി ഓണ്‍ലൈന്‍ വഴിയാകും നടക്കുകയെന്ന് സൌദി അറേബ്യ. നവംബര്‍ 21, 22 തിയതികളിലാണ് ലോകനേതാക്കള്‍ സംബന്ധിക്കുന്ന ഉച്ചകോടി. സൗദിയുടെ ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഉച്ചകോടിയിലെ അധ്യക്ഷന്‍.

കോവി‍ഡ് സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ഉച്ചകോടി ഓണ്‍ലൈനില്‍ നടത്താനുള്ള തീരുമാനം. നവംബർ 21, 22 തീയതികളില്‍ റിയാദില്‍ വെച്ചായിരുന്നു ഉച്ചകോടി നടക്കേണ്ടത്. കോവിഡ‍് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ ആ ദിവസങ്ങളില്‍ തന്നെ ഉച്ചകോടി നടക്കും.

ആതിഥേയരായ സൗദിയുടെ ഭരണാധികാരി സൽമാൻ രാജാവാണ് അധ്യക്ഷന്‍. ഉച്ചകോടിക്ക് മുന്നോടിയായി അംഗ രാജ്യങ്ങളിലെ വിവിധ മന്ത്രിമാര്‍ പങ്കെടുക്കുന്ന നൂറിലധികം വിവിധ യോഗങ്ങൾ ഇതിനകം പൂര്‍ത്തിയായി.

മനുഷ്യകുലത്തിന്‍റെ സംരക്ഷണം, പകർച്ചവ്യാധികള്‍ അതിജീവിക്കൽ, കോവിഡ് വ്യാപന കാലത്ത് ബോധ്യപ്പെട്ട ദൗർബല്യങ്ങളെ നേരിടാനുള്ള മാർഗങ്ങൾ, ദീർഘകാല ആസൂത്രണം രൂപ്പപ്പെടുത്തൽ എന്നിവ റിയാദ് ഉച്ചകോടിയുടെ മുഖ്യ വിഷയങ്ങളായിരിക്കും.