Europe India Kerala Pravasi Social Media Switzerland UK

മതേതര,ഐശ്വര്യ കേരള സൃഷ്ടിക്കായി യുഡിഫ് യൂറോപ്പിന്റെ ഇലക്ഷൻ പ്രചരണോൽഘാടനം മാർച്ച് ആറിന് …സമുന്നത നേതാക്കൾ പങ്കെടുക്കുന്നു ..

നിർണ്ണായകമായ കേരളാ നിയമസഭാ ഇലക്ഷനുവേണ്ടി സോഷ്യൽ മീഡിയയിലൂടെയുള്ള പരാമാവധി പ്രചാരണത്തിനായി യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലെയും കോൺഗ്രസ് പ്രവാസ സംഘടനകളായ ഒഐസിസി യുടെയും ,ഐഒസി കേരളാ ചാപ്റ്ററിന്റെയും ,കെഎംസിസി യുടെയും യുഡിഫിലെ മറ്റു ഘടകകഷികളുടെ പ്രവാസ സംഘടനകളും ഒത്തു ചേർന്ന് ഈ വരുന്ന ശനിയാഴ്ച മാർച്ച് ആറിന് സൂം മീറ്റിങ്ങുവഴി ഇലക്ഷൻ പ്രചാരണത്തിന്റെ യൂറോപ്പിലെ ഔപചാരികമായി പ്രചാരണോൽഘാടനം കേരളത്തിലെ സമുന്നതരായ നേതാക്കളുടെ സാന്നിധ്യത്തിൽ നടത്തുകയാണ് .

ഭരണത്തിന്റെ മറവിൽ നാടിനെ കുട്ടിച്ചോറാക്കി വർഗ്ഗീയത കൊണ്ട് ഭിന്നത ഉണ്ടാക്കിയ ഇടത് സർക്കാരിൽ നിന്ന് കേരളാ ജനതയുടെ മോചനം പ്രവാസലോകം ആഗ്രഹിക്കുന്നു .നാട് നന്നാവണമെങ്കിൽ നാടിന്റെ നന്മ ലക്ഷ്യമാക്കുന്നവർ ഭരണ ചക്രം തിരിക്കണം.നാടിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ച്,വികസന ക്ഷേമ കാഴ്ചപ്പാടുകളുള്ള,യുവതയോട് പ്രതിബദ്ധതയുള്ള,സ്ത്രീകളുടെ സംരക്ഷണത്തിന് പ്രാമുഖ്യം നൽകുന്ന,കുഞ്ഞുങ്ങളടക്കമുള്ളവരെ പിച്ചിച്ചീന്തുന്നവർക്ക് കയ്യാമം വെച്ച് കൽതുറുങ്കിൽ തളക്കാൻ കഴിയുന്ന,മദ്യ മുതലാളിമാരെ നിലയ്ക്ക് നിർത്താൻ കഴിയുന്ന,വർഗ്ഗീയ പ്രചാരകരാവുന്ന പോലീസ് സേനയിലെ മേലാളൻമാരെ നിയന്ത്രിക്കാൻ കഴിയുന്ന,മതേതര മൂല്യങ്ങളിലെ വിശ്വാസങ്ങളേയും ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും ബഹുമാനിക്കാൻ സാധ്യമാവുന്ന,രക്തക്കറ പുരണ്ട ക്യാമ്പസ് കരങ്ങളിൽ റാങ്ക് ചാർത്തിക്കൊടുത്ത് പി എസ് സി യുടെ വിശ്വാസ്യത തകർക്കാൻ കൂട്ട് നിൽക്കാത്ത, ഇഛാ ശക്തിയുള്ള ഭരണകൂടം സാധ്യമാവണം.പാവങ്ങൾക്കുള്ള വീടിനുള്ള പണത്തിൽ നിന്ന് കമ്മീഷൻ അടിച്ച് മാറ്റുകയും ദുരിത ഫണ്ട് പാർട്ടി ഫണ്ടാക്കി മാറ്റുകയും കള്ളക്കടത്തിനും ഡോളർ കടത്തിനും കൂട്ടാളിയാവുകയും ചെയ്യാത്ത ഭരണ മുന്നണിയുണ്ടാവണം.

കുത്തിയിരുന്ന് പഠിച്ച പതിനായിരങ്ങൾ ജോലിക്ക് വേണ്ടി അലഞ്ഞു തിരിയുമ്പോളാണ് സ്വർണ കടത്ത് കാരി സ്വപ്ന മുതൽ രാജേഷിന്റെ ഭാര്യ വരെ ഒരു യോഗ്യതയും ഇല്ലാത്ത കള്ളന്മാരും കള്ളികളുംഭരണ സ്വാദീനം ഉപയോഗിച്ച് വളഞ്ഞ വഴിയിൽ കൂടി ജോലി നേടി ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുന്നത്.

ആഴക്കടൽ മത്സ്യബന്ധനകരാറിലൂടെ കേരളത്തിലെ മത്സ്യതൊഴിലാളികളെ സംസ്ഥാന സർക്കാർ ആട്ടിയകറ്റിയപ്പോൾ അവരിലൊരാളായി അവരോടൊപ്പം നിന്ന പ്രിയപ്പെട്ട രാഹുൽഗാന്ധിയോടൊപ്പമാണ് കേരളത്തിന്റെ മനസ്സ്. സമസ്ത മേഖലകളിലും അഴിമതി നടത്തിയ പിണറായി സർക്കാർ, നമ്മുടെ ആഴക്കടലും അമേരിക്കൻ കമ്പനിക്ക് വിൽക്കാൻ ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു. പ്രതിപക്ഷ ഇടപെടൽ മൂലം ഈ കച്ചവടം പൊളിഞ്ഞെങ്കിലും സർക്കാറിൻ്റെ മനോഭാവത്തിൽ മാറ്റം വന്നിട്ടില്ല.

ഇടതു മുന്നണി സര്‍ക്കാര്‍ ചെയ്തതു പോലെ ശബരിമലയില്‍ വിശ്വാസികളെ വെല്ലുവിളിക്കുകയല്ല. ബിജെപി ചെയ്തതു പോലെ മുന്‍നിലപാടുകളെല്ലാം വിഴുങ്ങി, വിശ്വാസത്തെ വോട്ടുബാങ്കാക്കാനുമല്ല.ഒരു നാടിന്‍റെ സമാധാനാന്തരീക്ഷം നിലനിര്‍ത്താനും വലിയൊരു വിഭാഗം ജനങ്ങളുടെ വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും സംരക്ഷിക്കാനുമുള്ള ധീരമായ ചുവടുവെയ്പ്പാണ് യുഡിഫ് പുറത്തുവിട്ട ശബരിമല സംരക്ഷണ നിയമത്തിന്‍റെ കരടു രൂപം.

ചെയ്യുന്നതെല്ലാം അഴിമതി, കയ്യോടെ പിടികൂടുമ്പോൾ എനക്ക് ഒന്നും അറിയില്ല, എല്ലാം ഉദ്യോഗസ്ഥർ ആണെന്ന് തടിയുരൽ ആണ് പിണറായിയുടെ സ്ഥിരം പരിപാടി….പൊതു ഭരണവും, ഇന്റലിജിൻസും, വിജിലൻസും ഉള്ള ആഭ്യന്തര വകുപ്പും ഉപദേശിക്കാൻ ലക്ഷങ്ങൾ ശമ്പളം ഉള്ള 8 ഉപദേശികളും സേവിക്കാൻ 40 സ്റ്റാഫുകളും ഒക്കെ ഉള്ള ഭരണചക്രം തിരിക്കുന്ന ആൾ പറയുകയാണ്…ഒന്നും എനിക്കോ സർക്കാരിന്നോ എനിക്കോ അറിയില്ല ഉദ്യോഗസ്ഥർ സ്വന്തം നിലക്ക് ചെയ്യുകയാണ് എന്നാണ് പിണറായി ലൈൻ…

യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ ജനോപകരപ്രദമായ പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും എതിര്‍ക്കുകയും തകര്‍ക്കുകയും ചെയ്ത ചരിത്രമാണ് സിപിഎമ്മിനുള്ളത്.ഇടതു സർക്കാർ അധികാരത്തിലെത്തിയ ശേഷം ഉദ്ഘാടനം ചെയ്ത പദ്ധതികളുടെ 95% പ്രവർത്തനങ്ങളും യുഡിഎഫ് ഭരണകാലത്ത് പൂർത്തിയായിരുന്നു. അന്ന് അതിനെ എതിർത്തവർ ഇന്ന് അവരുടെ നേട്ടമായി യാതൊരു ഉളുപ്പുമില്ലാതെ പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നു

കേരളത്തിന് അന്യമായിരുന്ന വൻകിടപദ്ധതികൾക്ക് ഏറ്റവും കുതിപ്പേകിയത് കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്താണ്. ഭാവിയിലുള്ള കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളെ മുൻനിർത്തിയാണ് അവ ഓരോന്നും നടപ്പാക്കിയത് . എന്നാൽ അവ മുന്നോട്ട് കൊണ്ടുപോകുന്നതിൽ എൽ ഡി എഫ് സർക്കാർ പൂർണ്ണ പരാജയമാണ് .

തെരഞ്ഞെടുപ്പ്‌ പ്രകടന പത്രിക സാധാരണഗതിൽ ഒരു ചടങ്ങായിരുന്നു.പക്ഷെ ഇക്കുറി ഐക്യ ജനാധിപത്യ മുന്നണി ആ ധാരണ തിരുത്തിയിരിക്കുന്നു. രാഷ്ട്രീയ നേതൃത്വം മതിയായ പഠനങ്ങളുടെയും വിശദമായ ചർച്ചകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന രേഖ അംഗീകാരത്തിനും പിന്തുണക്കുമായി ജനങ്ങളുടെ മുന്നിൽ സമർപ്പിക്കുന്ന പതിവ്‌ ശൈലിക്ക്‌ പകരം കുറെക്കൂടി ജനകീയമായ രീതി സ്വീകരിക്കാൻ യു.ഡി.എഫ്‌. കാണിച്ച വൈഭവം മതിപ്പ്‌ സൃഷ്ടിക്കും.

തങ്ങളുടെ പരിപാടിക്ക്‌ ജനങ്ങൾ പിന്തുണ നൽകണമെന്ന നില മാറി എന്നർത്ഥം. ജനങ്ങളുടെ നിർദ്ധേശങ്ങളും പരിപാടികളും നടപ്പിലാക്കാൻ തങ്ങൾ തയ്യാറാണെന്ന ഭാവനാസമ്പന്നമായ ഈ ചുവട്‌ മാറ്റം ഗുണപരമായ ചലനം എളുപ്പമാക്കും. കേരളീയ സമൂഹം കൈവരിച്ച വിദ്യാഭ്യാസ പുരോഗതിയും പുതിയ അറിവിടങ്ങളുമായുള്ള ചെറുപ്പക്കാരുടെ അടുത്ത ബന്ധങ്ങളും പ്രവാസി സമൂഹത്തിന്റെ ജീവിതാനുഭവങ്ങളും അർത്ഥപൂർണ്ണമായി പ്രതിഫലിക്കപ്പെടുന്ന ഈ മാറ്റം പരക്കെ സ്വാഗതം ചെയ്യപ്പെടുമെന്ന് നിസ്സംശയം പറയാൻ കഴിയും.

കേരളത്തിന്റെ പൊതു രംഗത്ത്‌ പതിറ്റാണ്ടുകാലമായി സ്തുത്യർഹമായി സേവനം അർപ്പിച്ച്‌ വരുന്ന സംഘടനകളുടെയും വ്യക്തികളുടെയും അഭിപ്രായങ്ങൾ പ്രകടന പത്രികയുടെ ഉള്ളടക്കം സർവ്വതല സ്പർശിയും സർവ്വാശ്ലേഷിതവുമാക്കും. ലോക പരിചയവും പാണ്ഡിത്യവും ഉൾക്കാഴ്ച്ചയും കോണ്ടനുഗ്രഹീതനായ ശ്രീ ശശി തരൂരിന്റെ നേതൃത്വം കൂടി ആകുമ്പോൾ ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കും. സന്തുലിതവും സുസ്ഥിരവും സമഗ്രവുമായ ഒരു നവ കേരള മാതൃക ശിൽപമധുരമായി പണിതുയർത്താൻ ഈ രേഖ അവസരമൊരുക്കുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നു.ഈ തെരെഞ്ഞെടുപ്പിൽ ജനവിരുദ്ധ സർക്കാരിനെതിരെ ജനം വിധിയെഴുതും നാട് നന്നാകാനായി UDFന് ജനങ്ങൾ വോട്ടു ചെയ്യും.

പ്രിയപ്പെട്ടവരെ നിശബ്ദ വിപ്ലവം.. അസ്തമിക്കേണ്ടതല്ല തുടരേണ്ടതാണ്.. ചെയ്യുവാനേറെയുണ്ട്…. കൂടെയുണ്ടാകണം….നമുക്കൊരുമിച്ചു മുന്നേറാം…കേരളത്തിന്റെ വികസനത്തിന്..കേരളത്തിന്റെ സമധാനത്തിന്..എല്ലാവരെയും കേൾക്കുന്ന,അഭിപ്രായങ്ങൾ മാനിക്കുന്ന ഒരു മുഖ്യമന്ത്രിയേയും മന്ത്രിസഭയെയും ലഭിക്കുന്നതിന്..നമ്മൾക്ക് കൂടെ നിൽക്കാം .

പ്രവാസലോകത്തുള്ള യുഡിഫ് അനുഭാവികളുടെയും പ്രവർത്തകരുടെയും പ്രവർത്തനം ആവശ്യം വേണ്ടുന്ന സമയമാണിത് …ആധുനിക ലോകത്തു പ്രചാരണത്തിന് ഏറ്റവും കൂടുതൽ ആശ്രെയിക്കുന്ന സോഷ്യൽ മീഡിയയിലൂടെ പരാമാവധി പ്രചാരണത്തിനും ,ഇലക്ഷൻ പ്രചാരണത്തിനായി വേണ്ടുന്ന എല്ലാ സഹായങ്ങൾ നല്കുവാനുമായി രൂപീകരിച്ച യുഡിഫ് യൂറോപ്പ് ഇലക്ഷൻ പ്രചാരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വരുന്ന ശനിയാഴ്ച സൂം മീറ്റിങ്ങുവഴി ഔപചാരികമായി പ്രചാരണോൽഘാടനം നടത്തുകയാണ് ..കോൺഗ്രസിന്റെ സമുന്നത നേതാവ് ശ്രീ വി.ഡി.സതീശൻ MLA ഉദ്ഘാടനം ചെയ്യുന്നതും തദവസരത്തിൽ യുഡിഫ് നേതാക്കളായ ശ്രീ ഷിബു ബേബി ജോൺ,ശ്രീ പി.കെ.ഫിറോസ്, ശ്രീ അപ്പു ജോൺ ജോസെഫ് എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്യും ..

ജനാധിപത്യ വിശ്വാസികളും യൂറോപ്പിലെയും ,യൂകെയിലെയും എല്ലാ യുഡിഫ് പ്രവർത്തകരും, അനുഭാവികളും ഇലക്ഷൻ പ്രചാരണോൽഘാടന സൂം മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് യുഡിഫ് യൂറോപ്പ് ഇലക്ഷൻ കമ്മിറ്റി അഭ്യർത്ഥിച്ചു .

കൂടുതൽ വിവരങ്ങൾക്കായും ,ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായും താഴെ കാണുന്ന യുഡിഫ് യൂറോപ് ഫെയ്‌സ്ബുക്ക് പേജ് സന്ദർശിക്കുവാൻ വിനീതമായി അപേക്ഷിക്കുന്നു, ..https://www.facebook.com/UDF-Europe-345406456653258